'ഇതൊക്കെയാണോ ഞങ്ങള്‍ പൈസ നല്‍കി വാങ്ങി കഴിക്കുന്നത്'; ട്രെയിനില്‍ ഉപയോഗിച്ച ഭക്ഷണ പാത്രങ്ങള്‍ കഴുകിയെടുക്കുന്ന വീഡിയോ

ട്രെയിനില്‍ ഉപയോഗിച്ച ഡിസ്‌പോസിബിള്‍ ഫുഡ് കണ്ടെയ്‌നര്‍ ബോക്‌സുകള്‍ കാറ്ററിങ് ജീവനക്കാരന്‍ കഴുകിയെടുത്ത് സൂക്ഷിക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്
'ഇതൊക്കെയാണോ ഞങ്ങള്‍ പൈസ നല്‍കി വാങ്ങി കഴിക്കുന്നത്'; ട്രെയിനില്‍ ഉപയോഗിച്ച ഭക്ഷണ പാത്രങ്ങള്‍ കഴുകിയെടുക്കുന്ന വീഡിയോ
screengrab
Published on

ട്രെയിനില്‍ ഡിസ്‌പോസിബിള്‍ ഫുഡ് കണ്ടെയ്‌നറുകള്‍ കഴുകി വീണ്ടും ഉപയോഗിക്കുന്നുണ്ടോ? ഈറോഡ്-ജോഗ്ബാനി അമൃത് ഭാരത് എക്‌സ്പ്രസില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഈ ചോദ്യം ചര്‍ച്ചയായത്.

ട്രെയിനില്‍ ഉപയോഗിച്ച ഡിസ്‌പോസിബിള്‍ ഫുഡ് കണ്ടെയ്‌നര്‍ ബോക്‌സുകള്‍ കാറ്ററിങ് ജീവനക്കാരന്‍ കഴുകിയെടുത്ത് സൂക്ഷിക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. യാത്രക്കാരനാണ് വീഡിയോ റെക്കോര്‍ഡ് ചെയ്തത്. ഇത് എപ്പോഴത്തെ വീഡിയോ ആണെന്നതിനെ കുറിച്ച് സ്ഥിരീകരണമില്ല.

'ഇതൊക്കെയാണോ ഞങ്ങള്‍ പൈസ നല്‍കി വാങ്ങി കഴിക്കുന്നത്'; ട്രെയിനില്‍ ഉപയോഗിച്ച ഭക്ഷണ പാത്രങ്ങള്‍ കഴുകിയെടുക്കുന്ന വീഡിയോ
കിരീടം വെച്ച് മനുഷ്യ വിസര്‍ജ്യം വര്‍ഷിക്കുന്ന ട്രംപ്; യുഎസിലെ 'നോ കിങ്‌സ്' പ്രതിഷേധക്കാരെ പരിഹസിച്ച് പ്രസിഡന്റ്

യാത്രക്കാരുടെ കമ്പാര്‍ട്ട്‌മെന്റിലെ വാഷ്‌ബേസിനിലിട്ടാണ് കണ്ടെയ്‌നറുകള്‍ കഴുകിയെടുക്കുന്നത്. പാത്രങ്ങള്‍ കഴുകുന്നത് യാത്രക്കാരന്‍ ചോദിക്കുമ്പോള്‍ ഇയാള്‍ വ്യക്തമായ മറുപടിയും നല്‍കുന്നില്ല. എന്തിനാണ് ഉപയോഗിച്ചവ കഴുകിയെടുക്കുന്നത് എന്ന ചോദ്യത്തിന്, 'തിരിച്ചയക്കാന്‍' എന്നാണ് മറുപടി നല്‍കുന്നത്. പാന്‍ട്രിയില്‍ നിന്ന് കഴുകാതെ യാത്രക്കാരുടെ കമ്പാര്‍ട്ട്‌മെന്റിലിട്ട് കഴുകുന്നത് എന്തിനാണെന്ന് ചോദിക്കുമ്പോള്‍ അതിന് മറുപടിയില്ല.

സോഷ്യല്‍മീഡിയയില്‍ വൈറലായ വീഡിയോയില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഐആര്‍സിടിസിയേയും ഇന്ത്യന്‍ റെയില്‍വേയേയും ആളുകള്‍ ടാഗ് ചെയ്യുന്നുണ്ട്.

'ഇതൊക്കെയാണോ ഞങ്ങള്‍ പൈസ നല്‍കി വാങ്ങി കഴിക്കുന്നത്'; ട്രെയിനില്‍ ഉപയോഗിച്ച ഭക്ഷണ പാത്രങ്ങള്‍ കഴുകിയെടുക്കുന്ന വീഡിയോ
ട്രോളുകൾ ഫലം കണ്ടു, ചന്ദ്രയ്ക്ക് പഴയ 'ശബ്‌ദം കിട്ടി'; പുതിയ ടീസർ എത്തി

തമിഴ്‌നാട്ടിലെ ഈറോഡില്‍ നിന്ന് ബിഹാറിലെ ജോഗ്ബാനിയിലേക്ക് ആഴ്ചയിലൊരിക്കലുള്ള ട്രെയിനാണ് ഈറോഡ്-ജോഗ്ബാനി അമൃത് ഭാരത് എക്‌സ്പ്രസ്. 3100 കിലോമീറ്റര്‍ യാത്ര ചെയ്യുന്ന ട്രെയിന്‍ ദീര്‍ഘയാത്രയ്ക്കായി നിരവധിയാളുകള്‍ ആശ്രയിക്കുന്നതാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com