പാരിസ് ഒളിംപിക്സിൽ തരംഗമായ 'ബി-ഗേൾ ഇന്ത്യ'യും ഇന്ത്യയും തമ്മിലെന്താണ് ബന്ധം?

ആദ്യമായി ബ്രേക്ക് ഡാൻസ് ഒരു മത്സര ഇനമായി അവതരിപ്പിച്ച ഒളിംപിക്സ് ആയിരുന്നു ഇത്
പാരിസ് ഒളിംപിക്സിൽ തരംഗമായ 'ബി-ഗേൾ ഇന്ത്യ'യും ഇന്ത്യയും തമ്മിലെന്താണ് ബന്ധം?
Published on

ഇത്തവണത്തെ പാരിസ് ഒളിംപിക്സിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. ആദ്യമായി ബ്രേക്ക് ഡാൻസ് ഒരു മത്സര ഇനമായി അവതരിപ്പിച്ച ഒളിംപിക്സ് ആയിരുന്നു ഇത്. മത്സര ഇനത്തോടൊപ്പം ശ്രദ്ധ നേടിയ മറ്റൊരു പേരുണ്ട്. ബി-ഗേൾ ഇന്ത്യ. അഫ്ഗാൻ ബ്രേക്ക് ഡാൻസർ മനിസാ തലാഷിനോട് പ്ലേ ഓഫിൽ മത്സരിച്ച് ജയിച്ച് ഒളിംപിക്സിൻ്റെ പ്രധാന മത്സരത്തിൽ ഇടം നേടിയതോടെയാണ് ബി-ഗേൾ ഇന്ത്യ എന്ന പതിനെട്ടുകാരി വാർത്തകളിൽ ഇടം പിടിച്ചത്.

'ബി-ഗേൾ ഇന്ത്യ'യും ഇന്ത്യയും തമ്മിലെന്ത്?


ബി ഗേൾ ഇന്ത്യയുടെ പേരിൽ ഇന്ത്യ ഉണ്ടെങ്കിലും യഥാർഥത്തിൽ ഇന്ത്യയുമായി ബന്ധമൊന്നുമില്ല. ഇന്ത്യ സർജോദ് എന്ന ബി- ഗേൾ ഇന്ത്യയുടെ പിതാവ് ഇന്ത്യക്കാരനാണെങ്കിലും മാതാവ് നെതർലൻഡുകാരിയാണ്. നെതർലണ്ട് പൗരയായ ഇന്ത്യ മത്സരിക്കാനിറങ്ങിയതും നെതർലണ്ടിന് വേണ്ടി തന്നെ.

2022ലെ യൂറോപ്യൻ ബ്രേക്കിംഗ് ചാംപ്യൻഷിപ്പിലും 2023 ലെ യൂറോപ്യൻ ഗെയിംസിലും സ്വർണം നേടിയ ഇന്ത്യയ്ക്ക് പക്ഷേ ഇത്തവണ പാരിസ് ഒളിംപിക്സിൽ വെങ്കലം കൈയ്യിൽ നിന്നും വഴുതിപ്പോയി.2028 ലെ ഒളിംപിക്സിൽ ബ്രേക്ക് ഡാൻസ് മത്സര ഇനമായി ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ ഇനിയൊരു അവസരവും ഇന്ത്യയ്ക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല.

എന്താണ് ബി-ഗേൾ?


ബ്രേക്ക് ഡാൻസർമാരായ പെൺകുട്ടികളും ആൺകുട്ടികളും പൊതുവിൽ അറിയപ്പെടുന്നത് ബി-ഗേൾസെന്നും ബി-ബോയ്സെന്നുമാണ്. ബി-ഗേൾ ഇന്ത്യ എന്ന പേരിനു പിന്നിലെ കാരണവും ഇതാണ്.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com