പുലർച്ചെ നാല് മണിക്ക് അങ്കിതയുടെ മാതാപിതാക്കളെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്; ജനാധിപത്യ തകർച്ചയെന്ന് കോൺഗ്രസ്

ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് സമരക്കാരെ കസ്റ്റഡിയിലെടുത്തത്. പുലർച്ചെ 5 മണിയോടെ അവരെ വിട്ടയക്കുകയും ചെയ്തു.
അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കളെയും നിരവധി പ്രതിഷേധക്കാരെയും വ്യാഴാഴ്ച പുലർച്ചെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്
Published on: 
Updated on: 

ഡൽഹി: ഇന്ത്യാ ഗേറ്റിൽ കുത്തിയിരിപ്പ് പ്രതിഷേധം നടത്തിയ അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കളെയും നിരവധി പ്രതിഷേധക്കാരെയും വ്യാഴാഴ്ച പുലർച്ചെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്. സിബിഐ കേസിൽ നീതി ആവശ്യപ്പെട്ട് സമരം ചെയ്ത പ്രതിഷേധക്കാരെ പൊലീസ് കയ്യേറ്റം ചെയ്തതായി കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് സമരക്കാരെ കസ്റ്റഡിയിലെടുത്തത്. പുലർച്ചെ 5 മണിയോടെ അവരെ വിട്ടയക്കുകയും ചെയ്തു.

കൊല്ലപ്പെട്ട അങ്കിത ഭണ്ഡാരിക്കായി നീതി ആവശ്യപ്പെടുന്നവരെയും ബിജെപി നേതാവ് ദുഷ്യന്ത് ഗൗതം കുമാറിൻ്റെ ഗവർണർ നിയമനത്തേയും ചോദ്യം ചെയ്യുന്നവരെയും അധികാരികൾ ലക്ഷ്യമിടുകയാണെന്ന് കോൺഗ്രസ് നേതാക്കളായ സുപ്രിയ ശ്രീനേറ്റ്, പവൻ ഖേര, കാസി നിസാമുദ്ദീൻ എന്നിവർ വിമർശിച്ചു.

ജനാധിപത്യ സ്വാതന്ത്ര്യത്തിലെ തകർച്ചയെ പ്രതിഫലിപ്പിക്കുന്നതാണ് പൊലീസ് നടപടിയെന്ന് കോൺഗ്രസ് എംപി പവൻ ഖേര ആരോപിച്ചു. "ഇത് ക്രൂരതയാണ്. ഇന്ത്യാ ഗേറ്റിൽ ജനാധിപത്യം അവസാനിക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. പുലർച്ചെ 4 മണിക്ക് ഇത് അവസാനിക്കുകയാണ്. കുറ്റാരോപിതർക്കെതിരെ പ്രതിഷേധിക്കുന്നവരെ കസ്റ്റഡിയിൽ എടുക്കുകയാണ്. അതേസമയം ആരോപണം നേരിടുന്ന വ്യക്തിയെ ഭരണഘടനാ പദവിയിൽ നിയമിക്കുന്നതും കാണാം," പവൻ ഖേര വിമർശിച്ചു.

അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കളെയും നിരവധി പ്രതിഷേധക്കാരെയും വ്യാഴാഴ്ച പുലർച്ചെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്
"ആരോപണവിധേയനെ ഗവർണറാക്കരുത്"; അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കൾക്കൊപ്പം ഇന്ത്യാ ഗേറ്റിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് രാഹുലും പ്രിയങ്കയും

"ഈ രാജ്യത്ത് ക്രൂരതയാണ് നടക്കുന്നത്. കുറ്റാരോപിതനായ ആൾ ഗവർണറാകുന്നു. അങ്കിതയുടെ മാതാപിതാക്കൾ അപ്പോൾ ജയിലിലേക്ക് പോകുമോ? ബലാത്സംഗക്കാർക്ക് എതിരെയാണ് ഞങ്ങൾ പ്രതിഷേധിക്കുന്നത്. അതിനാൽ ഞങ്ങൾ ജയിലിലേക്ക് പോകും. ​​ബലാത്സംഗക്കുറ്റം ആരോപിക്കപ്പെട്ടയാൾ ഗവർണറാകും. ഇതാണ് ജനാധിപത്യം," പവൻ ഖേര പറഞ്ഞു.

നാല് വർഷമായി നീതിക്കായി അലയുന്ന അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കൾക്കെതിരെ അധികാരികൾ ക്രൂരമായാണ് പെരുമാറിയതെന്ന് കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റ് ആരോപിച്ചു. "എന്തൊരു നടപടിയാണിത്? നാല് വർഷമായി നീതി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന നിസഹായരായ മാതാപിതാക്കൾക്കെതിരായ ക്രൂരമായ നടപടിയാണിത്. അവർക്ക് നീതി ലഭ്യമാക്കുന്നതിന് പകരം, പ്രധാന പ്രതിയെ ഗവർണറായി നിയമിച്ച് മാതാപിതാക്കളോട് വളരെ ക്രൂരമായി പെരുമാറുകയാണ് സർക്കാർ," ശ്രീനേറ്റ് പറഞ്ഞു.

ഡൽഹി പ്രദേശ് കോൺഗ്രസിൻ്റെ എഐസിസി ചുമതലയുള്ള എംഎൽഎ ഖാസി നിസാമുദ്ദീനും പൊലീസ് നടപടിയെ വിമർശിച്ചു. അങ്കിതയുടെ മാതാപിതാക്കളെ കസ്റ്റഡിയിലെടുക്കുന്നതിനു പകരം ദുഷ്യന്ത് ഗൗതമിനെതിരെയാണ് അധികൃതർ നടപടിയെടുക്കേണ്ടതെന്ന് അദ്ദേഹം ആരോപിച്ചു.

"അങ്കിത ഭണ്ഡാരിയുടെ കുടുംബം രാഷ്ട്രപതി ഭവനു മുന്നിൽ സമാധാനപരമായ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അവരുടെ മനോവീര്യം വർദ്ധിപ്പിച്ചു. രാത്രി വൈകി പോലീസ് എത്തി സ്ത്രീകളെയും ഞങ്ങളെയും അറസ്റ്റ് ചെയ്ത് കൊണ്ടുപോയി. ദുഷ്യന്ത് ഗൗതം ജയിലിൽ അടയ്ക്കുന്നതുവരെ ഞങ്ങളുടെ പോരാട്ടം തുടരും," നിസാമുദ്ദീൻ പറഞ്ഞു.

നീതിക്കു വേണ്ടിയുള്ള പ്രചാരണം കോൺഗ്രസ് തുടരുമെന്നും അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കളോടുള്ള പെരുമാറ്റം ഉത്തരാഖണ്ഡിലെ ജനങ്ങൾക്ക് സഹിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേസിലെ വിഐപി ആരെന്നതിനെ കുറിച്ച് അന്വേഷണം നടക്കുന്നതിനിടെ, ഗവർണർ സ്ഥാനത്തേക്ക് ദുഷ്യന്ത് ഗൗതമിനെ നിയമിച്ചത് റദ്ദാക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കളെയും നിരവധി പ്രതിഷേധക്കാരെയും വ്യാഴാഴ്ച പുലർച്ചെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്
വോട്ട് ചോരിക്കെതിരെ 'ലെഹ്‌രാ ദോ തിരംഗ' ക്യാംപെയ്നുമായി സിജെപി

ഗവർണറായുള്ള ദുഷ്യന്ത് കുമാർ ഗൗതമിൻ്റെ നിയമനത്തിനെതിരെ സംസ്ഥാന കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ഗണേഷ് ഗോഡിയാലിൻ്റെ നേതൃത്വത്തിൽ പാർട്ടി പ്രവർത്തകർ ഗാന്ധി പാർക്കിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ഒരു മണിക്കൂർ മൗനം ആചരിച്ചിരുന്നു.

2022 സെപ്റ്റംബർ 18ന് കൊല്ലപ്പെട്ട അങ്കിതയുടെ മൃതദേഹം നാല് ദിവസത്തിന് ശേഷം ഒരു കനാലിൽനിന്നാണ് കണ്ടെടുത്തത്. ഈ കേസിൽ മുൻ ബിജെപി നേതാവ് വിനോദ് ആര്യയുടെ മകനും റിസോർട്ട് ഉടമയായ പുൽകിത് ആര്യയും മറ്റു രണ്ടുപേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇവർക്ക് ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ഒരു വിഐപി കൂടി ഉൾപ്പെട്ടിട്ടുണ്ട് എന്നായിരുന്നു ആരോപണം.

ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും ഉത്തരാഖണ്ഡിൻ്റെ ചുമതലയുണ്ടായിരുന്ന നേതാവുമായ ദുഷ്യന്ത് കുമാർ ഗൗതമിൻ്റെ പേരായിരുന്നു ഇതുമായി ബന്ധപ്പെട്ട് ഉയർന്നുവന്നത്. സിബിഐ അന്വേഷണം പൂർത്തിയാകുന്നത് വരെ ദുഷ്യന്ത് ഗൗതമിനെ ഗവർണറായി നിയമിക്കരുതെന്നാണ് അങ്കിത ഭണ്ഡാരിയുടെ കുടുംബത്തിൻ്റെ ആവശ്യം. രാഷ്ട്രപതിയും കേന്ദ്ര സർക്കാരും അദ്ദേഹത്തിന്റെ നിയമനം തടയണം എന്നാവശ്യപ്പെട്ടാണ് മാതാപിതാക്കൾ ഇന്ത്യാഗേറ്റിൽ പ്രതിഷേധം നടത്തിവരുന്നത്.

അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കളെയും നിരവധി പ്രതിഷേധക്കാരെയും വ്യാഴാഴ്ച പുലർച്ചെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്
ഡൽഹി സമരത്തിനിടെ ആതിര വിജയന് ക്രൂരമർദനമേറ്റ സംഭവം; കേരളത്തിൽ കേസ് രജിസ്റ്റർ ചെയ്തു

Related Stories

അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കൾക്കൊപ്പം ഇന്ത്യാ ഗേറ്റിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് രാഹുലും പ്രിയങ്കയും
"പൊലീസ് ആക്രമണത്തിൽ ആതിരയുടെ ഒരു ചെവിക്ക് കേൾവി ശക്തി നഷ്ടപ്പെട്ടു"; ഡൽഹി സമരത്തിനിടെ പരിക്കേറ്റ വിദ്യാർഥികളെ അണിനിരത്തി രാഹുൽ ഗാന്ധി
നേപ്പാളിൽ വീണ്ടും മിന്നൽപ്രളയം
BJP and RSS workers brutally beat up people, including a girl, on the road
News Malayalam 24x7
newsmalayalam.com