മൊൻ ത ഇന്ന് തീരം തൊടും, ആന്ധ്രാ തീരത്ത് കനത്ത ജാഗ്രത,നൂറോളം ട്രെയിനുകൾ റദ്ദാക്കി; സംസ്ഥാനത്തും ശക്തമായ മഴ മുന്നറിയിപ്പ്

വിജയവാഡയിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയിട്ടുണ്ട്
മൊൻ ത ഇന്ന് തീരം തൊടും, ആന്ധ്രാ തീരത്ത് കനത്ത ജാഗ്രത,നൂറോളം ട്രെയിനുകൾ റദ്ദാക്കി; സംസ്ഥാനത്തും ശക്തമായ മഴ മുന്നറിയിപ്പ്
Published on

ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മൊൻ ത ചുഴലിക്കാറ്റ് ഇന്ന് രാവിലെയോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കുന്ന കാറ്റ് ഇന്ന് വൈകിട്ടോടെ ആന്ധ്രയിൽ കരതൊടും. ആന്ധ്രാതീരത്ത് കനത്ത ജാഗ്രത തുടരുകയാണ്. ആന്ധ്രയിലെയും ഒഡീഷയിലെയും നിരവധി ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്കൻ ഒഡീഷയിലും തമിഴ്നാട്ടിലെ വടക്കൻ ജില്ലകളിലും കനത്ത മഴ തുടരുകയാണ്. മഴയ്ക്കൊപ്പം മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിൽ ആന്ധ്രയിലെയും ഒഡിഷയിലെയും തമിഴ്നാട്ടിലെയും തീരദേശ ജില്ലകളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

മൊൻ ത ഇന്ന് തീരം തൊടും, ആന്ധ്രാ തീരത്ത് കനത്ത ജാഗ്രത,നൂറോളം ട്രെയിനുകൾ റദ്ദാക്കി; സംസ്ഥാനത്തും ശക്തമായ മഴ മുന്നറിയിപ്പ്
"ദേശീയപാത 85ന്റെ നിർമാണ പ്രവർത്തനങ്ങളിൽ വീഴ്ച, അടിമാലിയിലെ മണ്ണിടിച്ചിലിന് കാരണം അശാസ്ത്രിയ മണ്ണെടുപ്പ്"; വിദഗദ്ധസംഘത്തിൻ്റെ പ്രാഥമിക റിപ്പോർട്ട്

തമിഴ്നാട്ടിൽ ചെന്നൈ അടക്കം വടക്കൻ ജില്ലകളിലും കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ചെന്നൈയിൽ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിശാഖപട്ടണം വഴി കടന്നുപോകുന്ന 43 ട്രെയിനുകൾ റദ്ദാക്കിയതായി സൗത്ത് സെൻട്രൽ റെയിൽവേ അറിയിച്ചു. വിജയവാഡയിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയിട്ടുണ്ട്.

മോൻതയെ നേരിടാൻ മുന്നൊരുക്കത്തിലാണ് രാജ്യത്തിന്‍റെ കിഴക്കൻ തീരം. ഇന്ന് രാവിലെ അതിതീവ്ര ചുഴലിക്കാറ്റ് ആയി മാറുന്ന മോൻത, വൈകീട്ടോടെ പരമാവധി 110 കിലോമീറ്റർ വേഗത്തിൽ ആന്ധ്രാ തീരത്തെ മച്ചിലിപട്ടണത്തിനും കലിംഗ പട്ടണത്തിനും ഇടയിൽ കക്കിനടയുടെ സമീപം കര തൊടുമെന്നാണ് കാലാവസ്ഥാ പ്രവചനം.

അതേസമയം, സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലാണ് യെലോ അലേർട്ട് നല്‍കിയിട്ടുള്ളത്. തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും പരക്കെ മഴ ലഭിക്കും. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് രണ്ടുദിവസം കൂടി മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്.

മൊൻ ത ഇന്ന് തീരം തൊടും, ആന്ധ്രാ തീരത്ത് കനത്ത ജാഗ്രത,നൂറോളം ട്രെയിനുകൾ റദ്ദാക്കി; സംസ്ഥാനത്തും ശക്തമായ മഴ മുന്നറിയിപ്പ്
മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗത; 'മോന്‍ത' അപകടകാരിയാകും, കേരളത്തിലും മഴ

തൃശൂർ ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്. സി.ബി.എസ്.സി, ഐ.സി.എസ്.സി, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ഉണ്ടായിരിക്കില്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും ജില്ലാ ശാസ്ത്രമേളക്കും മാറ്റം ഉണ്ടായിരിക്കില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com