അച്ഛനെ കാണാതെ തെരയുന്ന മകൻ ഇസഹാഖ്; ദുരന്തമേഖലയിൽ പൊട്ടിക്കരഞ്ഞ് മന്ത്രി എ.കെ. ശശീന്ദ്രൻ

ഉരുൾപൊട്ടലിൽ കാണാതായ മുണ്ടക്കൈ സ്വദേശി നാസറിനെ തെരയുന്ന മകൻ ഇസഹാഖിനെ കണ്ടപ്പോഴായിരുന്നു മന്ത്രി വികാരാധീനനായത്
അച്ഛനെ കാണാതെ തെരയുന്ന മകൻ ഇസഹാഖ്; ദുരന്തമേഖലയിൽ പൊട്ടിക്കരഞ്ഞ് മന്ത്രി എ.കെ. ശശീന്ദ്രൻ
Published on

വയനാട് ദുരന്തമേഖല സന്ദർശിക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ് മന്ത്രി എ. കെ. ശശീന്ദ്രൻ. ഉരുൾപൊട്ടലിൽ കാണാതായ മുണ്ടക്കൈ സ്വദേശി നാസറിനെ തെരയുന്ന മകൻ ഇസഹാഖിനെ കണ്ടപ്പോഴായിരുന്നു മന്ത്രി വികാരാധീനനായത്. ഇസഹാഖിന് മുന്നിൽ കൈകൂപ്പി നിന്ന മന്ത്രി എന്ത് സമാധാനം പറയുമെന്ന് ചോദിച്ചായിരുന്നു പൊട്ടിക്കരഞ്ഞത്.

വയനാട് ഉരുൾപൊട്ടൽ മേഖലയിൽ കനത്തമഴയെത്തുടർന്ന് ഇന്നത്തെ ജനകീയ തെരച്ചിൽ അവസാനിപ്പിച്ചു. ഇന്ന് പരപ്പൻപാറയിൽ നിന്നും അട്ടമലയിൽ നിന്നുമായി രണ്ട് ശരീരഭാഗങ്ങൾ കണ്ടെത്തി. ആറ് സോണുകളായി തിരിഞ്ഞുള്ള തെരച്ചിൽ ദൗത്യത്തിൽ സ്ത്രീകളടക്കമുള്ള പ്രദേശവാസികളും പങ്കെടുത്തു.

കഴിഞ്ഞ ദിവസം വയനാട് ദുരന്തഭൂമി സന്ദ‍ർശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ദുരന്തബാധിതരോടൊപ്പം ഉണ്ടെന്ന് പറഞ്ഞിരുന്നു. ചികിത്സയിലുള്ളവരെ പ്രധാനമന്ത്രി നേരിട്ട് കാണുകയും ചെയ്തു. ആവശ്യങ്ങളിൽ അനുകൂല നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായിക്കാൻ സാധ്യമായ എല്ലാ പിന്തുണയും കേന്ദ്രം നൽകുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി. നിവേദനം പഠിച്ചതിനു ശേഷം സഹായം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവർക്കൊപ്പമായിരുന്നു പ്രധാനമന്ത്രിയുടെ സന്ദർശനം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com