വാട്സ് ആപ്പ് ഡിലീറ്റ് ചെയ്തതിന് ആറുവയസുകാരിയ്ക്ക് ക്രൂര മർദനം; അമ്മ പൊലീസ് കസ്റ്റഡിയിൽ

തടികഷ്ണം കൊണ്ടാണ് കുട്ടിയെ ക്രൂരമായി മർദിച്ചത്.
Six-year-old girl brutally beaten for deleting WhatsApp
വാട്സ് ആപ്പ് ഡിലീറ്റ് ചെയ്തതിന് ആറുവയസുകാരിയ്ക്ക് ക്രൂര മർദനം
Published on: 
Updated on: 

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ആറു വയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം. ഉദിയൻകുളങ്ങര സ്വദേശി വിഷ്ണുവിൻ്റെ മകൾ വിഷ്ണു നന്ദയ്ക്കാണ് മർദനമേറ്റത്. ഫോണിലെ വാട്സാപ്പ് ഡിലീറ്റ് ചെയ്തതിനാണ് ക്രൂരമായി പരിക്കേൽപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ കസ്റ്റഡിയിലായി.

കട്ടിലിൽ നിന്ന് വീണ് മുഖത്ത് പരിക്കേറ്റ് എന്നു പറഞ്ഞായിരുന്നു കുട്ടിയെ ജനറൽ ആശുപത്രിയിൽ അമ്മയും അമ്മൂമ്മയും ചേർന്ന് എത്തിച്ചത്. മുഖത്തെയും കാലിലെയും പരിക്ക് ശ്രദ്ധയിൽപ്പെട്ട ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തടികഷ്ണം കൊണ്ടാണ് മർദിച്ചത്.

Six-year-old girl brutally beaten for deleting WhatsApp
കേസെടുക്കുന്നതില്‍ കാലതാമസം പാടില്ലെന്ന് ഹൈക്കോടതി; സർക്കാർ ഉത്തരവ് ഉടനുണ്ടാകുമോ അതോ അപ്പീൽ പോകുമോ? എന്താകും സിപിഐഎമ്മിന്റെ നീക്കം?

ഇന്ന് ഉച്ചയോട് കൂടിയായിരുന്നു സംഭവം. ഉദിയൻകുളങ്ങര സ്വദേശികളായ വിഷ്ണു -ശോഭ ദമ്പതികളുടെ ഇളയ മകൾ വിഷ്ണു നന്ദക്കാണ് മർദനമേറ്റത്.

Six-year-old girl brutally beaten for deleting WhatsApp
"വലിയ സത്യങ്ങളും ചെറിയ നുണകളും തമ്മിലാണ് പോര്‍"; തദ്ദേശവകുപ്പില്‍ ഐഎഎസ് പോരെന്ന വാര്‍ത്തകള്‍ തള്ളി ദിവ്യ എസ്. അയ്യര്‍
News Malayalam 24x7
newsmalayalam.com