ചൈനീസ് പ്രസിഡൻ്റ് ഷി ചിന്‍പിങ് യുഎസിൽ; ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും

ട്രംപും ഭാര്യ മെലാനിയ ട്രംപും നേരിട്ടെത്തിയാണ് ചൈനീസ് പ്രസിഡൻ്റിനെ സ്വീകരിച്ചത്.
Chinese President Xi Jinping in the US
ചൈനീസ് പ്രസിഡൻ്റ് ഷി ചിന്‍പിങ് യുഎസിൽ
Published on
Updated on

വാഷിങ്ടണ്‍: ചൈനീസ് പ്രസിഡൻ്റ് ഷി ചിന്‍പിങ് യുഎസിലെത്തി. പതിനൊന്ന് വര്‍ഷത്തിന് ശേഷമാണ് ചൈനീസ് പ്രസിഡൻ്റ് യുഎസ് സന്ദര്‍ശിക്കുന്നത്.

വാഷിങ്ടണിലെ ജോയിൻ്റ് ബേസ് ആന്‍ഡ്രൂസ് വിമാനത്താവളത്തിലെത്തിയയ ഷി ജിന്‍പിങിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ട്രംപും ഭാര്യ മെലാനിയ ട്രംപും നേരിട്ടെത്തിയാണ് ചൈനീസ് പ്രസിഡൻ്റിനെ സ്വീകരിച്ചത്.

Chinese President Xi Jinping in the US
ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം; ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഷി ജിന്‍പിങ്ങ് യുഎസിലെത്തിയിരിക്കുന്നത്. ജിന്‍ പിങിന് സൈനിക ബഹുമതികൾ ഉൾപ്പെടെ രാജകീയമായ സ്വീകരണമാണ് നല്‍കിയത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്നതിനിടെയാണ് ചൈനീസ് പ്രസിഡൻ്റിൻ്റെ യുഎസ് സന്ദര്‍ശനം.

ഇന്ന് വൈകിട്ട് ഇരുനേതാക്കളും നിർണായക കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. ഇറാന്‍ യുദ്ധം, തായ്വാന്‍ വിഷയം, വ്യാപാര തീരുവകള്‍ തുടങ്ങിയവ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കുമെന്നാണ് വിവരം.

Chinese President Xi Jinping in the US
കിൻഷാസയുടെ സ്വന്തം 'ബിൽഡേഴ്സ്'; കിൻഷാസയുടെ തെരുവുകളെ മാലിന്യമുക്തമാക്കാൻ മുൻ ഗുണ്ടാ സംഘാംഗങ്ങൾ
News Malayalam 24x7
newsmalayalam.com