"തമിഴ്‌നാട്ടില്‍ പോരാട്ടം ഡിഎംകെയോട്; എന്റെ ജോലി ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയെന്നത്"; തിരുച്ചിറപ്പള്ളിയില്‍ വിജയ്‌യുടെ ആദ്യ പൊതുയോഗം

തിരുച്ചിറപ്പള്ളി ഹൃദയത്തില്‍ കുടിയിരിക്കുന്ന സ്ഥലമാണെന്നും വോട്ട് ചെയ്തവര്‍ക്കെല്ലാം നന്ദിയെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.
"തമിഴ്‌നാട്ടില്‍ പോരാട്ടം ഡിഎംകെയോട്; എന്റെ ജോലി ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയെന്നത്"; തിരുച്ചിറപ്പള്ളിയില്‍ വിജയ്‌യുടെ ആദ്യ പൊതുയോഗം
Published on
Updated on

തിരുച്ചിറപ്പള്ളി: മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ പൊതുസമ്മേളനത്തില്‍ ഡിഎംകെയെ കടന്നാക്രമിച്ച് വിജയ്. കള്ളത്തിന്റെയും കൈക്കൂലിയുടെയും കാലം കഴിഞ്ഞു. മദ്യം വിറ്റുണ്ടാക്കിയ പണം ഡിഎംകെ ധൂര്‍ത്തടിച്ചു. അങ്ങനെ ധൂര്‍ത്തടിച്ചിരുന്ന മദ്യശാലകള്‍ താന്‍ പൂട്ടിയെന്നും വിജയ് സെന്റ് ജോസഫ് കോളേജ് മൈതാനത്ത് ചേര്‍ന്ന പൊതുയോഗത്തില്‍ പറഞ്ഞു.

ആറ് മാസം കാത്തിരിക്കുമെന്ന് പറഞ്ഞവര്‍ ആറാം ദിവസം ബഹളം തുടങ്ങി. മുഖ്യമന്ത്രിയല്ല താന്‍ നാടിന്റെ മുഖ്യ സേവകന്‍ എന്നും വിജയ് പറഞ്ഞു. തിരുച്ചിറപ്പള്ളി ഹൃദയത്തില്‍ കുടിയിരിക്കുന്ന സ്ഥലമാണെന്നും വോട്ട് ചെയ്തവര്‍ക്കെല്ലാം നന്ദിയെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.

"തമിഴ്‌നാട്ടില്‍ പോരാട്ടം ഡിഎംകെയോട്; എന്റെ ജോലി ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയെന്നത്"; തിരുച്ചിറപ്പള്ളിയില്‍ വിജയ്‌യുടെ ആദ്യ പൊതുയോഗം
ഐപിഎല്‍ ഫൈനല്‍ വേദി മാറ്റിയതിന് പിന്നില്‍ രാഷ്ട്രീയം; അത് നടക്കേണ്ടത് ബെംഗളൂരുവില്‍ വച്ച് തന്നെയായിരുന്നു: ഡി.കെ. ശിവകുമാര്‍

തമിഴ്‌നാട്ടില്‍ ഡിഎംകെയും ടിവികെയും തമ്മിലാണ് പോരാട്ടം. ടിവികെയെ അരാഷ്ട്രീയ വാദികള്‍ എന്നാണ് ഡിഎംകെ വിളിക്കുന്നത്. ടിവികെയ്ക്ക് വോട്ട് ചെയ്യുന്നവരെ കളിയാക്കുകയാണ്. ജനങ്ങളെ നിരക്ഷരര്‍ എന്ന് പരിഹസിക്കുന്നു. അതേ ജനങ്ങളാണ് നിങ്ങളെ ഇത്രയും കാലം വിജയിപ്പിച്ചത്. അവര്‍ നമുക്ക് വോട്ട് ചെയ്യുമ്പോള്‍ നിരക്ഷരരായി മാറുന്നത് എങ്ങനെയെന്നും വിജയ് ചോദിച്ചു. ജനങ്ങള്‍ക്കൊക്കെ ഇപ്പോള്‍ എല്ലാം അറിയാം. അതുകൊണ്ട് ഒരു നല്ല പ്രതിപക്ഷമായി മാറാന്‍ ശ്രമിക്കൂ എന്നും ഡിഎംകെയോട് വിജയ് പറഞ്ഞു.

ജനങ്ങള്‍ക്ക് വേണ്ടി താന്‍ എന്നും നില്‍ക്കുമെന്നും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തനം തുടരുമെന്നും വിജയ് പറയുന്നു. തെരഞ്ഞെടുപ്പില്‍ അന്‍പത് വര്‍ഷത്തിന്മേലെയായി ഉള്ള ജാതിയെയും മതത്തെയും തകര്‍ത്തിരിക്കുകയാണ്.

"തമിഴ്‌നാട്ടില്‍ പോരാട്ടം ഡിഎംകെയോട്; എന്റെ ജോലി ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയെന്നത്"; തിരുച്ചിറപ്പള്ളിയില്‍ വിജയ്‌യുടെ ആദ്യ പൊതുയോഗം
ബംഗാളില്‍ പരക്കെ അക്രമം, മമത വിളിച്ച യോഗത്തില്‍ 60 എംഎല്‍എമാര്‍ എത്തിയില്ല; തൃണമൂലില്‍ പ്രതിസന്ധി രൂക്ഷം

പണം കൊടുത്ത് വോട്ട് വാങ്ങുന്നതിനെ വരെ ഇല്ലാതാക്കിയിരിക്കുന്നു. നമ്മള്‍ എന്ത് ചെയ്താലും ഭരണഘടനാപരമായി മാത്രമേ ചെയ്യൂ. ടിവികെ സര്‍ക്കാര്‍ പക്ഷപാതപരമായി പ്രവര്‍ത്തിക്കില്ലെന്നും എല്ലാവര്‍ക്കും വേണ്ടി ഒരുപോലെ പ്രവര്‍ത്തിക്കുമെന്നും വിജയ് പറഞ്ഞു. സ്റ്റാലിന്‍ സര്‍ക്കാരിനെ പോലെ ആടിക്കളിക്കില്ലെന്നും വിജയ്. പെരമ്പൂരും തിരിച്ചിറപ്പള്ളിയും എനിക്ക് രണ്ട് കണ്ണുകള്‍ പോലെയാണ്. അതില്‍ തിരുച്ചിറപ്പള്ളി എനിക്ക് 'ചെല്ലക്കുട്ടി'യാണ്. അതുകൊണ്ട് തന്നെ വരനാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ നിങ്ങളുടെ വീട്ടില്‍ ഉള്ള ഒരാളെയായിരിക്കും സ്ഥാനാര്‍ഥിയാക്കുക.

തനിക്ക് എങ്ങനെ വോട്ട് നല്‍കി വിജയിപ്പിച്ചോ അതുപോലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആള്‍ക്കും വോട്ട് ചെയ്ത് വിജയിപ്പിക്കുമെന്ന് താന്‍ വിശ്വസിക്കുന്നതായും വിജയ് പറഞ്ഞു.

നിങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക എന്നതല്ലാതെ വേറെ ജോലി ഒന്നും തനിക്ക് ഇല്ലെന്നും തന്നെ ജയിപ്പിച്ച തമിഴ് ജനതയ്ക്കും തിരുച്ചിറപ്പള്ളിയിലെ ജനങ്ങള്‍ക്കും വീണ്ടും നന്ദി അറിയിക്കുന്നുവെന്നും വിജയ് പറഞ്ഞു.

News Malayalam 24x7
newsmalayalam.com