ഇറാനില്‍ യുഎസ് ആക്രമണം, ഹോര്‍മുസ് വീണ്ടും അടച്ച് ഇറാന്‍; ഒരു കപ്പലും കടത്തിവിടില്ലെന്ന് ഐആര്‍ജിസി

ഇനിയൊരു അറിയിപ്പുണ്ടാകുന്നത് ഒരു ഒരു തരം കപ്പലുകള്‍ക്കും ഇതുവഴി കടന്നു പോകാന്‍ സാധിക്കില്ല
ഇറാനില്‍ യുഎസ് ആക്രമണം, ഹോര്‍മുസ് വീണ്ടും അടച്ച് ഇറാന്‍; ഒരു കപ്പലും കടത്തിവിടില്ലെന്ന് ഐആര്‍ജിസി
Published on
Updated on

ടെഹ്‌റാന്‍: ഇറാനിലെ വിവിധ നഗരങ്ങളില്‍ യുഎസ് ആക്രമണം നടത്തിയതോടെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ച് ഐആര്‍ജിസി. ഹോര്‍മുസ് പൂര്‍ണമായും അടച്ചെന്നും എല്ലാ കപ്പലുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നും ഇറാന്‍ അറിയിച്ചു. ഹോര്‍മുസിലൂടെ കടക്കാന്‍ ശ്രമിക്കുന്ന കപ്പലുകളെ ആക്രമിക്കുമെന്നും ഒരു തരം കപ്പലുകളെയും കടത്തിവിടാന്‍ തീരുമാനിച്ചിട്ടില്ലെന്നും ഖതം അല്‍ അന്‍ബിയ കമാന്‍ഡ് വ്യക്തമാക്കി.

'വെടിനിര്‍ത്തല്‍ കരാര്‍ യുഎസ് സൈന്യം തുടര്‍ച്ചയായി ലംഘിക്കുന്ന സാഹചര്യത്തില്‍ ഹോര്‍മുസ് അടഞ്ഞു തന്നെ കിടക്കും. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് ഒരു ഒരു തരം കപ്പലുകള്‍ക്കും ഇതുവഴി കടന്നു പോകാന്‍ സാധിക്കില്ല,' ഐആര്‍ജിസി പറയുന്നു.

ഇറാനില്‍ യുഎസ് ആക്രമണം, ഹോര്‍മുസ് വീണ്ടും അടച്ച് ഇറാന്‍; ഒരു കപ്പലും കടത്തിവിടില്ലെന്ന് ഐആര്‍ജിസി
ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം; മൂന്ന് ഇന്ത്യക്കാരെ കാണാതായി

നിരോധനം ലംഘിച്ചാല്‍ ആക്രമിക്കുമെന്നും സൈനിക കമാന്‍ഡ് ആയ ഐആര്‍ജിസി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കഴിഞ്ഞ ദിവസം ഹോര്‍മുസിന് സമീപത്തായിരുന്നു യുഎസ് സ്‌ഫോടനങ്ങള്‍ നടത്തിയത്.

സിറിക്ക്, കാര്‍ഗന്‍, ബന്ദര്‍ അബ്ബാസ്, മിനാബ്, വരാമിന്‍, കരാജ് എന്നീ നഗരങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടന്നുവെന്ന് ഇറാനിയന്‍ ന്യൂസ് ഏജന്‍സ

ഇറാനില്‍ യുഎസ് ആക്രമണം, ഹോര്‍മുസ് വീണ്ടും അടച്ച് ഇറാന്‍; ഒരു കപ്പലും കടത്തിവിടില്ലെന്ന് ഐആര്‍ജിസി
പാക് സൈനിക ഹെലികോപ്റ്റർ തകർന്നു വീണ് മുഴുവൻ യാത്രക്കാർക്കും ദാരുണാന്ത്യം

ഇതിന് പിന്നാലെ ഇറാന്‍ തിരിച്ചടിക്കുകയും ചെയ്തു. ഗള്‍ഫിലെ യുഎസ് ബേസുകള്‍ കേന്ദ്രീകരിച്ചാണ് ഇറാന്‍ തിരിച്ചടിച്ചത്. ബഹ്‌റൈനിലെയും കുവൈത്തിലെയും യുഎസ് ബേസുകള്‍ കേന്ദ്രീകരിച്ചായിരുന്നു ആക്രമണം.

News Malayalam 24x7
newsmalayalam.com