റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിന് പിറന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫോണിൽ വിളിച്ചായിരുന്നു ആശംസകൾ അറിയിച്ചത്. പുടിന്റെ ഇന്ത്യാ സന്ദർശനത്തിനായി കാത്തിരിക്കുന്നുവെന്ന് മോദി പറഞ്ഞു. ഇരു രാജ്യങ്ങളുടെയും സഹകരണം വർധിപ്പിക്കുന്നതും ചർച്ചയായതായി റിപ്പോർട്ടുകൾ പറയുന്നു.
ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്കായി പുടിനെ ഇന്ത്യയിൽ സ്വാഗതം ചെയ്യാൻ താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നാണ് മോദി അറിയിച്ചത്. ഡിസംബർ ആദ്യമാണ് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടി നടക്കുക.