വിമാന യാത്രയ്ക്ക് ചെലവേറും; ഇരട്ടിയിലേറെ വർധിച്ച് ഇന്ധന വില

പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മുന്നേ തന്നെ കമ്പനികൾ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചിരുന്നു.
വിമാന യാത്രയ്ക്ക് ചെലവേറും; ഇരട്ടിയിലേറെ വർധിച്ച് ഇന്ധന വില
Published on
Updated on

ഡൽഹി: വിമാന ഇന്ധനത്തിൻ്റെ (എടിഎഫ്) വിലയിൽ ഇരട്ടിയിലേറെ വർധന. ആഭ്യന്തര വിമാനങ്ങളുടെ ഇന്ധന വില 115 ശതമാനവും രാജ്യാന്തര വിമാനങ്ങളുടെ ഇന്ധന വില 107 ശതമാനവുമാണ് വർധിച്ചിരിക്കുന്നത്.

കഴിഞ്ഞ മാസം ഡൽഹിയിൽ ആഭ്യന്തര വിമാനങ്ങൾക്കുള്ള ഇന്ധന വില 1000 ലിറ്ററിന് 96,638.14 ആയിരുന്നു. ഇന്ന് മുതൽ ഇത് 2,07,341.22 രൂപയായി ഉയരും. ആദ്യമായാണ് വിമാന ഇന്ധന വില രണ്ട് ലക്ഷം കടക്കുന്നത്.

വിമാന യാത്രയ്ക്ക് ചെലവേറും; ഇരട്ടിയിലേറെ വർധിച്ച് ഇന്ധന വില
എൽപിജി വിലയിൽ ഇരുട്ടടി: വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി

വിമാന ടിക്കറ്റ് ചാർജ് വർധിപ്പിക്കുന്നതിനെ കുറിച്ച് എയർ ലൈൻ കമ്പനികൾ പ്രതികരിച്ചിട്ടില്ല. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മുന്നേ തന്നെ കമ്പനികൾ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചിരുന്നു.

വിമാന യാത്രയ്ക്ക് ചെലവേറും; ഇരട്ടിയിലേറെ വർധിച്ച് ഇന്ധന വില
ഡിജിസിഎയ്ക്ക് പുതിയ മേധാവി; വീർ വിക്രം യാദവിന് നിയമനം

Related Stories

No stories found.
News Malayalam 24x7
newsmalayalam.com