എസ്‌സിഒ സിവിലൈസേഷണൽ ഡയലോഗ് ഫോറം അടുത്ത മാസം; പാകിസ്താനെ ക്ഷണിച്ച് ഇന്ത്യ

നവംബർ 20 മുതൽ 22 വരെയാണ് ഫോറം നടക്കുക. എസ്‌സിഒയിലെ പത്ത് അംഗരാജ്യങ്ങൾക്കും ഇന്ത്യ ക്ഷണം നൽകിയിട്ടുണ്ട്
എസ്‌സിഒ സിവിലൈസേഷണൽ ഡയലോഗ് ഫോറം അടുത്ത മാസം; പാകിസ്താനെ ക്ഷണിച്ച് ഇന്ത്യ
Published on: 
Updated on: 

പഹൽഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും പിന്നാലെ ഇന്ത്യ–പാകിസ്താൻ ബന്ധം സംഘർഷഭരിതമായി തുടരുന്നതിനിടെ, പാകിസ്താനെ ഔദ്യോഗികമായി ക്ഷണിച്ച് ഇന്ത്യ. ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്‌സിഒ) ആദ്യ സിവിലൈസേഷണൽ ഡയലോഗ് ഫോറത്തിൽ പങ്കെടുക്കാനാണ് ക്ഷണം. അടുത്ത മാസം ന്യൂഡൽഹിയിൽ നടക്കുന്ന പരിപാടിയിലേക്ക് പാകിസ്താൻ ദേശീയ പൈതൃക–സാംസ്കാരിക മന്ത്രി ഔറംഗസേബ് ഖാൻ ഖിച്ചിയെയും ക്ഷണിച്ചിട്ടുണ്ട്.

നവംബർ 20 മുതൽ 22 വരെയാണ് ഫോറം നടക്കുക. എസ്‌സിഒയിലെ പത്ത് അംഗരാജ്യങ്ങൾക്കും ഇന്ത്യ ക്ഷണം നൽകിയിട്ടുണ്ട്. സാംസ്കാരിക ബന്ധങ്ങൾ ശക്തിപ്പെടുത്തുക, പൊതുവായ പൈതൃകം പങ്കുവയ്ക്കുക, ജനങ്ങൾ തമ്മിലുള്ള ആശയവിനിമയം വർധിപ്പിക്കുക എന്നിവയാണ് ഫോറത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.

എസ്‌സിഒ സിവിലൈസേഷണൽ ഡയലോഗ് ഫോറം അടുത്ത മാസം; പാകിസ്താനെ ക്ഷണിച്ച് ഇന്ത്യ
യു.പി എംഎല്‍സി തെരഞ്ഞെടുപ്പ്; ഇക്കുറിയും വാരണാസിയും ആഗ്രയും പിടിക്കാനായില്ല; ബിജെപിക്ക് തിരിച്ചടി

2025-ൽ ചൈനയിലെ ടിയാൻജിനിൽ നടന്ന എസ്‌സിഒ ഉച്ചകോടിക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സിവിലൈസേഷണൽ ഡയലോഗ് ഫോറം എന്ന ആശയം മുന്നോട്ടുവച്ചത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളായി തുടരുമ്പോഴും എസ്‌സിഒയുടെ ബഹുരാഷ്ട്ര വേദിയിലൂടെയുള്ള സഹകരണം തുടരുന്നതിന്റെ ഭാഗമായാണ് ക്ഷണം.

എസ്‌സിഒ സിവിലൈസേഷണൽ ഡയലോഗ് ഫോറം അടുത്ത മാസം; പാകിസ്താനെ ക്ഷണിച്ച് ഇന്ത്യ
ഇസ്രയേല്‍ രാഷ്ട്രീയത്തിലെ 'തൊട്ടുകൂടാത്തവര്‍' കിംഗ് മേക്കേര്‍സ് ആകുമോ?: തെരഞ്ഞെടുപ്പ് ഫലത്തില്‍ ഇസ്രയേലില്‍ സവിശേഷമായ രാഷ്ട്രീയ അനിശ്ചിതത്വം

2023 മേയിൽ ഗോവയിൽ നടന്ന എസ്‌സിഒ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്ത ബിലാവൽ ഭൂട്ടോയ്ക്ക് ശേഷം ഒരു പാകിസ്താൻ മന്ത്രി ഇന്ത്യ സന്ദർശിക്കുമോ എന്നതും ശ്രദ്ധേയമാണ്. എന്നാൽ, ഫോറത്തിൽ പാകിസ്താനെ പ്രതിനിധീകരിച്ച് ആരെത്തുമെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

News Malayalam 24x7
newsmalayalam.com