

സാന്‍ ഫ്രാന്‍സിസ്‌കോ: എന്‍വിഡിയ സിഇഒ സ്ഥാനത്ത് നിന്ന് രാജിവെച്ചതിനു ശേഷം ആദ്യ പരസ്യപ്രതികരണവുമായി ജെന്‍സന്‍ ഹുവാങ്. കമ്പനിയിലേക്ക് തിരിച്ചുവരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു കൊണ്ടുള്ള പ്രസ്താവനയാണ് ജെന്‍സന്‍ പുറത്തിറക്കിയത്.
കമ്പനിക്കും ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിനും താന്‍ തിരിച്ചുവരണമെന്ന് തോന്നുന്നെങ്കില്‍ അതൊരു അംഗീകാരമായി കാണുന്നുവെന്നാണ് ജെന്‍സന്റെ പ്രതികരണം. ചൈനീസ് ചാര എന്നാരോപിക്കപ്പെടുന്ന വനിതയുമായുള്ള വിവാഹേതര ബന്ധത്തിലെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ജെൻസൺ ഹുവാങ് സ്ഥാനമൊഴിഞ്ഞത്. എൻവിഡിയയുടെ എഐ ചിപ്പുകൾ ചൈനയിലേക്ക് കയറ്റി അയക്കുന്നതിനെ ചൊല്ലിയുണ്ടായ വിവരങ്ങളും എഐ വ്യവസായത്തിലും ലോകത്താകമാനവും വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ചിരുന്നു.
ചൈനീസ് വനിതയുമായി തനിക്ക് അടുപ്പമുണ്ടായിരുന്നുവെന്ന് ജെന്‍സന്‍ നേരത്തേ പുറത്തിറക്കിയ പ്രസ്താവനയില്‍ സമ്മതിച്ചിരുന്നു. നവംബര്‍ 12 നാണ് ജെന്‍സന്‍ സിഇഒ സ്ഥാനം ഒഴിഞ്ഞത്. എന്‍വിഡിയയില്‍ എല്ലാവരില്‍ നിന്നും പ്രതീക്ഷിക്കുന്ന നിലവാരത്തിനനുസരിച്ച് ജീവിക്കാന്‍ തനിക്ക് കഴിഞ്ഞില്ലെന്നും ബോര്‍ഡിന് ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചതില്‍ ഖേദിക്കുന്നുവെന്നുമായിരുന്നു തുറന്നു പറച്ചില്‍.
എന്നാല്‍, രാജിക്കു ശേഷം തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ട് എന്‍വിഡിയയിലെ ജീവനക്കാരും നിക്ഷേപകരും ബിസിനസ്സ് പങ്കാളികളും ഉപഭോക്താക്കളും അടക്കം നേരിട്ട് ബന്ധപ്പെടുന്നുണ്ടെന്ന് ജെന്‍സന്‍ ഹുവാങ് പറഞ്ഞു. യുഎസിന്റേയും എന്‍വിഡിയയുടെയും കമ്പനിയുടെ ഓഹരി ഉടമകളുടെയും ജീവനക്കാരുടെയും മികച്ച താല്‍പ്പര്യത്തിന് തന്റെ തിരിച്ചുവരവാണ് നല്ലതെന്ന് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് തീരുമാനിക്കുകയാണെങ്കില്‍, ആ ക്ഷണം സ്വീകരിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.
എന്‍വിഡിയ പടുത്തുയര്‍ത്തിയെന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണ്. യുഎസ്സില്‍ അല്ലാതെ മറ്റൊരു രാജ്യത്തും എന്‍വിഡിയ പോലൊരു കമ്പനി കെട്ടിപ്പൊക്കാന്‍ സാധിക്കില്ല. യുഎസ്സിനേയും എന്‍വിഡിയയേയും താന്‍ ഒരുപോലെ സ്‌നേഹിക്കുന്നു- ഇങ്ങനെ നീളുന്നു ജെന്‍സന്‍ ഹുവാങ്ങിന്റെ പ്രസ്താവന.