യെമനിൽ സൗദി വ്യോമാക്രമണം; 11 പേർ കൊല്ലപ്പെട്ടു

ആക്രമണം സനാ പ്രവിശ്യയിലെ അൽ-ഷരിയയിൽ വീടുകൾക്ക് നേരെയാണ് നടന്നത്.
Attack on Saudi air base in Sana'a
സനായിൽ സൗദി വ്യോമകേന്ദ്രത്തിന് നേരെ ആക്രമണം
Published on: 
Updated on: 

യെമൻ: ഹൂതി വിമതരുടെ അധീനതയിലുള്ള തലസ്ഥാനമായ സനായിൽ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സനാ ഗവർണറേറ്റിലെ ബാനി ഹുഷൈഷ് ജില്ലയിലുള്ള അൽ-ശരിയ പ്രദേശത്തെ ജനവാസ മേഖലയിലാണ് ആക്രമണമുണ്ടായത്.

ഇവിടെയുള്ള അഞ്ച് വീടുകൾ വ്യോമാക്രമണത്തിൽ പൂർണമായും തകർന്നു. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. തകർന്ന വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും രക്ഷാപ്രവർത്തകർ 11 മൃതദേഹങ്ങൾ കണ്ടെടുത്തതായി ഹൂതി മാധ്യമങ്ങൾ സ്ഥിരീകരിച്ചു.

Attack on Saudi air base in Sana'a
"രാജകീയ ഉത്തരവ് ചോദ്യം ചെയ്യരുത്"; മുൻ പ്രധാനമന്ത്രി നജീബ് റസാഖിനെ വീട്ടുതടങ്കലിൽ ആക്കാനുള്ള തീരുമാനം സവിശേഷ അധികാരമെന്ന് മലേഷ്യൻ രാജാവ്

ആദ്യത്തെ ആക്രമണത്തിന് പിന്നാലെ പരിക്കേറ്റവരെ രക്ഷിക്കാൻ എത്തിയ രക്ഷാപ്രവർത്തകരെ ലക്ഷ്യമിട്ടും സൗദി യുദ്ധവിമാനങ്ങൾ വീണ്ടും ആക്രമണം നടത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Attack on Saudi air base in Sana'a
യുഎസിന് ഇറാന്റെ താക്കീത്; ''അതിർത്തികൾ നോക്കാതെ സൈനിക താവളങ്ങൾ‌ ആക്രമിക്കും''