വീടിനു മുകളിലേക്ക് ആയുധാവശിഷ്ടങ്ങൾ വീണു; യുക്രെയ്‌നില്‍ നാലു വയസുകാരനും പിതാവും കൊല്ലപ്പെട്ടു

വീടിനു മുകളിലേക്ക് ആയുധാവശിഷ്ടങ്ങൾ വീണു; യുക്രെയ്‌നില്‍ നാലു വയസുകാരനും പിതാവും കൊല്ലപ്പെട്ടു

ബ്രോവറിയില്‍ നടന്ന ആക്രമണത്തില്‍ 13 വയസുള്ള ഒരു കുട്ടി കൂടി കൊല്ലപ്പെട്ടതായി യുക്രെയ്ന്‍ എമര്‍ജന്‍സി സര്‍വീസസ് ടെലിഗ്രാം മെസേജിങ് ആപ്പ് വഴി അറിയിച്ചു
Published on

യുക്രെയ്ന്‍ തലസ്ഥാനമായ കീവിനു സമീപം റഷ്യന്‍ ആയുധത്തിന്‍റെ അവശിഷ്ടങ്ങള്‍ വീടിനു മുകളിലേക്ക് വീണ് നാല് വയസുകാരനും പിതാവും കൊല്ലപ്പെട്ടു. ബ്രോവറിയില്‍ നടന്ന ആക്രമണത്തില്‍ 13 വയസുള്ള ഒരു കുട്ടി കൂടി കൊല്ലപ്പെട്ടതായി യുക്രെയ്ന്‍ എമര്‍ജന്‍സി സര്‍വീസസ് ടെലഗ്രാം മെസേജിങ് ആപ്പ് വഴി അറിയിച്ചു.


എമര്‍ജന്‍സി സര്‍വീസസ് പുറത്തിറക്കിയ വീഡിയോയില്‍, കെട്ടിട അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ നിന്നും ഒരു കുട്ടിയുടെ മൃതദേഹം പുറത്തിറക്കുന്നത് കാണാം. ഡ്രോണ്‍ അവശിഷ്ടങ്ങളാണ് വീടിനു മുകളില്‍ വീണതെന്ന് പ്രസിഡന്‍റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുടെ ചീഫ് ഓഫ് സ്റ്റാഫ് ആന്‍ഡ്രി യെര്‍മാക് പറയുന്നു. എന്നാല്‍, എമര്‍ജന്‍സി സര്‍വീസസ് പറയുന്നത് മിസൈല്‍ ഭാഗങ്ങളാണെന്നാണ്. എന്നാല്‍ റഷ്യയുടെ ഭാഗത്തു നിന്നും പ്രതികരണങ്ങളൊന്നും വന്നിട്ടില്ല. 



2022 ഫെബ്രുവരി മുതല്‍ തുടരുന്ന യുദ്ധത്തില്‍ സിവിലിയന്‍സിനെ ലക്ഷ്യമിട്ടിട്ടില്ലെന്നാണ് റഷ്യയും യുക്രെയ്‌നും പറയുന്നത്. യുദ്ധത്തില്‍ ഇതുവരെ ആയിരങ്ങള്‍ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ആളുകള്‍ കുടിയിറക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com