വീട്ടുകാർ എതിർത്തതോടെ ഒളിച്ചോട്ടം, പാകിസ്ഥാൻ അതിർത്തി കടന്ന് ഇന്ത്യയിലെത്തി; കമിതാക്കളെ ബിഎസ്എഫ് പിടികൂടി

കച്ച് ജില്ലയിലെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലെത്തിയ കമിതാക്കളെ സുരക്ഷാ സേന പിടികൂടുകയായിരുന്നു.
പാകിസ്ഥാനി കമിതാക്കൾ ഇന്ത്യൻ അതിർത്തിയിൽ ബിഎസ്എഫ് പിടിയിൽ
Source: X /
Published on
Updated on

കച്ച്: പ്രണയത്തിന് അതിരുകളില്ലെന്ന് പറയാറുണ്ട്. എന്നാൽ വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് പ്രണയം സഫലമാകാൻ രാജ്യാതിർത്തി കടന്നെത്തിയ കമിതാക്കളാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ഗുജറാത്തിലെ കച്ച് ജില്ലയിലെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലേക്ക് കാൽനടയായി യാത്ര ചെയ്തെത്തിയ കമിതാക്കളാണ് പിടിയിലായത്.

പാകിസ്ഥാനി കമിതാക്കൾ ഇന്ത്യൻ അതിർത്തിയിൽ ബിഎസ്എഫ് പിടിയിൽ
അരുണാചൽ ഇന്ത്യയുടെ അവിഭാജ്യ ഘടകം; ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യ

അധികൃതർ പറയുന്നതനുസരിച്ച് അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയുള്ള പാകിസ്ഥാനി ഗ്രാമത്തിൽ നിന്ന് ഞായറാഴ്ച രാത്രി പോപ്പറ്റും ഗൗരിയും പലായനം ചെയ്തു, ഇരുവരും കാൽനടയായാണ് യാത്ര ചെയ്തത്. കച്ച് ജില്ലയിലെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലെത്തിയ കമിതാക്കളെ സുരക്ഷാ സേന പിടികൂടുകയായിരുന്നു. 1016-ാം നമ്പർ പില്ലറിന് സമീപം പട്രോളിംഗ് നടത്തുകയായിരുന്ന ബിഎസ്എഫ് ഉദ്യോഗസ്ഥരാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.

പാകിസ്ഥാനി കമിതാക്കൾ ഇന്ത്യൻ അതിർത്തിയിൽ ബിഎസ്എഫ് പിടിയിൽ
"വിവാഹം മാറ്റിവച്ചത് ഓക്കെ, ചിത്രങ്ങൾ ഡിലീറ്റ് ചെയ്യുന്നതെന്തിന്?" മന്ദാനയുടെ വ്യക്തി ജീവിതം ചർച്ചയാക്കി നെറ്റിസൺസ്, വിചിത്ര കഥകളുമായി സൈബർ ലോകം

കുടുംബങ്ങൾ വിവാഹത്തിന് എതിരായതിനാൽ ഒളിച്ചോടിയതാണെന്ന് ദമ്പതികൾ ചോദ്യം ചെയ്യലിൽ പറഞ്ഞു. ഒക്ടോബർ എട്ടിന് അതിർത്തിയിൽ സമാനമായ രീതിയിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ ദിവസത്തെ സംഭവത്തിൽ ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. ബന്ധപ്പെട്ട ഏജൻസികൾ കൂടുതൽ അന്വേഷണം നടത്തുമെന്നും ബലാസോർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com