ന്യൂനപക്ഷ വേട്ടയ്ക്കുള്ള മാരകായുധമെന്ന് കത്തോലിക്കാ സഭ; എഫ്‌സിആർഎ നിയമഭേദഗതി ബില്ലിൽ എതിർപ്പ് ശക്തമാക്കി ക്രൈസ്തവ സഭകൾ

ഇന്ത്യ കണ്ട ഏറ്റവും വലിയ വർഗീയോദ്ദേശ്യ ഭേദഗതിയാണിതെന്ന് കത്തോലിക്കാ സഭ വിമർശിച്ചു.
എഫ്‌സിആർഎ നിയമഭേദഗതി ബില്ലിൽ എതിർപ്പ് ശക്തമാക്കി ക്രൈസ്തവ സഭകൾ
Published on
Updated on

കോട്ടയം: വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബില്ലിൽ (എഫ്‌സിആർഎ) എതിർപ്പ് ശക്തമാക്കി ക്രൈസ്തവ സഭകൾ. ഭേദഗതിയെ കത്തോലിക്കാ സഭ രൂക്ഷമായി വിമർശിച്ചു. എഫ്‌സിആർഎ ബിൽ ന്യൂനപക്ഷ വേട്ടയ്ക്കുള്ള മാരകായുധമാണെന്നാണ് ദീപിക ദിനപത്രത്തിൻ്റെ മുഖപ്രസംഗത്തിൽ കത്തോലിക്കാ സഭ വിമർശിക്കുന്നത്. ക്രൈസ്തവ സമ്പത്ത് കണ്ടുകെട്ടാനുള്ള നീക്കമാണ് എഫ്‌സിആർഎ നിയമഭേദഗതിയിലൂടെ നടക്കുന്നതെന്നും ഇന്ത്യ കണ്ട ഏറ്റവും വലിയ വർഗീയോദ്ദേശ്യ ഭേദഗതിയാണിതെന്നും ലേഖനം വിമർശിക്കുന്നു.

എഫ്‌സിആർഎ നിയമഭേദഗതി ബില്ലിൽ എതിർപ്പ് ശക്തമാക്കി ക്രൈസ്തവ സഭകൾ
മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് തിരുവനന്തപുരത്ത്

ലേഖനത്തിലെ പ്രസക്ത ഭാഗങ്ങൾ

ലോ​ക്സ​ഭ​യി​ൽ ക​ഴി​ഞ്ഞ​ ദി​വ​സം അ​വ​ത​രി​പ്പി​ച്ച എ​ഫ്‌സി​ആ​ർ​എ (വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ) ഭേ​ദ​ഗ​തി ബി​ൽ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രേ, പ്ര​ത്യേ​കി​ച്ച് ന്യൂ​ന​പ​ക്ഷ വേ​ട്ട​യ്ക്കു​ള്ള മ​റ്റൊ​രു മാ​ര​കാ​യു​ധ​മാ​ണ്. വി​ദേ​ശ​ ഫ​ണ്ട് സ്വീ​ക​രി​ക്കു​ന്ന​വ​ർ​ക്ക് നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ എ​ഫ്‌സി​​ആ​ർ​എ ലൈ​സ​ൻ​സ് പു​തു​ക്കി​ക്കി​ട്ടാ​തി​രി​ക്കു​ക​യോ റ​ദ്ദാ​ക്കി​യ ലൈ​സ​ൻ​സ് പു​നഃ​സ്ഥാ​പി​ക്കാ​തി​രി​ക്കു​ക​യോ നി​ല​വി​ലു​ള്ള ലൈ​സ​ൻ​സ് സ​റ​ണ്ട​ർ ചെ​യ്യു​ക​യോ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ ഇ​ത്ത​രം ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു വി​ക​സി​പ്പി​ച്ചി​ട്ടു​ള്ള ആ​സ്തി​ക​ൾ സ​ർ​ക്കാ​രി​നു ക​ണ്ടു​കെ​ട്ടാ​മെ​ന്നാ​ണ് ഭേ​ദ​ഗ​തി.

എഫ്‌സിആർഎ നിയമഭേദഗതി ബില്ലിൽ എതിർപ്പ് ശക്തമാക്കി ക്രൈസ്തവ സഭകൾ
സംസ്ഥാനത്ത് വേനൽ മഴ ശക്തമാകുന്നു; ഇന്ന് 3 ജില്ലകളിൽ യെല്ലോ അലേർട്ട്

ഫ​ണ്ട് ത​ട്ടി​പ്പ് ഉ​ൾ​പ്പെ​ടെ ന​ട​ത്തി നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക​ല്ലേ പേ​ടി​ക്കേ​ണ്ട​തു​ള്ളൂ എ​ന്നു പ​റ​ഞ്ഞ് ബി​ജെ​പി ഭ​ക്ത​ജ​ന​സം​ഘം നാ​വ​ട​ക്കു​ന്ന​തി​നു മു​ന്പ്, ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി നി​ത്യാ​ന​ന്ദ് റാ​യി ലോ​ക്സ​ഭ​യി​ൽ കാ​ര്യം തെ​ളി​ച്ച​ങ്ങു പ​റ​ഞ്ഞു. “നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​വ​രെ​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.” പ​ക്ഷേ, ഇ​വ​രു​ടെ ഭ​ക്ത​ർ​ക്കു യു​ക്തി വേ​ണ്ട​ല്ലോ! ക്രൈ​സ്ത​വ​ സ്ഥാ​പ​ന​ങ്ങ​ളും സ​മ്പ​ത്തും ക​ണ്ടു​കെ​ട്ടാ​ൻ ല​ക്ഷ്യ​മി​ടു​ന്ന എ​ഫ്‌സി​​ആ​ർ​എ ഭേ​ദ​ഗ​തി സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര ഇ​ന്ത്യ ക​ണ്ട ഏ​റ്റ​വും വ​ർ​ഗീ​യോ​ദ്ദേ​ശ്യ​പ​ര​മാ​യ നി​യ​മ​ങ്ങ​ളി​ലൊ​ന്നാ​ണ്.

കേ​ര​ള​ത്തി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സ​മ​യ​മാ​യി​ട്ടു​പോ​ലും ഒ​രു മ​റ​യു​മി​ല്ലാ​തെ ഇ​ത്ത​രം അ​ജ​ൻ​ഡ​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ടെ​ങ്കി​ൽ ഇ​തു സൂ​ച​ന​യ​ല്ല, കൃ​ത്യ​മാ​യ സ​ന്ദേ​ശ​മാ​ണ്. സം​ഘ​പ​രി​വാ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ, മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മം, എ​ഫ്സി​ആ​ർ​എ, ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​നി​ലെ അം​ഗ​ത്വ​നി​ഷേ​ധം... ക്രൈ​സ്ത​വ​രെ​ക്കു​റി​ച്ചു ബി​ജെ​പി ചി​ന്തി​ക്കു​ന്നി​ല്ലെ​ന്നു പ​റ​യാ​നാ​കി​ല്ല.

ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​നി​ൽ ഒ​രു ക്രി​സ്ത്യാ​നി വ​ന്നി​ട്ടെ​ന്താ എ​ന്ന ചോ​ദ്യ​വും അ​ർ​ഥ​മു​ള്ള​താ​ണ്. ന്യൂ​ഡ​ൽ​ഹി ലോ​ധി റോ​ഡി​ലെ, അ​ധ്യ​ക്ഷ​നും ആ​വ​ശ്യ​ത്തി​ന് അം​ഗ​ങ്ങ​ളു​മി​ല്ലാ​ത്ത ആ ​ഓ​ഫീ​സി​ൽ ഒ​രു ക്രി​സ്ത്യ​ൻ നാ​മ​ധാ​രി​കൂ​ടി വ​ന്നി​ട്ട് പ്ര​ത്യേ​കി​ച്ചൊ​ന്നു​മി​ല്ല. പ​ക്ഷേ, ത​ങ്ങ​ൾ ക്രൈ​സ്ത​വ​രെ തു​ല്യ​രാ​യി കാ​ണു​ന്നു​ണ്ടെ​ന്നു വാ​ദി​ക്കാ​നെ​ങ്കി​ലും ബി​ജെ​പി​ക്കൊ​രു ക​ച്ചി​ത്തു​രു​മ്പാ​കു​മാ​യി​രു​ന്നു.

ദേ​ശീ​യ ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​നി​ൽ ക്രൈ​സ്ത​വ പ്രാ​തി​നി​ധ്യ​മി​ല്ലാ​ത്ത​ത് ഖേ​ദ​ക​ര​മാ​ണെന്നും ലേഖനത്തിൽ വിമർശനമുണ്ട്. ക്രൈ​സ്ത​വ​രെ അ​ത്ര​പോ​ലും വി​ല​മ​തി​ക്കു​ന്നി​ല്ല എ​ന്ന​താ​ണ് വി​ഷ​യമെന്നും കത്തോലിക്ക സഭ വിമർശിക്കുന്നു.

"ഒ​രു​വ​ശ​ത്ത് സം​ഘ​പ​രി​വാ​റി​ന്‍റെ ആ​ക്ര​മ​ണ​ങ്ങ​ളും, മ​റു​വ​ശ​ത്ത് മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന ​നി​യ​മം, എ​ഫ്‌സി​ആ​ർ​എ തു​ട​ങ്ങി ക്രൈ​സ്ത​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ല​ക്ഷ്യ​മാ​ക്കി​യു​ള്ള നി​യ​മ​ങ്ങ​ളും ഭേ​ദ​ഗ​തി​ക​ളും ന​ട​പ്പാ​ക്കി​ക്കൊ​ണ്ടി​രി​ക്കെ, ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ ​ത​ന്നെ കേ​വ​ല​മൊ​രു ഔ​ദ്യോ​ഗി​ക​ത​യാ​യി ചു​രു​ങ്ങി​ക്ക​ഴി​ഞ്ഞു. എ​ങ്കി​ലും, ബി​ജെ​പി ഭ​ര​ണ​ത്തി​ൽ നി​ര​ന്ത​രം പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ടു​ കൊ​ണ്ടി​രി​ക്കു​ന്ന​വ​ർ​ക്ക് ‘മ​ൻ കി ​ബാ​ത്തു’​ക​ളി​ൽ വി​ട്ടു​പോ​കു​ന്ന​വ ചൂ​ണ്ടി​ക്കാ​ണി​ക്കാ​തെ വ​യ്യ. മു​സ്‌​ലിം, പാ​ഴ്സി മ​ത​വി​ഭാ​ഗ​ങ്ങ​ളി​ൽ​ നി​ന്നു​ള്ള ര​ണ്ടു​പേ​രെ ക​ഴി​ഞ്ഞ​ ദി​വ​സം ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​നി​ൽ നി​യ​മി​ച്ചെ​ങ്കി​ലും ക്രൈ​സ്ത​വ പ്ര​തി​നി​ധി​യില്ലെന്നും ലേഖനം വിമർശിക്കുന്നു.

അതേസമയം, എഫ്‌സിആർഎ നിയമ ഭേദഗതിക്കെതിരായ എതിർപ്പുകളെ പ്രതിരോധിക്കാൻ നടപടി സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് കേന്ദ്രം. വിഷയത്തിൽ കേന്ദ്ര മന്ത്രി ജോർജ് കുര്യൻ ഇന്ന് മാധ്യമങ്ങളെ കാണും. ഈസ്റ്റർ ദിനത്തിൽ സഭാ നേതാക്കളെ കണ്ടും ഭേദഗതിയെക്കുറിച്ച് വിശദീകരിക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com