ഇറാൻ്റെ ഇൻ്റലിജൻസ് മന്ത്രി ഇസ്മയിൽ ഖത്തീബിനെ വധിച്ചെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി

ഇറാൻ്റെ ഷിയ പണ്ഡിതനായ ഖത്തീബ് ജുഡീഷ്യറി, ഇൻ്റലിജൻസ് മന്ത്രിതുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്
Iran's Intelligence Minister Esmail Khatib Killed In Strikes: Israel
Published on
Updated on

ടെഹ്റാൻ: ഇറാൻ്റെ ഇൻ്റലിജൻസ് മന്ത്രിയെ വധിച്ചതായി അവകാശപ്പെട്ട് ഇസ്രയേൽ. കഴിഞ്ഞ ദിവസം രാത്രി നടന്ന വ്യോമാക്രമണങ്ങളിലാണ് ഇസ്മയിൽ ഖത്തീബ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് അറിയിച്ചു. അതേസമയം, മരണ വാർത്ത ഇറാൻ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. ഇറാൻ്റെ ഷിയ പണ്ഡിതനായ ഖത്തീബ് ജുഡീഷ്യറി, ഇൻ്റലിജൻസ് മന്ത്രിതുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1980ലെ ഇറാൻ-ഇറാഖ് യുദ്ധത്തിൽ ഇറാൻ റവല്യൂഷണറിയുടെ ഭാഗമായി പങ്കെടുത്ത് പരിക്കേറ്റിരുന്ന വ്യക്തിയാണ്.

ഇറാനിൽ ഇസ്രയേൽ-യുഎസ് സൈന്യങ്ങൾ നടത്തിവരുന്ന ആക്രമണങ്ങളിൽ കാര്യമായ പുരോഗതി കൈവരിക്കാൻ ഈ ഒരൊറ്റ ദിവസം കൊണ്ട് സാധിച്ചതായി കാറ്റ്സ് സൂചന നൽകി. കൂടുതൽ വിശദാംശങ്ങൾ മാധ്യമങ്ങളുമായി പങ്കുവയ്ക്കാനും അദ്ദേഹം തയ്യാറായില്ല.

Iran's Intelligence Minister Esmail Khatib Killed In Strikes: Israel
"രക്തസാക്ഷിത്വം വരിച്ചു"; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍

അതേസമയം, ഇറാൻ്റെ ഉന്നത നേതാക്കളെ പ്രത്യേകാനുമതി കൂടാതെ തന്നെ വധിക്കാൻ ഇസ്രയേൽ സൈന്യത്തിന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അനുമതി നൽകിയിട്ടുണ്ടെന്നും പ്രതിരോധമന്ത്രി വെളിപ്പെടുത്തി.

രണ്ട് ദിവസത്തിനിടെ കൊല്ലപ്പെടുന്ന ഇറാൻ്റെ മൂന്നാമത്തെ പ്രമുഖ നേതാവാണ് ഇസ്മയിൽ ഖത്തീബ്. കഴിഞ്ഞ ദിവസം ഇറാൻ്റെ സെക്യൂരിറ്റി ചീഫ് അലി ലരിജാനി, ഇറാനിയൻ റെവല്യൂഷണറി ഗാർഡിൻ്റെ ഓൾ വളണ്ടിയർ ബാസിജ് ഫോഴ്സിൻ്റെ തലവനായ ഖൊലാംറെസ സൊലൈമാനി എന്നിവർ കൊല്ലപ്പെട്ടിരുന്നു.

Iran's Intelligence Minister Esmail Khatib Killed In Strikes: Israel
ഹോര്‍മുസ് കടലിടുക്കില്‍ വിലക്ക് ശത്രുരാജ്യങ്ങള്‍ക്ക് മാത്രം; ട്രംപിന്റെ വാദങ്ങള്‍ തള്ളി ഇറാന്‍

Related Stories

No stories found.
News Malayalam 24x7
newsmalayalam.com