കൊളംബിയ: ശ്രീലങ്കയിൽ നിന്നും നേരിട്ട ദുരനുഭവം പങ്കുവച്ച് വിനോദ സഞ്ചാരി. ന്യൂസ് ലാൻഡിൽ നിന്നുമെത്തിയ യുവതിയാണ് ഞെട്ടിക്കുന്ന അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇവർ പോസ്റ്റ് ചെയ്ത വീഡിയയോയിൽ ശ്രീലങ്കൻ യുവാവ് ലൈംഗികബന്ധത്തിന് താൽപ്പര്യമുണ്ടോ എന്ന് ചോദിക്കുന്നതായി കാണാം. സംഭവത്തിൽ 23കാരനായ ശ്രീലങ്കൻ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ന്യൂസ്‌ലാൻഡിൽ നിന്നെത്തിയ സോളോ ട്രാവലർ, പ്രാദേശിക ഓട്ടോറിക്ഷയായ ടുക് ടുകിലായിരുന്നു യാത്ര ചെയ്തിരുന്നത്. യാത്ര തുടങ്ങി അൽപ്പ സമയത്തിന് ശേഷം ഇയാൾ യുവതിയെ സ്കൂട്ടറിൽ പിന്തുടരാൻ തുടങ്ങി. വിശ്രമിക്കാനായി സഞ്ചാരി വണ്ടി നിർത്തിയതോടെ ഇയാൾ സംസാരിക്കാനെന്ന പേരിൽ അടുത്തെത്തി.
"അവൻ സ്കൂട്ടറിൽ നിന്ന് ഇറങ്ങി എന്നോട് സംസാരിക്കാൻ വന്നു. ഭാഷാപരമായ ഒരു തടസ്സം ഉണ്ടായിരുന്നെങ്കിലും,അയാൾ സൗഹൃദപരമായി പെരുമാറുന്നതായി തോന്നി. അതിനാൽ ഞാൻ സംസാരിച്ചു," യുവതി പറയുന്നു.
എന്നാൽ വളരെ പെട്ടെന്ന് സ്ഥിതിഗതികൾ മാറിമറിഞ്ഞു. യുവതി എവിടെയാണ് താമസിക്കുന്നതെന്ന് ചോദിച്ച യുവാവ് ഉടൻ തന്നെ ലൈംഗിക ബന്ധത്തിന് താൽപ്പര്യമുണ്ടോ എന്നും അവരോട് ചോദിച്ചു. തൊട്ടടുത്ത നിമിഷം ഇയാൾ സ്വയംഭോഗം ചെയ്യാൻ തുടങ്ങി. ഇതിൻ്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് യുവതി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
"അവൻ ആ ചോദ്യം എന്നോട് ചോദിച്ചെന്ന് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഞാൻ എനിക്ക് ലൈംഗികബന്ധത്തിന് താൽപര്യമില്ലെന്ന് പറഞ്ഞിട്ടും, എൻ്റെ മുന്നിൽ നിന്നും അയാൾ സ്വയം ഭോഗം ചെയ്തു," യുവതി പറഞ്ഞു. സ്ത്രീ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ നേരിടേണ്ടി വരുന്ന വെല്ലുവിളികളെക്കുറിച്ചും അവർ സംസാരിച്ചു. "ഈ സന്ദർഭം കൊണ്ട് എന്റെ യാത്ര മുഴുവനായി നശിച്ചിട്ടില്ല. എന്നാൽ എന്റെ ആത്മവിശ്വാസത്തെ ഇത് അൽപ്പം ബാധിച്ചിട്ടുണ്ട്," യുവതി പറഞ്ഞു.