ഗാസയിൽ വീണ്ടും ഇസ്രയേൽ ആക്രമണം; ആറ് കുട്ടികളടക്കം 31 പലസ്തീനികൾക്ക് ദാരുണാന്ത്യം

ആക്രമണങ്ങളെ അപലപിച്ച ഹമാസ്, അമേരിക്ക സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു
ഗാസയിൽ വീണ്ടും ഇസ്രയേൽ ആക്രമണം; ആറ് കുട്ടികളടക്കം 31 പലസ്തീനികൾക്ക് ദാരുണാന്ത്യം
Source: X
Published on
Updated on

ശനിയാഴ്ച ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ആറ് കുട്ടികളടക്കം 31 പലസ്തീനികൾക്ക് ദാരുണാന്ത്യം. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം റഫാ അതിർത്തി ഇന്ന് തുറക്കാനിരിക്കെയാണ് ഇസ്രയേലിൻ്റെ ആക്രമണം. കൊല്ലപ്പെട്ടവരിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്നതായി ഹമാസിൻ്റെ നിയന്ത്രണത്തിലുള്ള സിവിൽ ഡിഫൻസ് ഏജൻസി വ്യക്തമാക്കി. തെക്കൻ നഗരമായ ഖാൻ യൂനിസിൽ കുടിയിറക്കപ്പെട്ട ആളുകളെ പാർപ്പിച്ചിരുന്ന ടെൻ്റുകൾക്ക് നേരെ ഹെലികോപ്റ്റർ ഗൺഷിപ്പുകൾ ഇടിച്ചുകയറുകയായിരുന്നു.

ഒക്ടോബറിൽ പ്രസിഡൻ്റ് ട്രംപ് മധ്യസ്ഥത വഹിച്ച രണ്ടാംഘട്ട വെടിനിർത്തൽ ഈ മാസം ആദ്യം പ്രാബല്യത്തിൽ വന്നതിനു ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണിതെന്ന് പലസ്തീനികൾ പറഞ്ഞു. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതുമുതൽ ഇസ്രയേലും ഹമാസും വെടിനിർത്തൽ ലംഘിക്കുന്നതായി പരസ്പരം ആരോപിക്കുകയാണ്.

ഗാസയിൽ വീണ്ടും ഇസ്രയേൽ ആക്രമണം; ആറ് കുട്ടികളടക്കം 31 പലസ്തീനികൾക്ക് ദാരുണാന്ത്യം
ബലൂചിസ്ഥാനിൽ ആക്രമണ പരമ്പര; പത്ത് സുരക്ഷാ ഉദ്യോഗസ്ഥരും 67 തീവ്രവാദികളും കൊല്ലപ്പെട്ടു

ആക്രമണങ്ങളെ അപലപിച്ച ഹമാസ്, അമേരിക്ക സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഈ തുടർച്ചയായ ലംഘനങ്ങൾ ഇസ്രായേൽ സർക്കാർ വംശഹത്യയുടെ ക്രൂരമായ യുദ്ധം തുടരുകയാണെന്ന് സ്ഥിരീകരിക്കുന്നതായും ഹമാസ് പറഞ്ഞു.

ഖാൻ യൂനിസിലെ ഒരു കുടിയേറ്റ കുടുംബത്തിൽ നിന്നുള്ളവരാണ് മരിച്ചവരിൽ ഏഴ് ഇരകൾ. വെടിനിർത്തൽ ചർച്ചകളിലെ പ്രധാന മധ്യസ്ഥരിൽ ഒരാളായ ഖത്തർ, ആവർത്തിച്ചുള്ള ഇസ്രായേലി നിയമലംഘനങ്ങളെ അപലപിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

2023 ഒക്ടോബർ 7 ന് തെക്കൻ ഇസ്രായേലിൽ ഹമാസിന്റെ നേതൃത്വത്തിൽ നടന്ന ആക്രമണത്തിന് ശേഷമാണ് ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം ആരംഭിച്ചത്. അന്ന് ഏകദേശം 1,200 പേർ കൊല്ലപ്പെടുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തു.ഹമാസിൻ്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച്, ഗാസയിൽ ഒരു സൈനിക നടപടി ആരംഭിച്ചുകൊണ്ടാണ് ഇസ്രായേൽ പ്രതികരിച്ചത്. ഈ കാലയളവിൽ ഏകദേശം71,660 ൽ അധികം ആളുകൾ കൊല്ലപ്പെട്ടു.

ഗാസയിൽ വീണ്ടും ഇസ്രയേൽ ആക്രമണം; ആറ് കുട്ടികളടക്കം 31 പലസ്തീനികൾക്ക് ദാരുണാന്ത്യം
ശൈത്യകാല ഒളിംപിക്സിന് ഒരാഴ്ച മാത്രം ബാക്കി; ഇറ്റലിയിൽ കേബിൾ കാർ പദ്ധതി ഉൾപ്പെടെ ഗതാഗത സൗകര്യങ്ങൾ അനിശ്ചിതത്വത്തിൽ

2025 ഒക്ടോബർ 10 ന് വെടിനിർത്തൽ ആരംഭിച്ചതിനുശേഷം കുറഞ്ഞത് 509 പലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. നാല് ഇസ്രായേലി സൈനികരും കൊല്ലപ്പെട്ടവരിലുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com