
ുടങ്ങി്WWE ഇതിഹാസം ഹൾക്ക് ഹോഗൻ അന്തരിച്ചു (71 ). ഫ്ലോറിഡയിലെ ക്ലിയർവാട്ടറിലുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണെമന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. WWE-യാണ് ഹൊഗന്‍റെ വിയോഗം സോഷ്യൽ മീഡിയയിലൂടെ സ്ഥിരീകരിച്ചത്.
ടെറി ജീന്‍ ബൊലിയ എന്നാണ് ഹൾക്ക് ഹോഗന്റെ യഥാർഥ പേര്. എണ്‍പതുകളിലെ പ്രമുഖ ഗുസ്തി താരമായിരുന്ന ഇദ്ദേഹം പിന്നീട് അഭിനയത്തിലേക്കും ചുവടുവെച്ചിരുന്നു. നോ ഹോൾഡ്സ് ബാരെഡ് , സബർബൻ കമാൻഡോ , മിസ്റ്റർ നാനി തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. ഹൊഗൻ നോസ് ബെസ്റ്റ് എന്ന ജനപ്രിയ റിയാലിറ്റി പരമ്പരയിലും അദ്ദേഹം ഭാഗമായി.
അതേസമയം, ഹോഗന്റെ മരണം സംബന്ധിച്ച് കുടുംബത്തിന്‍റെ ഭാഗത്ത് നിന്ന് സ്ഥിരീകരങ്ങൾ ഒന്നുമുണ്ടായിട്ടില്ല. താരം കോമയിലാണെന്നും, മരണക്കിടക്കയിലാണെന്നുമെല്ലാം പല വാർത്തകളും നേരത്തെ പ്രചരിച്ചിരുന്നു. ഹൃദയ സംബന്ധമായി ഒരു ശസ്ത്രക്രിയ നടത്തിയതോടെയാണ് ഇത്തരം വാർത്തകൾ പ്രചരിച്ചത്. അദ്ദേഹത്തിന്റെ പങ്കാളി ആ വാർത്തൾ നിഷേധിക്കുകയും ചെയ്തിരുന്നു.