പട്രോളിങ്ങിനിടെ ജമ്മു കശ്മീരിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ കാണാതായി; പൊലീസും സൈന്യവും സംയുക്തമായി തെരച്ചിൽ ആരംഭിച്ചു

സൈന്യത്തോടൊപ്പം പട്രോളിങ് നടത്തിയിരുന്ന ഇവർ ധേർണ പോസ്റ്റിലേക്ക് മടങ്ങുന്നതിനിടെയാണ് കാണാതായതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
Two police officers went missing during a patrol in Jammu and Kashmir
പട്രോളിങ്ങിനിടെ ജമ്മു കശ്മീരിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ കാണാതായി
Published on: 
Updated on: 

ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ പട്രോളിങ്ങിനിടെ രണ്ട് സ്പെഷ്യൽ പൊലീസ് ഓഫീസർമാരെ കാണാതായി. ഡച്ചാൻ-മർവ മേഖലയിലാണ് സംഭവം. റാഷ്പാൽ കുമാർ, ബാബി ചന്ദ് എന്നിവരെയാണ് കാണാതായത്.

സൈന്യത്തോടൊപ്പം പട്രോളിങ് നടത്തിയിരുന്ന ഇവർ ധേർണ പോസ്റ്റിലേക്ക് മടങ്ങുന്നതിനിടെയാണ് കാണാതായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇവരെ കണ്ടെത്താൻ പൊലീസും സുരക്ഷാസേനയും സ്ഥലത്ത് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Two police officers went missing during a patrol in Jammu and Kashmir
"ഉത്തരവാദിത്തത്തോടെ സംസാരിക്കണം"; സോണിയാ ഗാന്ധിയുടെ ഓർമക്കുറിപ്പിലെ പരാമർശം തള്ളി അണ്ണാ ഹസാരെ

രണ്ട് എസ്‌പിഒമാരെ കാണാതായ സംഭവത്തിന് പിന്നിൽ ഭീകരാക്രമണമോ മറ്റെന്തെങ്കിലും കാരണങ്ങളോ ഉണ്ടോയെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ഒക്ടോബർ 16ന് വാനിപോര ട്രിഗാമിൽ മറ്റൊരു എസ്‌പിഒയെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

Two police officers went missing during a patrol in Jammu and Kashmir
അമുൽ ബ്രാൻഡിൻ്റെ പാൽ ഉൽപ്പന്നങ്ങൾക്ക് നാളെ മുതൽ വില വർധിക്കും