കാറ്റി സക്കറിയ പുറത്ത്; ട്രംപിൻ്റെ പ്രസ് സെക്രട്ടറി പദവി വഹിച്ചത് വെറും അഞ്ച് ദിവസം

കാറ്റിക്കെതിരെ ഉയർന്ന വിവാദങ്ങൾക്ക് പിന്നാലെയാണ് പുറത്താക്കിയതെന്നാണ് വിവരം.
Katy Zachariah is out
കാറ്റി സക്കറിയ പുറത്ത്
Published on: 
Updated on: 

വാഷിങ്ടൺ: യുഎസിലെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി ചുമതലയേറ്റ് ദിവസങ്ങൾക്കുള്ളിൽ കാറ്റി സക്കറിയ പുറത്ത്. കാറ്റി സക്കറിയയെ ചുമതലയിൽ നിന്ന് പുറത്താക്കിയതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഡൊണാൾഡ് ട്രംപിൻ്റെ രാഷ്ട്രീയ നിലപാടുകൾക്ക് പിന്തുണയുമായി മാധ്യമരംഗത്ത് പ്രവർത്തിച്ച കാറ്റി സക്കറിയയെ കഴിഞ്ഞയാഴ്ചയാണ് പുതിയ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി നിയമിച്ചത്.

വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട വിവാദത്തെ തുർന്നാണ് ഇവർ പുറത്തായതെന്നാണ് റിപ്പോർട്ട്. മാധ്യമങ്ങളുടെ വിമർശനങ്ങളെ തുടർന്ന് ട്രംപ് തന്നെ കാറ്റിയെ പുറത്താക്കുകയായിരുന്നു. വെറും അഞ്ച് ദിവസം മാത്രമാണ് കാറ്റി പ്രസ് സെക്രട്ടറി പദവി വഹിച്ചത്. ഒരു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കുറവ് കാലാവധിയായാണ് ഇത് കണക്കാക്കപ്പെടുന്നത്.

Katy Zachariah is out
രഹസ്യങ്ങൾ ചോർത്തി നൽകിയ ശേഷം യുക്രെയ്നിലേക്ക് രക്ഷപ്പെട്ട് റഷ്യൻ ഓഫീസർ

അടുത്തയാളെ ഉടൻ നിയമിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. താൻ അഭിഭാഷകയായി പ്രവർത്തിച്ചിട്ടുണ്ടെന്ന് സക്കറിയ നേരത്തേ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇവർ ബാർ പരീക്ഷ പാസായിട്ടില്ലെന്ന റിപ്പോർട്ട് പുറത്തുവരുകയും പിന്നീട് ഫോക്സ് ന്യൂസിലെ അഭിമുഖത്തിൽ താൻ ബാർ പരീക്ഷ പാസായിട്ടില്ലെന്ന് തുറന്നു സമ്മതിച്ചിരുന്നു. ഇതോടെ മാധ്യമങ്ങൾ രൂക്ഷ വിമർശനമാണ് കാറ്റിക്കെതിരെ നടത്തിയത്. ഇതോടെയാണ് ട്രംപ് ഇവരെ പുറത്താക്കിയത്.

Katy Zachariah is out
ടെസ്‌ല റോഡ്സ്റ്റർ എന്ന പറക്കും കാര്‍, ആദ്യ ഡെമോ അവതരിപ്പിച്ച് ഞെട്ടിച്ച് ഇലോണ്‍ മസ്ക് ; വിപണിയില്‍ എത്താന്‍ കാത്തിരിക്കണം
News Malayalam 24x7
newsmalayalam.com