"ഹോർമുസിൽ നിന്ന് ആദ്യ ടോൾ ലഭിച്ചു"; പണം സെൻട്രൽ ബാങ്കിൽ നിക്ഷേപിച്ചെന്ന് ഇറാൻ

പിരിവ് ചുങ്കം ബാങ്കിലിട്ടെന്ന് ഇറാനിയൻ നേതാവ്
First toll received from Hormuz
ഹോർമുസിൽ നിന്ന് ആദ്യ ടോൾ ലഭിച്ചു
Published on
Updated on

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ ഏർപ്പെടുത്തിയ ടോൾ ഇനത്തിൽ നിന്ന് ആദ്യമായി വരുമാനം ലഭിച്ചുവെന്ന് ഇറാൻ. ടോൾ ഇനത്തിൽ ലഭിച്ച ആദ്യ ഗഡു സെൻട്രൽ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചതായി ഇറാൻ പാർലമെൻ്റ് ഡെപ്യൂട്ടി സ്പീക്കർ ഹമീദ് റെസ് ഹാജിബാബേയ് പറഞ്ഞു. മറ്റ് ഇറാനിയൻ മാധ്യമങ്ങളും ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചതോടെ ഹോർമുസ് കടലിടുക്ക് പ്രധാന ചർച്ചാവിഷയമായിരുന്നു. ലോകത്തിൻ്റെ പലഭാഗങ്ങളിലേക്ക് എണ്ണ, പ്രകൃതിവാതകം കൊണ്ടുപോയിരുന്നത് ഇതിലൂടെയായിരുന്നു. എന്നാൽ ഇസ്രയേൽ-യുഎസ് ആക്രമണം ശക്തമായതോടെ ഇറാൻ ഹോർമുസ് അടയ്ക്കുകയായിരുന്നു. ഇറാനുമായി സഖ്യമുള്ള രാജ്യങ്ങളുടെ കപ്പലുകളെ മാത്രമേ ഇതിലൂടെ കടത്തിവിട്ടിരുന്നുള്ളൂ. ഇതോടെ ഈ പാതയിലൂടെയുള്ള കപ്പൽ ഗതാഗതം ചുരുങ്ങിയിരുന്നു.

First toll received from Hormuz
ഇന്ത്യ വിരുദ്ധ പരാമർശവുമായി ട്രംപ്; കുടിയേറ്റ ജന്മാവകാശ പൗരത്വത്തിനെതിരായ കത്ത് പോസ്റ്റ് ചെയ്തു

ഇതിലൂടെയുള്ള ഗതാഗത്തിന് ടോൾ ഏർപ്പെടുത്താൻ ഇറാൻ പാർലമെൻ്റ് ബിൽ പാസാക്കിയിരുന്നു. ഇതിനിടെ ഇറാൻ്റെ വിലക്ക് ലംഘിച്ച് ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച കപ്പലുകൾ പിടിച്ചെടുക്കുന്ന ദൃശ്യം ഇറാൻ പുറത്തുവിട്ടിരുന്നു.

First toll received from Hormuz
പെട്രോൾ വില 225 രൂപയിൽ, നികുതി കൂട്ടി; നേപ്പാൾ സർക്കാരിനെതിരെ ജനരോഷം ആളിക്കത്തുന്നു

Related Stories

No stories found.
News Malayalam 24x7
newsmalayalam.com