'കരിഷ്മയുടെ മക്കള്‍ക്ക് 1,900 കോടി പണ്ടേ കിട്ടിയതാണ്, ഇത്രയും കാലം എവിടെയായിരുന്നു'; സഞ്ജയ് കപൂറിന്റെ 30,000 കോടി രൂപയുടെ സ്വത്ത് തര്‍ക്കം

സഞ്ജയ് കപൂറിന്റെ മൂന്നാം ഭാര്യയായ പ്രിയ കപൂര്‍ സ്വത്ത് തട്ടിയെടുക്കാനായി വ്യാജ വില്‍പ്പത്രം നിര്‍മിച്ചെന്നാണ് കരിഷ്മ കപൂറിന്റെ മക്കള്‍ ആരോപിക്കുന്നത്
കരിഷ്മ കപൂർ, സഞ്ജയ് കപൂർ വിവാഹ ചിത്രം
കരിഷ്മ കപൂർ, സഞ്ജയ് കപൂർ വിവാഹ ചിത്രം Image: Social media
Published on

ന്യൂഡല്‍ഹി: അന്തരിച്ച വ്യവസായി സഞ്ജയ് കപൂറിന്റെ 30,000 കോടി രൂപയുടെ സ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാകുന്നു. സഞ്ജയ് കപൂറിന്റെ മുന്‍ ഭാര്യയും ബോളിവുഡ് നടിയുമായ കരിഷ്മ കപൂറിന്റെ മക്കള്‍ ഡല്‍ഹി കോടതിയെ സമീപിച്ചതോടെയാണ് കേസിന് മാധ്യമശ്രദ്ധ ലഭിച്ചത്.

സഞ്ജയ് കപൂറിന്റെ മൂന്നാം ഭാര്യയായ പ്രിയ കപൂര്‍ സ്വത്ത് തട്ടിയെടുക്കാനായി വ്യാജ വില്‍പ്പത്രം നിര്‍മിച്ചെന്നാണ് കരിഷ്മ കപൂറിന്റെ മക്കള്‍ ആരോപിക്കുന്നത്. സഞ്ജയ് കപൂര്‍ തന്റെ മുഴുവന്‍ സ്വത്തും മൂന്നാം ഭാര്യയും തങ്ങളുടെ രണ്ടാനമ്മയുമായ പ്രിയ കപൂറിന് വിട്ടുകൊടുത്തുവെന്ന് പറയുന്ന വില്‍പ്പത്രത്തില്‍ ദുരൂഹതയുണ്ടെന്ന് കുട്ടികള്‍ ആരോപിക്കുന്നു.

കരിഷ്മ കപൂർ, സഞ്ജയ് കപൂർ വിവാഹ ചിത്രം
"ഈ പരിപാടി ഞങ്ങൾക്കറിയില്ല"; ക്ഷണിക്കാത്ത പരിപാടിയിൽ മുഖ്യാതിഥിയായി പോസ്റ്റർ ഇറക്കിയതിൽ പ്രതികരിച്ച് ശ്രീകുമാറും സ്നേഹയും

ഇങ്ങനെയൊരു വില്‍പ്പത്രത്തെ കുറിച്ച് മരിക്കുന്നത് വരെ സഞ്ജയ് കപൂറോ പ്രിയ കപൂറോ മറ്റാരെങ്കിലുമോ പറഞ്ഞിരുന്നില്ലെന്ന് കരിഷ്മയുടേയും സഞ്ജയ് കപൂറിന്റേയും മക്കളായ സമൈറ കപൂര്‍ പറയുന്നു. കരിഷ്മ കപൂര്‍ വഴിയാണ് കുട്ടികള്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്.

പിതാവിന്റെ സ്വത്തിന്റെ അഞ്ചില്‍ ഒന്ന് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് കുട്ടികളുടെ വാദം. എന്നാല്‍, സഞ്ജയ് കപൂറും കരിഷ്മയും 2016 ല്‍ വിവാഹമോചിരായതാണെന്നും വിവാഹമോചനത്തിനായുള്ള കേസ് സുപ്രീം കോടതി വരെ എത്തിയതാണെന്നും പ്രിയ കപൂറിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

കരിഷ്മ കപൂർ, സഞ്ജയ് കപൂർ വിവാഹ ചിത്രം
'ഈ ചെറിയ ബജറ്റില്‍ എങ്ങനെയാണ് മലയാളത്തില്‍ ഇത്ര വലിയ സിനിമകള്‍ ഉണ്ടാകുന്നത്'; വീണ്ടും ചര്‍ച്ചയായി കരണ്‍ ജോഹറിന്റെ വാക്കുകള്‍

സഞ്ജയ് കപൂറിനെ നിയമപരമായി വിവാഹം കഴിച്ച അവസാന ഭാര്യ താനാണ്. മരിച്ചയാളോട് അല്‍പമെങ്കിലും സഹതാപം കാണിക്കണം. സഞ്ജയ് കപൂര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ കരിഷ്മയെ ഉപേക്ഷിച്ചതാണ്. തനിക്കാണ് ഭര്‍ത്താവിനെ നഷ്ടമായതെന്നും പ്രിയ കപൂര്‍ കോടതിയില്‍ പറഞ്ഞു.

സഞ്ജയ് കപൂര്‍ രൂപീകരിച്ച ആര്‍കെ ഫാമിലി ട്രസ്റ്റിലൂടെ കരിഷ്മയുടെ മക്കള്‍ക്ക് ഇതിനകം 1,900 കോടി രൂപയുടെ സ്വത്തുക്കള്‍ ലഭിച്ചതാണ്. ഇനിയും എത്രവേണമെന്ന് തനിക്ക് അറിയില്ലെന്നും പ്രിയ കപൂര്‍ കോടതിയില്‍ പറഞ്ഞു.

പിതാവിന്റെ സ്വത്ത് പൂര്‍ണമായും കൈവശപ്പെടുത്താന്‍ പ്രിയ കപൂര്‍ വ്യാജമായി വില്‍പത്രമുണ്ടാക്കിയതാണെന്ന് കരിഷ്മയുടെ കുട്ടികള്‍ ആരോപിച്ചു. എസ്റ്റേറ്റ് വിഭജിക്കുക, അക്കൗണ്ടുകള്‍ തിരിച്ചുപിടിക്കുക, പ്രതികള്‍ക്കെതിരെ സ്ഥിരമായ ഉത്തരവ് പുറപ്പെടുവിക്കുക എന്നിവയാണ് കുട്ടികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രിയ കപൂര്‍, പ്രായപൂര്‍ത്തിയാകാത്ത ഇവരുടെ മകന്‍, സഞ്ജയ് കപൂറിന്റെ അമ്മ എന്നിവര്‍ക്കെതിരെയാണ് കുട്ടികള്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

ആദ്യഘട്ടത്തില്‍ വില്‍പ്പത്രമുണ്ടെന്ന കാര്യം പ്രിയ കപൂര്‍ പറഞ്ഞിരുന്നില്ല. സ്വത്തുക്കളില്‍ ചിലത് ട്രസ്റ്റിന് കീഴിലാണെന്ന് മാത്രമായിരുന്നു പറഞ്ഞിരുന്നത്. പിന്നീടാണ് വില്‍പ്പത്രവുമായി വരുന്നത്. ജുലൈ 30 ന് നടന്ന ആര്‍കെ ഫാമിലി ട്രസ്റ്റ് മീറ്റിങ്ങിലാണ് വില്‍പ്പത്രത്തിന്റെ കാര്യം ആദ്യമായി പ്രിയ കപൂര്‍ പറയുന്നതെന്നും കുട്ടികള്‍ക്കു വേണ്ടി ഹാജരാജയ അഭിഭാഷകന്‍ വാദിച്ചു.

2025 ജൂണ്‍ 12-ന് യുകെയിലെ വിന്‍ഡ്‌സറില്‍ പോളോ കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് സഞ്ജയ് കപൂര്‍ മരണപ്പെടുന്നത്. ഇതിനു പിന്നാലെയാണ് അദ്ദേഹത്തന്റെ 30,000 കോടി രൂപയുടെ സ്വത്തുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം ഉടലെടുക്കുന്നതും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com