"ഖമനേയിയുടെ മകനെ അംഗീകരിക്കാനാകില്ല"; ഇറാന്റെ അടുത്ത പിന്‍ഗാമിയെ കണ്ടെത്തുന്നതിൽ തനിക്കും ഭാഗമാകണമെന്ന് ട്രംപ്

ഇറാന്‍ ഇതുവരെ അടുത്ത പരമോന്നത നേതാവിനെ തീരുമാനിച്ചിട്ടില്ല.
ട്രംപ്
Source; X
Published on
Updated on

വാഷിങ്ടണ്‍: ഇറാന്റെ അടുത്ത പരമോന്നത നേതാവിനെ തെരഞ്ഞെടുക്കാനുള്ള നടപടികളില്‍ വ്യക്തിപരമായി തനിക്കും ഭാഗമാകണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആക്‌സിയോസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രതികരണം.

ഖമനേയിയുടെ മകനെ അംഗീകരിക്കാനാവില്ലെന്നും നമുക്ക് വേണ്ടത് ഇറാനില്‍ സമാധാനവും ഐക്യവും കൊണ്ടു വരുന്ന ഒരാളെയാണെന്നും ട്രംപ് പറഞ്ഞതായി ആക്‌സിയോസിനെ ഉദ്ധരിച്ച് റോയ്‌ട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ട്രംപ്
ഖമനേയിയുടെ പിന്‍ഗാമിയായി ആരേയും പ്രഖ്യാപിക്കേണ്ട; അധികാരം ഉടന്‍ കൈമാറണം: റെസ പഹ്ലവി

'വെനസ്വേലയില്‍ ഡെല്‍സിയെ (റോഡ്രിഗസ്) നിയമിച്ചതുപോലെ ഇതിലും എനിക്ക് ഇടപെടണം,'ട്രംപ് പറഞ്ഞു.

യുഎസിന്റെയും ഇസ്രയേലിന്റെയും സംയുക്ത ആക്രമണത്തിലാണ് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയും ഭാര്യയും മകളും കൊല്ലപ്പെട്ടത്. എന്നാല്‍ മകന്‍ മൊജ്തബ ഖമനേയി രക്ഷപ്പെട്ടുവെന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. അതേസമയം ഇറാന്‍ ഇതുവരെ അടുത്ത പരമോന്നത നേതാവിനെ തീരുമാനിച്ചിട്ടില്ല.

എന്നാല്‍ ഇറാന്റെ അധികാരം എത്രയും വേഗം കൈമാറണമെന്നും ഖമനേയിയുടെ പിന്‍ഗാമിയായി ആരെയും പ്രഖ്യാപിക്കേണ്ടെന്നുമാണ് മുന്‍ ഇറാന്‍ ഷായുടെ മകന്‍ റെസ പഹ്‌ലവി പറഞ്ഞത്. കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ പിന്‍ഗാമിയെ തീരുമാനിക്കാനുള്ള എല്ലാ ശ്രമവും പരാജയപ്പെടുമെന്നും പിന്‍ഗാമിയായി വരുന്ന ആര്‍ക്കും നിയമസാധുത ഉണ്ടായിരിക്കില്ലെന്ന് പഹ്ലവി എക്സ് പോസ്റ്റിലൂടെ പറഞ്ഞു.

ഖമനേയിയുടെ പിന്‍ഗാമിയായി ആരെ തീരുമാനിച്ചാലും, അത് മുജ്തബയായാലും ഹസനായാലും ശരി, അവര്‍ക്ക് നിയമസാധുത ഉണ്ടായിരിക്കില്ല. രക്തരൂക്ഷിതമായ ചരിത്രത്തിലെ കൂട്ടുപ്രതികളായി മാത്രമേ അവര്‍ പരിഗണിക്കപ്പെടുകയുള്ളൂവെന്നും എക്സ് പോസ്റ്റില്‍ പറയുന്നു.

ഇസ്ലാമിക് റിപ്പബ്ലിക് ഭരണകൂടം തകര്‍ന്നു കൊണ്ടിരിക്കുകയാണെന്നും ഏക ബദല്‍ പരിവര്‍ത്തനം മാത്രമാണെന്നും എക്സ് പോസ്റ്റില്‍ പറയുന്നു. അക്രമരഹിതമായി ഉടന്‍ ഭരണം കൈമാറണമെന്നും ഇറാനെതിരെ യുഎസും ഇസ്രയേലും നടത്തുന്ന ആക്രമങ്ങളെ പിന്തുണക്കണമെന്നും റെസ തന്റെ പോസ്റ്റില്‍ പറയുന്നുണ്ട്.

ട്രംപ്
യുഎസ് എണ്ണക്കപ്പൽ ആക്രമിച്ചെന്ന് ഇറാൻ; ശ്രീലങ്കൻ തീരത്ത് യുദ്ധക്കപ്പൽ മുക്കിയതിന് തിരിച്ചടിയോ?

1979ലെ ഇസ്ലാമിക് വിപ്ലവത്തിന് മുമ്പ് ഇറാന്‍ ഭരിച്ചിരുന്ന മുഹമ്മദ് റെസ പഹ്ലവി ഷായുടെ മകനാണ് റെസ പഹ്ലവി. നിലവില്‍ യുഎസില്‍ പ്രവാസ ജീവിതം നയിക്കുന്ന അദ്ദേഹം, ഇറാനിലെ ഭരണം മാറണമെന്ന് ആഗ്രഹിക്കുന്ന പ്രതിപക്ഷ ഗ്രൂപ്പുകളുടെ പ്രധാന മുഖമാണ്. ഖമനേയി കൊല്ലപ്പെട്ടതിനു പിന്നാലെ ട്രംപിന് നന്ദി പറഞ്ഞും റെസ രംഗത്തെത്തിയിരുന്നു.

ഖമനേയിയുടെ പിന്‍ഗാമിയായി മകന്‍ മുജ്തബ ഖമനേയി എത്തുമെന്ന് സൂചനകളുണ്ട്. ഇതിനിടയിലാണ് റെസയുടെ പോസ്റ്റ്. നിലവിലെ ഭരണകൂടം തകര്‍ന്നാല്‍ രാജ്യം അരാജകത്വത്തിലേക്ക് പോകാതിരിക്കാന്‍ 'പരിവര്‍ത്തന ഘട്ടം' വേണമെന്നാണ് റെസയുടെ ആവശ്യം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com