ഫ്രാൻസിൽ രക്തബാങ്കുകൾക്ക് നേരെ സൈബർ ആക്രമണം; ലക്ഷ്യമിട്ടത് ആയിരത്തിലധികം ആശുപത്രികളിലേക്കുള്ള രക്ത വിതരണ ശൃംഖല തകർക്കാൻ

രക്ത വിതരണ ശൃംഖല തകർക്കാനുള്ള ഹാക്കർമാരുടെ ശ്രമം സൈബർ സുരക്ഷാ ഉദ്യോഗസ്ഥർ പരാജയപ്പെടുത്തി.
Cyberattack in France involves raising temperature in a blood bank
ഫ്രാൻസിൽ രക്തബാങ്കിലെ താപനില വർധിപ്പിച്ച് സൈബർ ആക്രമണം
Published on: 
Updated on: 

പാരീസ്: ഫ്രാൻസിലെ ദേശീയ രക്തബാങ്ക് ശൃംഖലകൾക്ക് നേരെ വ്യാപകമായ സൈബർ ആക്രമണം. രക്തബാങ്കുകളിലെ ശീതീകരണ സംവിധാനങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഹാക്കിങ് നടന്നത്. 1900 അധികം ആശുപത്രികളിലേയ്ക്ക് രക്തം വിതരണം ചെയ്യുന്ന ശൃംഖലയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

സാധാരണയായി മൈനസ് 30 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കേണ്ട രക്ത പ്ലാസ്മ ശേഖരങ്ങളുടെ താപനില ഹാക്കർമാർ സിസ്റ്റം വഴി 110 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്താൻ ശ്രമിച്ചു. സൈബർ ആക്രമണം നടന്നയുടൻ തന്നെ സ്ഥാപനങ്ങളിലെ ഓട്ടോമാറ്റിക് അലാറം സംവിധാനങ്ങൾ പ്രവർത്തിക്കുകയും ഉദ്യോഗസ്ഥർ കൃത്യസമയത്ത് ഇടപെടുകയും ചെയ്തു. അതിനാൽ രക്തശേഖരങ്ങൾ സുരക്ഷിതമായി മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റാൻ സാധിച്ചു. രക്ത ഉൽപ്പന്നങ്ങൾക്കൊന്നും കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് ഫ്രഞ്ച് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Cyberattack in France involves raising temperature in a blood bank
ട്രംപിന് രാഷ്ട്രീയ തിരിച്ചടി; യുഎസ് ഓഹരികൾ മൂന്ന് മാസത്തെ ഉയർന്ന നിലയിൽ

രക്തബാങ്കിൻ്റെ പ്രധാന കമ്പ്യൂട്ടറുകളെ നേരിട്ട് ബാധിക്കുന്നതിന് പകരം അവിടുത്തെ ശീതീകരണ സംവിധാനങ്ങൾ നൽകുന്ന കരാർ കമ്പനിയുടെ സോഫ്റ്റ്‌വെയറിലെ സുരക്ഷാ പിഴവുകൾ മുതലെടുത്താണ് ഹാക്കർമാർ ആക്രമണം നടത്തിയത്. ഫ്രാൻസിലെയും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെയും നൂറുകണക്കിന് സൂപ്പർമാർക്കറ്റുകളിലെ ഫ്രിഡ്ജുകളും ഫ്രീസറുകളും ഹാക്ക് ചെയ്ത് താപനില ഉയർത്തുകയും വൻതോതിൽ ആഹാരസാധനങ്ങൾ നശിപ്പിക്കുകയും ചെയ്ത സംഭവങ്ങൾക്ക് തൊട്ടുപിന്നാലെയാണ് ആക്രമണവും ഉണ്ടായിരിക്കുന്നത്. സംഭവത്തെക്കുറിച്ച് ഫ്രാൻസിലെ ദേശീയ സൈബർ സുരക്ഷാ ഏജൻസിയും ആരോഗ്യ മന്ത്രാലയവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Cyberattack in France involves raising temperature in a blood bank
യുഎസ് തെരഞ്ഞെടുപ്പിൽ ആഞ്ഞടിച്ചത് ഭരണ വിരുദ്ധവികാരം; ഇറാൻ യുദ്ധമാണ് പരാജയ കാരണമെന്ന് തുറന്നടിച്ച് ജെ.ഡി. വാൻസ്