പണ്ടൊക്കെ പടക്കം പൊട്ടിച്ച് കീടങ്ങളെ നശിപ്പിച്ചിരുന്നു; ഇന്നത്തെ പോലെ രാസവസ്തുക്കള്‍ ചേര്‍ത്തിരുന്നില്ല: മോഹൻ ഭഗവത്

പഴയകാലത്തെ പടക്കങ്ങളിൽ രാസവസ്തുക്കൾ ഉണ്ടായിരുന്നില്ലെന്നും അവയുടെ പുക കീടങ്ങളെ നശിപ്പിച്ച് അന്തരീക്ഷം ശുദ്ധീകരിച്ചിരുന്നുവെന്നും ആർഎസ്എസ് മേധാവി മോഹൻ ഭഗവത്
മോഹൻ ഭഗവത്
മോഹൻ ഭഗവത്Source: X/ RSS
Published on: 
Updated on: 

നാഗ്പൂര്‍: പഴയകാലത്തെ പടക്കങ്ങളില്‍ ഇന്നത്തെ പോലെ രാസവസ്തുക്കള്‍ ചേര്‍ത്തിരുന്നില്ലെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. പഴയകാലത്തെ പടക്കങ്ങളില്‍ നിന്നുള്ള പുകയില്‍ കീടങ്ങള്‍ നശിച്ചിരുന്നുവെന്നും അന്തരീക്ഷം വരെ ശുദ്ധമാകുമായിരുന്നുവെന്നുമാണ് മോഹന്‍ ഭഗവതിന്റെ പരാമര്‍ശം.

ദീപാവലിക്ക് ശേഷമുള്ള വായുമലിനീകരണത്തില്‍ ഡല്‍ഹിയിലും മുംബൈയിലും ജനങ്ങള്‍ ദുരിതം അനുഭവിക്കുന്നതിനിടയിലാണ് ആര്‍എസ്എസ് മേധാവിയുടെ പരാമര്‍ശങ്ങള്‍ വരുന്നത്. നഗ്പൂരില്‍ 'ദീപാവലി മിലന്‍' ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്സവങ്ങളുമായി ബന്ധപ്പെട്ട പല പരമ്പരാഗത ആചാരങ്ങള്‍ക്ക് പിന്നില്‍ ശാസ്ത്രീയ അടിത്തറയുണ്ടെന്നാണ് വാദം.

മോഹൻ ഭഗവത്
എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ് രാജിവച്ചു; കോലെറ്റ് ക്രെസിന് പകരം ചുമതല

മുന്‍കാലങ്ങളില്‍ പടക്കങ്ങള്‍ നിര്‍മ്മിച്ചിരുന്നത് രാസവസ്തുക്കളുടെ സഹായമില്ലാതെയായിരുന്നുവെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. അക്കാലത്തെ പടക്കങ്ങളില്‍ നിന്നുള്ള പുക കീടങ്ങളെയും ച്ചെടികളെ നശിപ്പിക്കുന്ന പ്രാണികളെയും കൊല്ലാനും പരിസ്ഥിതി ശുദ്ധീകരിക്കാനും സഹായിച്ചിരുന്നു. അന്നത്തെ കാലത്ത് ഈ ആവശ്യങ്ങള്‍ക്കായി മറ്റ് ബദല്‍ മാര്‍ഗ്ഗങ്ങള്‍ ഇല്ലാതിരുന്നതിനാലാണ് പടക്കങ്ങള്‍ ഉപയോഗിച്ചിരുന്നതെന്നു കൂടി മോഹന്‍ ഭഗവത് പറഞ്ഞു.

ദീപാവലിക്ക് എണ്ണയും നെയ്യും ഉപോയഗിച്ച് ദീപം തെളിയിക്കുന്നതിന് പിന്നിലും ശാസ്ത്രീയ അടിത്തറയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നെയ്യും എണ്ണയും ഉപയോഗിച്ച് ദീപം കത്തിച്ചാല്‍ ചുറ്റുമുള്ള വായുവിന് പ്രത്യേക ഗുണമുണ്ടാകും എന്നാണ് പറയുന്നത്.

മോഹൻ ഭഗവത്
ഇറാൻ യുദ്ധത്തിൽ പൊരിഞ്ഞ അടി! ട്രംപും നെതന്യാഹുവും തമ്മിൽ ഭിന്നതയോ?

പരമ്പരാഗത ആചാരങ്ങള്‍ക്ക് പിന്നില്‍ ശാസ്ത്രീയ അടിത്തറയുണ്ട്. അത് മനുഷ്യനും പ്രകൃതിക്കും ഗുണം ചെയ്യും. സമൂഹത്തില്‍ ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ഒഴിവാക്കാനാകാത്ത സ്ഥാനമുണ്ട്. എതിര്‍പ്പുണ്ടായാലും അത് പിന്തുടരണം എന്നാണ് ചടങ്ങില്‍ മോഹന്‍ ഭഗവതിന്റെ ഉപദേശം.

സമൂഹത്തിന് ജീവന്‍ നല്‍കുന്നത് ഉത്സവങ്ങളാണ്. അത് തടയാന്‍ എത്ര ശ്രമിച്ചാലും ഫലമുണ്ടാകില്ല. കാരണം അവ സമൂഹത്തിന്റെ ഊര്‍ജ്ജസ്വലതയ്ക്ക് അത്യാവശ്യമാണ്. പ്രാധാന്യം മനസ്സിലാക്കി ഉത്സവങ്ങള്‍ ആഘോഷിക്കുകയും അവയില്‍ നിന്നുള്ള ഗുണഫലങ്ങള്‍ നേടിയെടുക്കുന്നുവെന്ന് ഉറപ്പാക്കുകയുമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.