മഴയിൽ മുങ്ങി രാജ്യതലസ്ഥാനം; റോഡ്-വ്യോമ ഗതാഗതം തടസപ്പെട്ടു

ഡൽഹിയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്.
Delhi drenched in rain
മഴയിൽ മുങ്ങി രാജ്യതലസ്ഥാനം
Published on
Updated on

ഡൽഹി: കനത്ത മഴയെ തുടർന്ന് ഡൽഹിയുടെ പലപ്രദേശങ്ങളും വെള്ളത്തിനടിയിലായി. മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. സംസ്ഥാനത്ത് ഉടനീളം റെഡ് അലേർട്ടാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.

കനത്ത മഴയെ തുടർന്ന് രോഹിണിയിൽ നിർമാണത്തിലിരുന്ന നാല് നില കെട്ടിടം തകർന്നുവീണ് മൂന്ന് പേർ മരിച്ചു. ലോധി റോഡിൽ 80.2 മില്ലിമീറ്റർ, റിഡ്ജ് 77.8 മില്ലിമീറ്റർ, പാലം 63 മില്ലിമീറ്റർ, അയനഗർ 57.4 മില്ലിമീറ്റർ എന്നിങ്ങനെയാണ് ഇന്ന് മഴ ലഭിച്ചത്.

Delhi drenched in rain
ഉത്തരേന്ത്യയിൽ ദുരിത പെയ്ത്ത്, രണ്ട് സംസ്ഥാനങ്ങളിൽ റെഡ് അലേർട്ട്; റായ്ഗഡിലെ പ്രളയത്തിൽ മൂവായിരത്തോളം എൽപിജി സിലിണ്ടറുകൾ ഒലിച്ചുപോയി

സദർ ബസാർ, ഗ്രേറ്റർ കൈലാഷ്, ബദർപൂർ, നാസിർപൂർ, തെലിവാര, മഹാവീർ ബസാർ, സ്വരൂപ് നഗർ, കുശാക് റോഡ്, മുനിർക്ക, ദ്വാരക, വികാസ് മാർഗ്, ഈസ്റ്റ് ഡൽഹി, ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ പ്രദേശം തുടങ്ങി നഗരത്തിലെ പല ഭാഗങ്ങളിലും വെള്ളം കയറി. ഡൽഹി-നോയിഡ എക്സ്പ്രസ് വേ, ധൗള കുവാൻ, മഹിപാൽപൂർ, രാജോക്രി എന്നിവിടങ്ങളിൽ കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

Delhi drenched in rain
'മെൽബൺ മീറ്റ്സ് മോദി'; ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
News Malayalam 24x7
newsmalayalam.com