ആകാശയാത്രയ്ക്ക് ചെലവേറും; നാളെമുതൽ ഇൻഡിഗോ ടിക്കറ്റ് നിരക്കിൽ വർധന

ഇന്ധന സർചാർജ് വർധിക്കുന്ന സാഹചര്യത്തിലാണ് ടിക്കറ്റ് വില മാറ്റം വരുന്നത്.
Increase in IndiGo ticket fares
ഇൻഡിഗോ ടിക്കറ്റ് നിരക്കിൽ വർധനവ്
Published on: 
Updated on: 

ഡൽഹി: ഇന്ധന വില വർധിച്ചതോടെ ഇൻഡിഗോ ടിക്കറ്റ് നിരക്കിൽ മാറ്റം വരുത്തി. ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളുടെ ഇന്ധന സർചാർജാണ് വർധിപ്പിക്കുന്നത്. പരിഷ്കരിച്ച നിരക്കുകൾ നാളെമുതൽ നിലവിൽ വരും.

യാത്രാ ദൂരത്തിൻ്റെ അടിസ്ഥാനത്തിൽ ആഭ്യന്തര സർവീസുകൾക്ക് 100 രൂപ മുതൽ 350 രൂപ വരെയാണ് സർചാർജ് വർധിപ്പിച്ചിരിക്കുന്നത്. 500 കിലോമീറ്റർവരെ ദൂരമുള്ള റൂട്ടുകളിൽ ഇന്ധന സർചാർജ് 375 രൂപയാക്കി ഉയർത്തി.

Increase in IndiGo ticket fares
"തീരുമാനങ്ങൾ ഏകപക്ഷീയമാണെങ്കിൽ റദ്ദാക്കണം"; കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മീഷന് സുപ്രീംകോടതി നോട്ടീസ്

1,001 മുതൽ 1,500 കിലോമീറ്റർവരെ ദൂരമുള്ള റൂട്ടുകളിൽ 900 രൂപയും 1,501 മുതൽ 2,000 കിലോമീറ്റർ വരെ ദൂരത്തിന് 1,150 രൂപയുമായിരിക്കും. 2,000 കിലോമീറ്ററിലധികം ദൂരമുള്ള റൂട്ടുകളിൽ 1,300 രൂപയായിരിക്കും ഈടാക്കുക.

ആഫ്രിക്കൻ സർവീസുകൾക്ക് 6000 രൂപയും, യൂറോപ്പ് സർവീസുകൾക്ക് 10,000 രൂപയുമാണ്. യൂറോപ്പിലേക്കുള്ള സർചാർജ് നിരക്ക് ഏപ്രിലിൽ വരുത്തിയ നിരക്ക് വർധനവ് അനുസരിച്ച് നിലവിൽ പതിനായിരം രൂപ തന്നെയാണ്. ഉയർന്ന ഇന്ധനച്ചെലവ് വിമാനക്കമ്പനിയുടെ പ്രവർത്തനങ്ങളെ ബാധിച്ചതിനാലാണ് വർധനവ് വേണ്ടിവന്നതെന്ന് ഇൻഡിഗോ അറിയിച്ചു.

ഇന്ധനവിലയിലുണ്ടായ വർധനവിനെ തുടർന്ന് മാർച്ച് മാസത്തിലാണ് ഇൻഡിഗോ ഇന്ധന സർചാർജ് ഏർപ്പെടുത്തിയത്. ഇതിപ്പോൾ രണ്ടാം തവണയാണ് ആ നിരക്കിൽ വർധനവ് വരുത്തുന്നത്.

Increase in IndiGo ticket fares
"പാർട്ടി വിട്ടവർ 15 ദിവസത്തിനകം തിരിച്ചെത്തണം; അല്ലെങ്കിൽ പ്രവേശനമുണ്ടാകില്ല; വിമതർക്ക് മമതയുടെ അന്ത്യശാസനം
News Malayalam 24x7
newsmalayalam.com