'മെൽബൺ മീറ്റ്സ് മോദി'; ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബനീസുമായി മോദി ഉഭയകക്ഷി ചർച്ച നടത്തി.
Prime Minister addresses the Indian community
ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
Published on
Updated on

മെൽബൺ: ഓസ്‌ട്രേലിയയിലെ മെൽബണിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സന്ദർശനം ഇന്ത്യ-ഓസ്‌ട്രേലിയ ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിൽ വലിയ പങ്കുവഹിച്ചുവെന്ന് മോദി പറഞ്ഞു. ഇന്ത്യയുടെ തനത് കലാപാരമ്പര്യവും സംസ്‌കാരവും വിളിച്ചോതുന്ന ‘മെൽബൺ മീറ്റ്സ് മോദി’ പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുത്തു.

ഓസ്ട്രേലിയൻ സൂപ്പർ എന്ന കമ്പനി ഇന്ത്യയിൽ 2,800 കോടി രൂപയുടെ നിക്ഷേപം നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനായി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബനീസുമായി മോദി ഉഭയകക്ഷി ചർച്ചകൾ നടത്തി.

Prime Minister addresses the Indian community
ഉത്തരേന്ത്യയിൽ ദുരിത പെയ്ത്ത്, രണ്ട് സംസ്ഥാനങ്ങളിൽ റെഡ് അലേർട്ട്; റായ്ഗഡിലെ പ്രളയത്തിൽ മൂവായിരത്തോളം എൽപിജി സിലിണ്ടറുകൾ ഒലിച്ചുപോയി

ഇരുരാജ്യങ്ങൾക്കും താല്പര്യമുള്ള പ്രതിരോധം, സുരക്ഷ, വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു. ത്രിരാഷ്ട്ര സന്ദർശനത്തിൻ്റെ രണ്ടാം ഘട്ടമായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്‌ട്രേലിയയിലെ മെൽബണിൽ എത്തിച്ചേർന്നത്.

മെൽബൺ വിമാനത്താവളത്തിലെത്തിയ മോദിയെ ഓസ്‌ട്രേലിയൻ സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർ ചേർന്ന് ഔദ്യോഗികമായി സ്വീകരിച്ചു. മൂന്ന് ദിവസത്തെ ഇന്തോനേഷ്യൻ സന്ദർശനം പൂർത്തിയാക്കിയാണ് മോദി ഇന്നലെ രാത്രിയോടെ ഓസ്‌ട്രേലിയയിലെത്തിയത്. ഇവിടെ നിന്നും പ്രധാനമന്ത്രി ന്യൂസിലാൻഡിലേക്ക് തിരിക്കും.

Prime Minister addresses the Indian community
ഗഗൻയാൻ ദൗത്യം; ബഹിരാകാശയാത്രികരെ ഭൂമിയിൽ തിരിച്ചിറക്കുന്ന പാരച്യൂട്ട് പരീക്ഷണം വിജയകരം
News Malayalam 24x7
newsmalayalam.com