നാഴികകല്ല്; ബഹിരാകാശ പേടകത്തെ ആകാശത്തുവച്ച് യന്ത്രക്കൈകള്‍ കൊണ്ട് പിടിച്ചെടുത്ത് ഇലോണ്‍ മസ്‌കിൻ്റെ സ്പേസ് എക്സ്, വീഡിയോ പുറത്ത്

ടെക്സസിലെ സ്റ്റാർബേസ് വിക്ഷേപണ കേന്ദ്രത്തിലാണ് ഇലോണ്‍ മസ്‌കിൻ്റെ സ്പേസ് എക്സ് ചരിത്രനേട്ടം സ്വന്തമാക്കിയത്.
Elon Musk's SpaceX captures a spacecraft in mid-air using robotic arms
ബഹിരാകാശ പേടകത്തെ ആകാശത്തുവച്ച് യന്ത്രക്കൈകള്‍ കൊണ്ട് പിടിച്ചെടുത്ത് ഇലോണ്‍ മസ്‌കിൻ്റെ സ്പേസ് എക്സ്
Published on: 
Updated on: 

വാഷിങ്ടൺ: ബഹിരാകാശ പര്യവേഷണ ചരിത്രത്തിൽ പുതിയ നാഴികക്കല്ല് കുറിച്ചുകൊണ്ട് ഇലോൺ മസ്കിൻ്റെ സ്പേസ് എക്സ് സ്റ്റാർഷിപ്പ് ബഹിരാകാശ പേടകത്തെ ആദ്യമായി വിക്ഷേപണത്തറയിലെ യന്ത്രക്കൈകൾ ഉപയോഗിച്ച് ആകാശത്തുവച്ച് പിടിച്ചെടുത്തു. ടെക്സസിലെ സ്റ്റാർബേസ് വിക്ഷേപണ കേന്ദ്രത്തിലാണ് ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്.

ഭൂമിയെ 14 തവണ ഭ്രമണം ചെയ്തതിന് ശേഷമാണ് പേടകം സുരക്ഷിതമായി തിരിച്ചിറങ്ങിയത്. സ്റ്റാർഷിപ്പ് റോക്കറ്റിൻ്റെ മുകൾ ഭാഗമായ ഷിപ്പ് 42 എന്ന പേടകത്തെയാണ് മെക്കാസില്ല എന്ന വിക്ഷേപണ ഗോപുരത്തിലെ കൂറ്റൻ യന്ത്രക്കൈകൾ കൃത്യതയോടെ പിടിച്ചെടുത്തത്. മുമ്പ് റോക്കറ്റിൻ്റെ താഴത്തെ ഭാഗമായ ബൂസ്റ്ററുകളെ പിടിച്ചെടുത്തിട്ടുണ്ടെങ്കിലും, ബഹിരാകാശ ഭ്രമണപഥത്തിൽ നിന്ന് മടങ്ങിവരുന്ന പേടകത്തെ ഇത്തരത്തിൽ പിടിച്ചെടുക്കുന്നത് ഇതാദ്യമാണ്.

Elon Musk's SpaceX captures a spacecraft in mid-air using robotic arms
ഹോർമുസ് കടലിടുക്കിൽ എണ്ണ ടാങ്കറുകൾ മൈനിൽ ഇടിച്ച് തീപിടിച്ചു; അപകടം രഹസ്യമായി കടക്കാൻ ശ്രമിക്കുന്നതിനിടെ

സ്റ്റാർഷിപ്പിൻ്റെ 15-ാമത്തെ പരീക്ഷണ പറക്കലായിരുന്നു ഇത്. കനത്ത മേഘങ്ങൾക്കിടയിലൂടെ എഞ്ചിനുകൾ ജ്വലിപ്പിച്ച് കുത്തനെ താഴേക്ക് ഇറങ്ങിവരുന്ന പേടകത്തെ വിക്ഷേപണ ഗോപുരത്തിലെ യന്ത്രക്കൈകൾ ചേർത്തുപിടിക്കുന്നതിൻ്റെ ദൃശ്യങ്ങൾ സ്പേസ് എക്സ് പങ്കുവെച്ചിട്ടുണ്ട്. വെള്ളിയാഴ്ച വിക്ഷേപിച്ച പേടകം 22 മണിക്കൂറിലധികം ബഹിരാകാശത്ത് ചെലവഴിക്കുകയും 26 പുതിയ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കുകയും ചെയ്തു.

റോക്കറ്റിൻ്റെ താഴത്തെ ഭാഗമായ സൂപ്പർ ഹെവി ബൂസ്റ്ററിനെയും ഇതേ ദൗത്യത്തിൽ പിടിച്ചെടുക്കാൻ സ്പേസ് എക്സ് ലക്ഷ്യമിട്ടിരുന്നു. എന്നാൽ വിക്ഷേപണത്തിന് പിന്നാലെ ഇന്ധനക്കുറവ് മൂലം മെക്സിക്കോ കടലിലേക്ക് തിരിച്ചുവിടുകയും അവിടെവെച്ച് പൊട്ടിത്തെറിക്കുകയുമായിരുന്നു.

Elon Musk's SpaceX captures a spacecraft in mid-air using robotic arms
ജെൻസൻ ഹുവാങിന് ഇലോൺ മസ്‌കിന്റെ പിന്തുണ; ഹുവാങ് എൻവിഡിയയിലേക്ക് മടങ്ങി വരുമോ??

Related Stories