ഇന്ത്യയിലെ ആദ്യത്തെ എട്ടു വരി വന്യജീവി തുരങ്കം ഓഗസ്റ്റിൽ തുറക്കും; പദ്ധതി ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ

തുരങ്കത്തിലൂടെയുള്ള ചെറിയ വാഹനങ്ങളുടെ സുരക്ഷാ പരീക്ഷണ ഓട്ടം ആരംഭിച്ചു.
India's first 8-lane wildlife tunnel on Delhi-Mumbai Expressway opens in August
ഇന്ത്യയിലെ ആദ്യത്തെ എട്ടു വരി വന്യജീവി തുരങ്കം ഓഗസ്റ്റിൽ തുറക്കും
Published on
Updated on

മുംബൈ: ഇന്ത്യയിലെ ആദ്യത്തെ എട്ടു വരി വന്യജീവി തുരങ്കം ഓഗസ്റ്റിൽ തുറക്കും. ഡൽഹി-മുംബൈ എക്സ്പ്രസ് വേയുടെ ഭാഗമായി രാജസ്ഥാനിലെ മുകുന്ദ്ര ഹിൽസ് ടൈഗർ റിസർവിന് അടിയിലാണ് തുരങ്കം നിർമിച്ചിരിക്കുന്നത്.

ഈ തുരങ്കത്തിലൂടെ ചെറിയ വാഹനങ്ങളുടെ സുരക്ഷാ പരീക്ഷണ ഓട്ടം ആരംഭിച്ചിട്ടുണ്ട്. വന്യജീവികളുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്കും സഞ്ചാരത്തിനും തടസമില്ലാത്ത രീതിയിലാണ് തുരങ്കം നിർമിച്ചിരിക്കുന്നത്. എക്സ്പ്രസ് വേ പൂർണമായും ഭൂമിക്കടിയിലൂടെയാണ് കടന്നുപോകുന്നത്.

തുരങ്കം ഓഗസ്റ്റിൽ പൂർണമായും തുറക്കുന്നതോടെ ഡൽഹി-വഡോദര സെക്ഷനിലെ യാത്രാ സമയം ഗണ്യമായി കുറയ്ക്കാൻ സാധിക്കും. ഡൽഹി-മുംബൈ റോഡ് യാത്ര ഇതോടെ 12 മണിക്കൂറോളം ആയി ചുരുങ്ങും.

India's first 8-lane wildlife tunnel on Delhi-Mumbai Expressway opens in August
വെഡ്ഡിങ് ഷോപ്പിങ്ങിനായി കേതനിൽ നിന്നും സിയ വാങ്ങിയത് 1 കോടി; നൽകിയത് കാമുകന്

അടിയന്തിര സാഹചര്യങ്ങൾക്കായി ഒമ്പത് ക്രോസ്-പാസേജുകളും മലിനീകരണം നിയന്ത്രിക്കുന്ന വെൻ്റിലേഷൻ സംവിധാനങ്ങളും തുരങ്കത്തിൽ ഒരുക്കിയിട്ടുണ്ട്. ആരവല്ലി കുന്നുകളിലൂടെ കടന്നുപോകുന്ന ഈ തുരങ്കം പരിസ്ഥിതിക്ക് കോട്ടം തട്ടാതെയാണ് നിർമിച്ചിട്ടുള്ളത്.

പാത യാഥാർത്ഥ്യമാകുന്നതോടെ വേഗത്തിലുള്ള ഡെലിവറികൾ, കുറഞ്ഞ ഇന്ധന ഉപഭോഗം, റോഡിലെ തിരക്ക് കുറയ്ക്കൽ എന്നിവ സാധ്യമാകും. ഇത് വാണിജ്യപരമായി ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.

India's first 8-lane wildlife tunnel on Delhi-Mumbai Expressway opens in August
ഡൽഹിയിൽ 30 ലക്ഷത്തിൽ താഴെയുള്ള ഇ-കാറുകൾക്ക് നികുതി ഇളവ്; ജൂലൈ ഒന്ന് മുതൽ നിലവിൽ വരുമെന്ന് ഡൽഹി മുഖ്യമന്ത്രി
News Malayalam 24x7
newsmalayalam.com