സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി തിരുപ്പതി ലഡ്ഡു വ്യാജ നെയ് വിവാദം; കണ്ടെത്തിയത് 50 ലക്ഷം രൂപയുടെ ക്രമക്കേട്

ഹവാല ഏജന്റ്‌സില്‍ നിന്നാണ് വ്യാജ നെയ്ക്കായി പണം കൈപ്പറ്റിയതെന്നാണ് വിവരം
സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി തിരുപ്പതി ലഡ്ഡു വ്യാജ നെയ് വിവാദം; കണ്ടെത്തിയത് 50 ലക്ഷം രൂപയുടെ ക്രമക്കേട്
Published on

അമരാവതി: തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു നിര്‍മിക്കുന്നതിന് വ്യാജ നെയ്യ് വിതരണം ചെയ്തിന് പിന്നില്‍ 50 ലക്ഷം രൂപയുടെ ക്രമക്കേടെന്ന് സിബിഐ. ആന്ധ്രാപ്രദേശിലെ ഭരണകക്ഷിയിലെ ലോക്‌സഭാ എംപിയും തിരുമല തിരുപ്പതി ദേവസ്ഥാനം ചെയര്‍മാനുമായിരുന്ന വൈ.വി. സുബ്ബ റെഡ്ഡിയുടെ പിഎ കെ ചിന്നപ്പ പണം കൈപ്പറ്റിയെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നു. ഉത്തര്‍പ്രദേശിലെ പ്രീമിയര്‍ അഗ്രി ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഹവാല ഏജന്റ്‌സില്‍ നിന്ന് പണം കൈപ്പറ്റിയതെന്നാണ് വിവരം.

സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി തിരുപ്പതി ലഡ്ഡു വ്യാജ നെയ് വിവാദം; കണ്ടെത്തിയത് 50 ലക്ഷം രൂപയുടെ ക്രമക്കേട്
ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം വൻ സ്ഫോടനം; എട്ട് മരണം, 12 പേർ ഗുരുതരാവസ്ഥയിൽ

ഡല്‍ഹി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഏജന്റില്‍ നിന്ന് ചിന്നപ്പ 20 ലക്ഷം രൂപയും ബാക്കി പണം പ്രീമിയര്‍ അഗ്രി ഫുഡ്‌സ് സീനിയര്‍ എക്‌സിക്യൂട്ടീവ് വിജയ് ഗുപ്തയില്‍ നിന്നും കൈപ്പറ്റിയെന്ന് എന്‍ഡിവി റിപ്പോര്‍ട്ട് ചെയ്തു.

പ്രസിദ്ധമായ തിരുമല തിരുപ്പതി ലഡ്ഡുകള്‍ നിര്‍മിക്കുന്നതില്‍ വ്യാജ നെയ് ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വലിയ രാഷ്ട്രീയ വിവാദം ഉയര്‍ന്നുവന്നിരുന്നു. യഥാര്‍ഥ നെയ് അല്ല ഉപയോഗിക്കുന്നതെന്നും പകരം മൃഗ കൊഴുപ്പ് ഉപയോഗിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു വിവാദം ഉയര്‍ന്നുവന്നത്.

സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി തിരുപ്പതി ലഡ്ഡു വ്യാജ നെയ് വിവാദം; കണ്ടെത്തിയത് 50 ലക്ഷം രൂപയുടെ ക്രമക്കേട്
ബെംഗളൂരു വിമാനത്താവളത്തിലെ നിസ്‌കാരം; അവര്‍ അനുമതി വാങ്ങിയിരുന്നോ? കര്‍ണാടക സര്‍ക്കാരിന് ഇരട്ടത്താപ്പെന്ന് ബിജെപി

ഉത്തരാഖണ്ഡിലെ ഭോലെ ബാബ ഓര്‍ഗാനിക് ഡയറി എന്ന കമ്പനിയില്‍ നിന്നായിരുന്നു ക്ഷേത്രത്തിലേക്ക് നെയ് എത്തിച്ചിരുന്നത്. എന്നാല്‍ പാല്‍ വാങ്ങുകയോ സംഭരിക്കുകയോ ചെയ്യാത്ത കമ്പനി വ്യാജ നെയ് തയ്യാറാക്കി വിതരണം ചെയ്‌തെന്നായിരുന്നു ആരോപണം. വ്യാജ നെയ് തയ്യാറാക്കാന്‍ രാസ വസ്തുക്കള്‍ വസ്തുക്കള്‍ വിതരണം ചെയ്തതില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ഡല്‍ഹിയിലെ വ്യാപാരിയായ അജയ് കുമാര്‍ സുഗന്ധയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com