മോദിക്ക് അഭിനന്ദനം; പ്രത്യേക പ്രമേയം പാസാക്കി കേന്ദ്രമന്ത്രിസഭായോഗം

മന്ത്രിമാർ എഴുന്നേറ്റ് നിന്ന് നരേന്ദ്ര മോദിയെ കയ്യടിച്ച് അഭിനന്ദിച്ചു.
Union Cabinet meeting passes special resolution
പ്രത്യേക പ്രമേയം പാസാക്കി കേന്ദ്രമന്ത്രിസഭായോഗം
Published on
Updated on

ഡൽഹി ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെന്ന ചരിത്രനേട്ടം സ്വന്തമാക്കിയ നരേന്ദ്ര മോദിക്ക് കേന്ദ്രമന്ത്രിസഭയുടെ ആദരം. യോഗത്തിൽ പങ്കെടുത്ത എല്ലാ മന്ത്രിമാരും എഴുന്നേറ്റ് നിന്ന് ആദരവ് അർപ്പിക്കുകയും അദ്ദേഹത്തിൻ്റെ സേവനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

നേട്ടം ഔദ്യോഗികമായി രേഖപ്പെടുത്തുകയും, പ്രധാനമന്ത്രിയെ അഭിനന്ദിച്ച് കൊണ്ട് പ്രത്യേക പ്രമേയം പാസാക്കുകയും ചെയ്തു. 4,399 തുടർച്ചയായ ദിവസങ്ങൾ പൂർത്തിയാക്കിയാണ് അദ്ദേഹം രാജ്യത്തെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവിൻ്റെ റെക്കോർഡ് മറികടന്നത്.

Union Cabinet meeting passes special resolution
4,399 ദിവസങ്ങൾ... ചരിത്രം കുറിച്ച് നരേന്ദ്ര മോദി; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ഭരണത്തലവനായ നേതാവ്

2014 മെയ് 26-ന് അധികാരമേറ്റ മോദി, 2026 ജൂൺ 10-ഓടെ 4,399 ദിവസങ്ങൾ പൂർത്തിയാക്കിയത്. ജവഹർലാൽ നെഹ്‌റുവിൻ്റെ 4,398 ദിവസത്തെ റെക്കോർഡാണ് ഇതോടെ മറികടന്നത്. മോദിയുടെ ചരിത്രനേട്ടത്തെ അഭിനന്ദിച്ച് ലോകനേതാക്കൾ രംഗത്തെത്തിയിരുന്നു.

Union Cabinet meeting passes special resolution
മമതയ്ക്ക് വീണ്ടും തിരിച്ചടി; സുഷ്മിത ദേവ് തൃണമൂൽ കോൺഗ്രസ് വിട്ടു
News Malayalam 24x7
newsmalayalam.com