

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതികൾ നടത്തിയ മിസൈൽ ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പത്തോളം പേർ കൊല്ലപ്പെടുകയും മുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത അതിശക്തമായ ആക്രമണത്തിൻ്റെ ഭീകരത വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
ടെർമിനലിന് ഉള്ളിൽ നിന്നുള്ള ഒന്നിലധികം സിസിടിവി ആംഗിളുകളാണ് പുറത്തുവന്നത്. ഉംറ തീർത്ഥാടകർ ഉൾപ്പെടെയുള്ള യാത്രക്കാർ വിമാനത്തിൽ കയറാൻ തയ്യാറെടുക്കുന്നതിനിടെ പെട്ടെന്ന് മിസൈൽ വന്ന് പതിക്കുന്നതും കെട്ടിടത്തിനുള്ളിൽ വൻ സ്ഫോടനവും പുകയും ഉണ്ടാകുന്നതും ദൃശ്യങ്ങളിൽ കാണാം.
ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 300-ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഫോടനത്തെ തുടർന്ന് വിമാനത്താവളത്തിൻ്റെ ചില ഭാഗങ്ങൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. യെമനിലെ ഇറാൻ അനുകൂല ഹൂതി വിമതർ മിസൈൽ-ഡ്രോൺ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.