തമിഴ്‌നാട് എണ്ണോറില്‍ തെര്‍മല്‍ പവര്‍ പ്ലാന്റില്‍ അപകടം; ഒന്‍പത് പേര്‍ക്ക് ദാരുണാന്ത്യം

പവര്‍ പ്ലാന്റിന്റെ നാലാം യൂണിറ്റിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് അപകടമുണ്ടായത്.
തമിഴ്‌നാട് എണ്ണോറില്‍ തെര്‍മല്‍ പവര്‍ പ്ലാന്റില്‍ അപകടം; ഒന്‍പത് പേര്‍ക്ക് ദാരുണാന്ത്യം
Published on

ചെന്നൈ: തമിഴ്‌നാട് എണ്ണോറിലെ തെര്‍മല്‍ പവര്‍ പ്ലാന്റില്‍ നിര്‍മാണ പ്രവര്‍ത്തനത്തിനിടെ അപകടം. നിര്‍മാണത്തിലിരുന്ന ഭാഗം തകര്‍ന്ന് ഒന്‍പത് പേര്‍ മരിച്ചു. പത്തിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

തമിഴ്‌നാട് എണ്ണോറില്‍ തെര്‍മല്‍ പവര്‍ പ്ലാന്റില്‍ അപകടം; ഒന്‍പത് പേര്‍ക്ക് ദാരുണാന്ത്യം
''സാവന്‍, തേഴ്‌സ്‌ഡേ, ഹരേന്ദ്ര...'' ഇങ്ങനെയും തെറ്റുപറ്റുമോ? ഹിമാചല്‍ പ്രദേശില്‍ സ്‌കൂള്‍ അധ്യാപകന്‍ ഒപ്പിട്ട ചെക്കില്‍ അക്ഷരത്തെറ്റ്!; ട്രോള്‍ മഴ

നിര്‍മാണത്തിനായി ഉപയോഗിക്കുന്ന ലോഹം കൊണ്ട് നിര്‍മിച്ച ഭാഗം തകര്‍ന്നു വീണാണ് അപകടമുണ്ടായത്. പവര്‍ പ്ലാന്റിന്റെ നാലാം യൂണിറ്റിലെ മുന്‍വശത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് അപകടമുണ്ടായത്.

അപകടത്തില്‍ പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. ഒന്‍പതു പേരും ചികിത്സിയിലിരിക്കെയാണ് മരിച്ചത്. വിവരം അറിഞ്ഞ് പൊലീസ് സംഭവ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

തമിഴ്‌നാട് എണ്ണോറില്‍ തെര്‍മല്‍ പവര്‍ പ്ലാന്റില്‍ അപകടം; ഒന്‍പത് പേര്‍ക്ക് ദാരുണാന്ത്യം
രാഹുൽ ഗാന്ധിക്കെതിരായ കൊലവിളി പ്രസംഗം: ബിജെപി നേതാവ് പ്രിന്റു മഹാദേവ് പേരാമംഗലം പൊലീസിൽ കീഴടങ്ങി

Related Stories

No stories found.
News Malayalam 24x7
newsmalayalam.com