ബിഹാറിലെ ഗംഗാനദിയിൽ ബോട്ടപകടം; 11 പേർക്ക് ദാരുണാന്ത്യം

വിരുന്നിൽ പങ്കെടുക്കാൻ പോയവരാണ് അപകടത്തിൽപ്പെട്ടത്.
Boat accident in the Ganges River in Bihar; 11 people meet a tragic end
ബിഹാറിലെ ഗംഗാനദിയിൽ ബോട്ടപകടം; 11 പേർക്ക് ദാരുണാന്ത്യം
Published on: 
Updated on: 

ഹാജിപൂർ: ബിഹാറിലെ ഹാജിപൂരിൽ ഗംഗാ നദിയിലൂടെ സഞ്ചരിക്കുകയായിരുന്ന ബോട്ട് മറിഞ്ഞ് 11 പേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ ഏറെയും കുട്ടികളും സ്ത്രീകളുമാണെന്നാണ് സൂചന. അഞ്ച് പേരെ രക്ഷപ്പെടുത്തി.

20 ഓളം പേരാണ് ബോട്ടിലുണ്ടായിരുന്നത്. രാഘോപൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ഒരു വിരുന്നിൽ പങ്കെടുക്കാനായി പോയവരാണ് അപകടത്തിൽപ്പെട്ടതെന്നാണ് റിപ്പോർട്ട്. ബോട്ടിൽ ഉൾക്കൊള്ളാവുന്നതിലും കൂടുതൽ ആളുകൾ കയറിയതാണ് അപകടത്തിന് കാരണം.

Boat accident in the Ganges River in Bihar; 11 people meet a tragic end
"രാജ്യത്തിൻ്റെ യഥാർഥ ശബ്ധം ഗ്രാമങ്ങളിലും വയലുകളിലും, അവിടേക്ക് ഇറങ്ങിച്ചെല്ലാൻ കോൺഗ്രസിന് സാധിക്കില്ല; രാഹുൽ ഗാന്ധിക്കെതിരെ അമിത് ഷാ

പ്രദേശവാസികളുടെയും പൊലീസിൻ്റെയും സഹായത്തോടെ സംസ്ഥാന ദുരന്ത നിവാരണ സേന സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. മുൻ ബിഹാർ ഉപമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി.

Boat accident in the Ganges River in Bihar; 11 people meet a tragic end
കേന്ദ്രമന്ത്രി എൽ. മുരുഗൻ രാജിവച്ചു; തമിഴ്‌നാട്ടിൽ ബിജെപിയെ ശക്തിപ്പെടുത്താൻ ആഗ്രഹമെന്ന് പോസ്റ്റ്
News Malayalam 24x7
newsmalayalam.com