ഐപിഎല്‍ ഫൈനല്‍ വേദി മാറ്റിയതിന് പിന്നില്‍ രാഷ്ട്രീയം; അത് നടക്കേണ്ടത് ബെംഗളൂരുവില്‍ വച്ച് തന്നെയായിരുന്നു: ഡി.കെ. ശിവകുമാര്‍

ഫൈനല്‍ ബെംഗളൂരുവില്‍ സംഘടിപ്പിച്ചിരുന്നുവെങ്കില്‍ അത് ആരാധകര്‍ക്കുള്ള വലിയ സമ്മാനമാകുമായിരുന്നു എന്നും ഡി.കെ. ശിവകുമാര്‍
ഐപിഎല്‍ ഫൈനല്‍ വേദി മാറ്റിയതിന് പിന്നില്‍ രാഷ്ട്രീയം; അത് നടക്കേണ്ടത് ബെംഗളൂരുവില്‍ വച്ച് തന്നെയായിരുന്നു: ഡി.കെ. ശിവകുമാര്‍
Published on
Updated on

ബെംഗളൂരു: ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം വിജയമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റേത്. എന്നാല്‍ വിജയത്തിനിടയിലും കല്ലുകടിയായി ഐപിഎല്‍ ഫൈനല്‍ മത്സരത്തിന്റെ വേദി മാറ്റിയ സംഭവം. വേദി മാറ്റിയതില്‍ രൂക്ഷ വിമര്‍ശനവുമായി കര്‍ണാടക നിയുക്ത മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ രംഗത്തെത്തി.

ഗുജറാത്തിലെ അഹമ്മദാബാദിന് പകരം ഫൈനല്‍ മത്സരം ബെംഗളൂരുവില്‍ സംഘടിപ്പിച്ചിരുന്നുവെങ്കില്‍ അത് ആരാധകര്‍ക്കുള്ള വലിയ സമ്മാനം തന്നെ ആകുമായിരുന്നു എന്നാണ് ഡി.കെ. ശിവകുമാര്‍ പറഞ്ഞത്.

ഐപിഎല്‍ ഫൈനല്‍ വേദി മാറ്റിയതിന് പിന്നില്‍ രാഷ്ട്രീയം; അത് നടക്കേണ്ടത് ബെംഗളൂരുവില്‍ വച്ച് തന്നെയായിരുന്നു: ഡി.കെ. ശിവകുമാര്‍
ബംഗാളില്‍ പരക്കെ അക്രമം, മമത വിളിച്ച യോഗത്തില്‍ 60 എംഎല്‍എമാര്‍ എത്തിയില്ല; തൃണമൂലില്‍ പ്രതിസന്ധി രൂക്ഷം

'ആര്‍സിബി ഫൈനല്‍ മത്സരം നടക്കേണ്ടിയിരുന്നത് ബെംഗളൂരുവില്‍ വച്ചായിരുന്നു. നമുക്ക് തെറ്റുപറ്റി. അവര്‍ അത് ഗുജറാത്തിലേക്ക് മാറ്റിയത് രാഷ്ട്രീയത്തിന്റെ ഭാഗമായാണ്,' ഡി.കെ. ശിവകുമാര്‍ പറഞ്ഞു.

ആര്‍സിബിയുടെ വിജയത്തില്‍ കളിക്കാര്‍ക്കും ടീമിനും അഭിനന്ദനങ്ങള്‍ എന്നും ഡി.കെ. ശിവകുമാര്‍ പറഞ്ഞു. ഈ വര്‍ഷവും ആര്‍സിബി മികച്ച കളിതന്നെയാണ് പുറത്തെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടക്കം മുതല്‍ ക്രീസില്‍ പതറിയ ഗുജറാത്ത് ടൈറ്റന്‍സിനെ ഫൈനലില്‍ അഞ്ച് വിക്കറ്റിനാണ് ആര്‍സിബി പരാജയപ്പെടുത്തിയത്.

ഐപിഎല്‍ ഫൈനല്‍ വേദി മാറ്റിയതിന് പിന്നില്‍ രാഷ്ട്രീയം; അത് നടക്കേണ്ടത് ബെംഗളൂരുവില്‍ വച്ച് തന്നെയായിരുന്നു: ഡി.കെ. ശിവകുമാര്‍
പുതിയ പാര്‍ട്ടി രൂപീകരിക്കുമോ? ബിജെപി ബന്ധം ഉപേക്ഷിക്കാനൊരുങ്ങി അണ്ണാമലൈ

156 റണ്‍സ് വിജയലക്ഷ്യം 18 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ബെംഗളൂരു മറികടക്കുകയായിരുന്നു. വിരാട് കോഹ്‌ലിയുടെ പ്രകടനം തന്നെയാണ് മാച്ചിന്റെ ഗതിയെ നിര്‍ണയിച്ചത്.

News Malayalam 24x7
newsmalayalam.com