ഫിലിപ്പീൻസിൽ ദുരന്തം വിതച്ച് ഭൂചലനം; സുനാമി  മുന്നറിയിപ്പ്

ഫിലിപ്പീൻസിൽ ദുരന്തം വിതച്ച് ഭൂചലനം; സുനാമി മുന്നറിയിപ്പ്

ഇന്ത്യോനേഷ്യ, പലാവു, തായ്‌വാൻ, പാപ്പുവ ന്യൂഗിനിയ തീരപ്രദേശങ്ങളും സുനാമി ഭീഷണിയിലാണ്
Published on

മനില: ഫിലിപ്പീൻസിൽ ഉണ്ടായ ഭൂചലത്തിൽ മരണസംഖ്യ ഉയരുന്നു. ദുരന്തത്തിൽ ഇത് വരെ 32 പേർ മരിച്ചെന്നും 129 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം 200 കിലോമീറ്റർ വരെ പ്രതിഫലിച്ചു. ഭൂചലത്തിൽ കെട്ടിടങ്ങൾ തകർന്നു വീഴുന്നതിൻെറയും സ്കൂൾ വിദ്യാർത്ഥികൾ രക്ഷപ്പെടുത്തിൻെറയും ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. ഫിലിപ്പീൻസിൽ സുനാമി ഉണ്ടാകമെന്നാണ് മുന്നറിയിപ്പ്.

ഫിലിപ്പീൻസിൽ ദുരന്തം വിതച്ച് ഭൂചലനം; സുനാമി  മുന്നറിയിപ്പ്
ഇന്ത്യക്കാര്‍ ഉടന്‍ ഇറാന്‍ വിടണം, ഇറാനിലേക്കുള്ള യാത്രയും ഉപേക്ഷിക്കണം; നിര്‍ദേശവുമായി ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസി

ദക്ഷിണ ഫിലിപ്പീൻസിലെ സരംഗാനി പ്രവിശ്യയിലെ അലാബെൽ നഗരത്തിൽ ജനജീവിതം സാധാരണ നിലയിൽ ആകുന്നതെ ഉണ്ടായിരുന്നുള്ളു. പെട്ടെന്നാണ് എല്ലാവരെയും ആശങ്കയിലാക്കി ഭൂചലനമുണ്ടായത്. കിഴക്കൻ ഏഷ്യൻ ദ്വീപ് രാഷട്രമായ ഫിലിപ്പീൻസിൽ പ്രദേശിക സമയം 8.30 യോടെയാണ് റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തി ഭൂചനലം ഉടലെടുക്കുന്നത്.

തെക്കൻ ദ്വീപായ മിൻഡാനോവയ്ക്ക് സമീപം പസഫിക് റിംഗ് ഓഫ് ഫയറിലെ പ്രദേശത്ത് വെറും 10 കിലോമീറ്റർ ആഴത്തിൽ മാത്രമാണ് ഭൂകമ്പത്തിൻെറ പ്രഭവ കേന്ദ്രമെന്നത് ആശങ്ക വർധിപ്പിക്കുന്നതാണ്. 6.5 രേഖപ്പെടുത്തിയ തുടർച്ചലനത്തിലും അഞ്ച് പേർക്ക് ജീവൻ നഷ്ടമായി. നിരവധി പേർക്ക് പരിക്കേറ്റു. സ്കൂൾ തുറന്ന് പ്രവർത്തിക്കുന്നതിന് മുന്നോടിയായി കുട്ടികളും അധ്യാപകരും അസംബ്ലിക്കായി ഗ്രൌണ്ടിൽ ആയിരുന്നതിനാൽ. വൻ ദുരന്തം ഒഴിവായെന്ന് അധികൃതർ പറഞ്ഞു. കുട്ടികളും അധ്യാപകരും പക്വതയോടെ ദുരന്തത്തെ കൈകാര്യം ചെയ്യുന്ന രീതിയും സമൂഹ മാധ്യമങ്ങളിൽ ചർച്ചാ വിഷയമാകുന്നുണ്ട്.

ഫിലിപ്പീൻസിൽ ദുരന്തം വിതച്ച് ഭൂചലനം; സുനാമി  മുന്നറിയിപ്പ്
വീണ്ടും യുദ്ധ കാഹളം; ഇസ്രയേലില്‍ ഇറാന്റെ മിസൈല്‍ ആക്രമണം; തിരിച്ചടി

ഫിലിപ്പീൻസ് കൂടാതെ ഇന്ത്യോനേഷ്യ, പലാവു, തായ്‌വാൻ, പാപ്പുവ ന്യൂഗിനിയ തീരപ്രദേശങ്ങളും സുനാമി ഭീഷണിയിലാണ്. ഫിലിപ്പീൻസ്, ഇന്ത്യോനേഷ്യ, മലേഷ്യ തീരങ്ങളിൽ മൂന്ന് മീറ്റർ ഉയരത്തിൽ വരെ തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം വ്യക്തമാക്കി. പ്രകൃതി പ്രതിഭാസങ്ങളോട് പൊരുത്തപ്പെട്ട് ജീവിക്കുന്ന ദ്വീപ് ജനതയുടെ വൈദഗ്ധ്യം കൊണ്ട് ഇപ്പോഴത്തെ ദുരന്തത്തെയും അതിജീവിച്ച് പുതുതീരം തൊടുമെന്ന് പ്രത്യാശിക്കുകയാണ് ലോകം.

News Malayalam 24x7
newsmalayalam.com