ഇന്ത്യക്ക് 25% അധിക തീരുവ: ട്രംപ് സർക്കാരിൻ്റെ വാദങ്ങൾ തള്ളി വാണിജ്യ മന്ത്രാലയം

തീരുവ ചുമത്താനുള്ള പദ്ധതി യുഎസ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യൻ ഗവൺമെൻ്റ് ഇതു സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്
Centre has said it is examining the tariffs of up to 25 per cent that the United States proposed on Indian goods on Wednesday
Published on: 
Updated on: 

ഡൽഹി: ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം വരെ പുതിയ ഇറക്കുമതി തീരുവ ചുമത്താനുള്ള യുഎസ് നിർദേശം പരിശോധിച്ച് വരികയാണെന്ന് കേന്ദ്ര സർക്കാർ. ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് യുഎസ് നിർദേശിച്ച താരിഫുകൾ പരിശോധിച്ചു വരികയാണെന്ന് ബുധനാഴ്ച രാത്രിയോടെ ഇന്ത്യൻ വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു.

തീരുവ ചുമത്താനുള്ള പദ്ധതി യുഎസ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യൻ ഗവൺമെൻ്റ് ഇതു സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്. അതേസമയം, ഈ നീക്കത്തിന് പിന്നിലുള്ള കാരണങ്ങളായി വാഷിംഗ്ടൺ ചൂണ്ടിക്കാട്ടിയ വാദങ്ങൾ ഇന്ത്യ തള്ളിക്കളഞ്ഞു.

Centre has said it is examining the tariffs of up to 25 per cent that the United States proposed on Indian goods on Wednesday
LGBTQ+ സൈനികരോട് ഔദ്യോഗികമായി മാപ്പ് പറഞ്ഞ് ഓസ്‌ട്രേലിയ! പതിറ്റാണ്ടുകൾ നീണ്ട വിവേചനത്തിന് ഒടുവിൽ ചരിത്രപരമായ ക്ഷമാപണം

"ഇന്ത്യ ഉൾപ്പെടെ 14 സമ്പദ്‌വ്യവസ്ഥകളുടെ നിർമാണ മേഖലകളിലെ ഘടനാപരമായ അധിക ശേഷിയും ഉൽപ്പാദനവും സംബന്ധിച്ച നിയമങ്ങൾ, നയങ്ങൾ, രീതികൾ എന്നിവയെക്കുറിച്ചുള്ള സെക്ഷൻ 301 അന്വേഷണത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് റെപ്രസൻ്റേറ്റീവ് (യു.‌എസ്‌.ടി‌.ആർ) പുറപ്പെടുവിച്ച നിർണയ നോട്ടീസും അഭിപ്രായങ്ങൾക്കായുള്ള അഭ്യർത്ഥനയും ഇന്ത്യാ ഗവൺമെൻ്റിൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങൾ പരിശോധിച്ചു വരികയാണ്," ഇന്ത്യൻ വാണിജ്യ, വ്യവസായ മന്ത്രാലയം ഒരു പ്രസ്താവനയിൽ പറഞ്ഞു.

1974ലെ വ്യാപാര നിയമം സെക്ഷൻ 301 പ്രകാരം മാർച്ച് 11നാണ് ഇന്ത്യ, ചൈന, യൂറോപ്യൻ യൂണിയൻ തുടങ്ങിയ ഇടങ്ങളിൽ 16 വ്യാവസായിക സബ്‌സിഡികളെക്കുറിച്ച് യുഎസ് അന്വേഷണം ആരംഭിച്ചത്. ഈ രാജ്യങ്ങൾ നൽകുന്ന സർക്കാർ സബ്‌സിഡികളും മറ്റ് ആനുകൂല്യങ്ങളും അമിതമായ വ്യാവസായിക ഉൽപ്പാദനത്തിന് കാരണമാകുന്നു എന്നും, ഇത് കുറഞ്ഞ വിലയ്ക്ക് ഉൽപ്പന്നങ്ങൾ ആഗോള വിപണിയിൽ എത്തിച്ച് അമേരിക്കൻ ഉൽപ്പാദകർക്ക് തിരിച്ചടിയാകുന്നു എന്നുമാണ് ജാമിസൺ ഗ്രീറിൻ്റെ വാദം.

Centre has said it is examining the tariffs of up to 25 per cent that the United States proposed on Indian goods on Wednesday
നാട്ടില്‍ സമാധാനം വരുത്തിയ നായകനോ അതോ ജനാധിപത്യം അട്ടിമറിക്കുന്ന ഏകാധിപതിയോ?: ആരാണ് എൽ സാൽവഡോറിലെ നയീബ് ബുക്കലെ

വിദേശ വിതരണ ശൃംഖലകളിലെ നിർബന്ധിത തൊഴിലിനെക്കുറിച്ച് ജൂലൈയിൽ പൂർത്തിയാക്കിയ അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ 10 മുതൽ 12.5 ശതമാനം വരെ നികുതി ചുമത്താൻ യുഎസ്‌ടിആർ ശുപാർശ ചെയ്തിരുന്നു. ഇതിന് പുറമെയായിരിക്കും പുതിയ തീരുവകൾ കൂടി വരുന്നത്. 2025ൽ ട്രംപ് പ്രഖ്യാപിച്ചതും, എന്നാൽ 2026 ഫെബ്രുവരിയിൽ യുഎസ് സുപ്രീം കോടതി റദ്ദാക്കിയതുമായ നികുതി നിരക്കുകൾക്ക് സമാനമായിരിക്കും പുതിയ നിരക്കുകളെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇന്ത്യയും അമേരിക്കയും തമ്മിൽ ഒരു ഇടക്കാല ഉഭയകക്ഷി വ്യാപാര കരാറിനായുള്ള ചർച്ചകൾ നടന്നുവരികയായിരുന്നു. ഫെബ്രുവരിയിൽ ഇതിന്‍റെ രൂപരേഖ തയ്യാറാക്കിയെങ്കിലും, സുപ്രീം കോടതി പഴയ നികുതികൾ റദ്ദാക്കിയതോടെ ചർച്ചകൾ വീണ്ടും പ്രാരംഭ ഘട്ടത്തിലേക്ക് മടങ്ങി. ബംഗ്ലാദേശ്, വിയറ്റ്നാം, കംബോഡിയ തുടങ്ങിയ എതിരാളി രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്കൻ വിപണിയിൽ കുറഞ്ഞ നികുതി നേടിയെടുക്കാനാണ് ന്യൂ ഡൽഹി ശ്രമിക്കുന്നത്.