യുഎസ്-ഇസ്രയേൽ വാദങ്ങൾ പൊള്ള; ഇറാൻ്റെ ആണവായുധ നിർമാണത്തിന് തെളിവില്ലെന്ന് സ്ഥിരീകരിച്ച് അന്താരാഷ്ട്ര ആണവോർജ ഏജൻസി

അതേസമയം, ഇറാൻ വൻതോതിൽ യുറേനിയം സമ്പുഷ്ടീകരണം നടത്തിയെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി കണ്ടെത്തിയിട്ടുണ്ട്
iran nuclear weapons fake story
Published on
Updated on

ടെഹ്റാൻ: ഇറാൻ്റെ ആണവായുധ നിർമാണത്തിന് തെളിവില്ലെന്ന് സ്ഥിരീകരിച്ച് അന്താരാഷ്ട്ര ആണവോർജ ഏജൻസി. ഇറാൻ ആണവായുധങ്ങൾ നിർമിക്കുന്നുവെന്ന യുഎസിൻ്റേയും ഇസ്രയേലിൻ്റേയും ആരോപണങ്ങൾക്ക് തെളിവില്ലെന്നാണ് അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ ഡയറക്ടർ ജനറൽ റഫേൽ ഗ്രോസി വ്യക്തമാക്കിയത്. അതേസമയം, ഇറാൻ വൻതോതിൽ യുറേനിയം സമ്പുഷ്ടീകരണം നടത്തിയെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അതൊന്നും ആയുധ നിർമാണത്തിന് ഉപയോഗിച്ചു എന്ന് കണ്ടെത്താനായിട്ടില്ല എന്നും ഏജൻസി സ്ഥിരീകരിച്ചു.

ഇറാനിൽ ആണവായുധങ്ങൾ നിർമിക്കുന്നതിനുള്ള വ്യവസ്ഥാപിതവും ഘടനാപരവുമായ ഒരു പരിപാടിയുടെ തെളിവും പരിശോധനയിൽ കണ്ടെത്തിയിട്ടില്ലെന്ന് ഇൻ്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി (ഐഎഇഎ) ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസി പറഞ്ഞു. ഇറാനിൽ സജീവമായി ഒരു ആണവ ബോംബ് നിർമിക്കുന്നുണ്ടെന്ന വാദത്തെ ഏജൻസിയുടെ കണ്ടെത്തലുകൾ പിന്തുണയ്ക്കുന്നില്ലെന്ന് അദ്ദേഹം എൻ‌ബി‌സി ന്യൂസിനോട് ഊന്നിപ്പറഞ്ഞു. എന്നിരുന്നാലും, ഇറാൻ യുറേനിയം 60 ശതമാനം പരിശുദ്ധിയിലേക്ക് സമ്പുഷ്ടമാക്കിയിട്ടുണ്ടെന്ന് റാഫേൽ ഗ്രോസി സ്ഥിരീകരിച്ചു.

iran nuclear weapons fake story
ബ്രിട്ടനുമായുള്ള ബന്ധം മുമ്പത്തെ പോലെ ആകില്ലെന്ന് ട്രംപ്; മിഡിൽ ഈസ്റ്റിലെ വിശാലമായ സംഘർഷത്തിൽ ഇടപെടില്ലെന്ന് ബ്രിട്ടീഷ് മന്ത്രി

"ഈ അളവ് സിവിലിയൻ ആണവോർജത്തിന് ആവശ്യമായതിനേക്കാൾ വളരെ കൂടുതലാണ്. കൂടാതെ ആയുധ-ഗ്രേഡ് മെറ്റീരിയലിനോട് വളരെ അടുത്തുമാണ്. ആണവായുധങ്ങൾ കൈവശം വച്ചിരിക്കുന്ന രാജ്യങ്ങൾക്ക് മാത്രമേ ഇത്തരം സമ്പുഷ്ടീകരണം ഉള്ളൂ. എന്നിരുന്നാലും, സമ്പുഷ്ടീകരണം എന്നതുകൊണ്ട് മാത്രം ഒരു രാജ്യം അണുബോംബ് നിർമിച്ചിട്ടുണ്ടെന്ന് അർഥമാക്കുന്നില്ല," അദ്ദേഹം വ്യക്തമാക്കി.

"സെൻട്രിഫ്യൂജുകൾ നിരന്തരം കറങ്ങുകയും യുറേനിയം സമ്പുഷ്ടീകരണം കൂടുതൽ ഉത്പാദിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അവർ ഉൽപ്പാദിപ്പിക്കുന്ന അളവ് പത്തോളം ആണവായുധങ്ങൾ ഉത്പാദിപ്പിക്കാൻ പര്യാപ്തമായിരുന്നു. പക്ഷേ അവരുടെ കൈവശം അവ കണ്ടെത്തിയിട്ടുമില്ല," ഗ്രോസി പറഞ്ഞു.

iran nuclear weapons fake story
ഇറാനുമായുള്ള ചർച്ചകളുടെ സാധ്യത തള്ളി ട്രംപ്; ഇറാനിലും ലെബനനിലും ആക്രമണം തുടരുമെന്ന് നെതന്യാഹു

Related Stories

No stories found.
News Malayalam 24x7
newsmalayalam.com