മരിച്ചെന്ന് കരുതിയ യുവതി ആറ് വർഷത്തിന് ശേഷം തിരിച്ചെത്തി; കൊലക്കേസിൽ യുവാവ് ജയിലിൽ കഴിഞ്ഞത് രണ്ട് വർഷം

ആറ് വർഷം മുൻപ് കാണാതാവുകയും കൊല്ലപ്പെട്ടതായി കരുതപ്പെടുകയും ചെയ്ത യുവതിയെയാണ് ഭർത്താവിനൊപ്പം ജീവനോടെ കണ്ടെത്തിയത്.
Woman presumed dead returns after six years
മരിച്ചെന്ന് കരുതിയ യുവതി ആറ് വർഷത്തിന് ശേഷം തിരിച്ചെത്തി
Published on: 
Updated on: 

മണ്ഡ്യ: ആറ് വർഷത്തിന് മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ടെന്ന നിഗമനത്തിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നിർണായ വഴിത്തിരിവ്. പാണ്ഡവപുരം സ്വദേശിയായ എൻ. മഞ്ജുവിനെയാണ് മണ്ഡ്യ ജില്ലയിലെ മയിഗോണഹള്ളിയിൽ ഭർത്താവിനൊപ്പം ജീവനോടെ കണ്ടെത്തിയത്.

യുവതിയെ കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിചേർക്കപ്പെട്ട് 30 മാസം ജയിലിൽ കഴിഞ്ഞ യുവാവ് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്. വിവാഹജീവിതത്തിൽ സന്തോഷവതിയല്ലാതിരുന്ന താൻ ചാമരാജനഗർ സ്വദേശിയായ നാഗേന്ദ്രക്കൊപ്പം ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നുവെന്ന് മഞ്ജു പൊലീസിനോട് പറഞ്ഞു. ഒരു വർഷത്തോളം തമിഴ്നാട്ടിൽ താമസിച്ച ഇവർ പിന്നീട് മയിഗോണഹള്ളിയിലേക്ക് താമസം മാറുകയായിരുന്നു.

Woman presumed dead returns after six years
ആർച്ച്ബിഷപ്പ് വാൾഡെമർ സ്റ്റാനിസ്ലാവ് സോമർടാഗ് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി

കാണാതായതുമായി ബന്ധപ്പെട്ട് അച്ഛൻ പരാതി നൽകിയതും പിന്നീട് കൊലപാതകക്കേസ് രജിസ്റ്റർ ചെയ്തതും മഞ്ജു അറിഞ്ഞിരുന്നില്ല. കൊലപാതകക്കേസിൽ പ്രതി ചേർക്കപ്പെട്ട രാജേഷുമായി തനിക്ക് യാതൊരു പ്രശ്നവുമില്ലെന്നും മഞ്ജു വ്യക്തമാക്കി.

മഞ്ജുവിൻ്റെ അച്ഛൻ നാഗരാജു നൽകിയ പരാതിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ശ്രീരംഗപട്ടണം താലൂക്കിലെ നീലനകൊപ്പലു ഗ്രാമവാസിയായ മഞ്ജുനാഥനായിരുന്നു മഞ്ജുവിൻ്റെ ഭർത്താവ്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയ്ക്കായി മഞ്ജു പാണ്ഡവപുരയിലെ അച്ഛൻ്റെ വീട്ടിലെത്തിയിരുന്നു. സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്ന നാഗരാജു ജോലിക്കായി പുറത്തുപോയ സമയത്ത് 2019 ജൂൺ 23നാണ് മഞ്ജുവിനെ കാണാതായത്. തുടർന്ന് ജൂലൈ മൂന്നിന് നാഗരാജു പാണ്ഡവപുര പൊലീസിൽ പരാതി നൽകി.

കൂടാതെ 2021ൽ നാഗരാജു പൊലീസിൽ മറ്റൊരു പരാതിയും നൽകി. രാഗിമുദ്ദനഹള്ളി സ്വദേശിയായ രാജേഷ് മഞ്ജുവിനെ കാവേരി നദിയിൽ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നായിരുന്നു ആരോപണം. മഞ്ജുവും രാജേഷും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും മറ്റൊരു യുവതിയുമായി രാജേഷിൻ്റെ വിവാഹം നിശ്ചയിച്ചതിനെ മഞ്ജു എതിർത്തതാണ് കൊലപാതകത്തിന് കാരണമെന്നും പരാതിയിൽ ആരോപിച്ചിരുന്നു. ഇതോടെ കേസ് കൊലപാതകക്കേസായി മാറുകയും രാജേഷ് ജയിൽ ആവുകയുമായിരുന്നു.

ജാമ്യത്തിലിറങ്ങിയ ശേഷം രാജേഷും അഭിഭാഷക സംഘവും നടത്തിയ സ്വതന്ത്ര അന്വേഷണത്തിലാണ് മഞ്ജുവിനെ കണ്ടെത്തിയത്. മണ്ഡ്യയിലെ നാഗമംഗലയ്ക്ക് സമീപം ഭർത്താവിനൊപ്പം താമസിക്കുകയായിരുന്നു യുവതി. രാജേഷിൻ്റെ അഭിഭാഷകൻ വിവരമറിയിച്ചതിനെ തുടർന്ന് ബിന്ദിഗനവിലെ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും മഞ്ജുവിനെ വനിതാ സംരക്ഷണ കേന്ദ്രമായ സാന്ത്വന കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. അതേസമയം കള്ളപ്പരാതി നൽകിയ മഞ്ജുവിൻ്റെ അച്ഛൻ നാഗരാജുവിനെതിരെയും, വ്യാജ തെളിവുകൾ ഉണ്ടാക്കിയ വിരമിച്ച ഇൻസ്‌പെക്ടർ പ്രഭാകറിനെതിരെയും കർശന നിയമനടപടി സ്വീകരിക്കണമെന്നാണ് രാജേഷിൻ്റെ കുടുംബത്തിൻ്റെ ആവശ്യം.

Woman presumed dead returns after six years
തനിഷ്കിലെ കവർച്ച; അറസ്റ്റിലായവരിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും