ടെസ്‌ല റോഡ്സ്റ്റർ എന്ന പറക്കും കാര്‍, ആദ്യ ഡെമോ അവതരിപ്പിച്ച് ഞെട്ടിച്ച് ഇലോണ്‍ മസ്ക് ; വിപണിയില്‍ എത്താന്‍ കാത്തിരിക്കണം

ടെക്സസിലെ മഗ്രെഗറിലുള്ള സ്പേസ് എക്സ് പരീക്ഷണ കേന്ദ്രത്തിൽ നടന്ന അത്യന്തം നാടകീയമായ ചടങ്ങിൽ ഇലോൺ മസ്കിന്റെ തന്നെ ബഹിരാകാശ ഗവേഷണ കമ്പനിയായ സ്പേസ് എക്സുമായി സഹകരിച്ച് വികസിപ്പിച്ച അത്യാധുനിക റോഡ്സ്റ്ററിന്റെ ഡെമോൺസ്ട്രേഷൻ കാണികളെ അമ്പരപ്പിച്ചു.
Tesla Unveils Flying Roadster With SpaceX Thrusters That Turns in Mid-Air; Production Delayed to 2028
Tesla Unveils Flying Roadster With SpaceX Thrusters That Turns in Mid-Air; Production Delayed to 2028News Malayala 24x7
Published on: 
Updated on: 

ടെക്സസ്: സിനിമകളെപ്പോലും വെല്ലുന്ന അവിശ്വസനീയമായ സാങ്കേതികവിദ്യകളോടെ റോക്കറ്റ് ത്രസ്റ്ററുകൾ ഘടിപ്പിച്ച പുത്തൻ സ്പോർട്സ് കാർ 'റോഡ്സ്റ്റർ' അവതരിപ്പിച്ച് ടെസ്‌ല മേധാവി ഇലോൺ മസ്ക്. ടെക്സസിലെ മഗ്രെഗറിലുള്ള സ്പേസ് എക്സ് പരീക്ഷണ കേന്ദ്രത്തിൽ നടന്ന അത്യന്തം നാടകീയമായ ചടങ്ങിൽ ഇലോൺ മസ്കിന്റെ തന്നെ ബഹിരാകാശ ഗവേഷണ കമ്പനിയായ സ്പേസ് എക്സുമായി സഹകരിച്ച് വികസിപ്പിച്ച അത്യാധുനിക റോഡ്സ്റ്ററിന്റെ ഡെമോൺസ്ട്രേഷൻ കാണികളെ അമ്പരപ്പിച്ചു.

സക്ഷൻ സംവിധാനം ഉപയോഗിച്ച് തലകീഴായി റാമ്പിലൂടെ പാഞ്ഞ വാഹനം, ഉള്ളിൽ ഘടിപ്പിച്ചിട്ടുള്ള റോക്കറ്റ് ത്രസ്റ്ററുകൾ ഉപയോഗിച്ച് വായുവിൽ ഉയർന്നുപൊങ്ങുകയും വായുവിൽ വെച്ചുതന്നെ വശങ്ങളിലേക്ക് തിരിഞ്ഞ് ലാൻഡ് ചെയ്യുകയും ചെയ്തു. പിന്നീട് ട്രക്കുകൾക്കും മറ്റ് വാഹനങ്ങൾക്കും മുകളിലൂടെ വായുവിൽ കരണം മറിഞ്ഞ് ചാടിയാണ് റോഡ്സ്റ്റർ പ്രദർശനം പൂർത്തിയാക്കിയത്. സിനിമാ സ്ക്രീനുകളിൽ പോലും ഇതുവരെ ആരും കണ്ടിട്ടില്ലാത്ത ഒന്നാണ് ടെസ്‌ലയും സ്പേസ് എക്സും ചേർന്ന് യാഥാർത്ഥ്യമാക്കിയിരിക്കുന്നതെന്ന് ചടങ്ങിൽ മസ്ക് അവകാശപ്പെട്ടു.

Tesla Unveils Flying Roadster With SpaceX Thrusters That Turns in Mid-Air; Production Delayed to 2028
'ഇന്ത്യൻ ജനതയോട് കുറ്റകൃത്യം ചെയ്യുന്ന കുത്തകകള്‍, അവര്‍ ആരാണെന്ന് നിങ്ങള്‍ക്ക് അറിയാം': ഇലോണ്‍ മാസ്കിന്‍റെ പ്രസ്താവന ചര്‍ച്ചയാകുന്നു

വെറും ഒരു സെക്കൻഡിൽ താഴെ സമയം കൊണ്ട് പൂജ്യത്തിൽ നിന്ന് 60 മൈൽ (97 കി.മീ) വേഗത കൈവരിക്കാൻ വാഹനത്തിന് കഴിയുമെന്നും, മണിക്കൂറിൽ 370 കിലോമീറ്ററിലധികം പരമാവധി വേഗതയുള്ള കാറിന് ശബ്ദവേഗതയുടെ പകുതി വരെ പായാൻ ശേഷിയുണ്ടാകുമെന്നും ടെസ്‌ല വ്യക്തമാക്കുന്നു. ഒറ്റ ചാർജിൽ 480 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കാൻ ഇതിന് സാധിക്കും. സാങ്കേതികവിദ്യയിലെ വൻ വിസ്മയമായി അവതരിപ്പിച്ചെങ്കിലും റോഡ്സ്റ്ററിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനം 2028ലെ ആരംഭിക്കൂ എന്നും ടെസ്‌ല പ്രഖ്യാപിച്ചു.

2017-ൽ ഈ ആശയം അവതരിപ്പിച്ചപ്പോള്‍ 2020-ൽ വിതരണം ആരംഭിക്കുമെന്നും 600 മൈലിലധികം റേഞ്ച് ഉണ്ടാകുമെന്നും പ്രഖ്യാപിച്ചിരുന്ന സ്ഥാനത്താണ് ഒരു ദശാബ്ദത്തോളം കാത്തിരുന്ന ശേഷം നിർമ്മാണം വീണ്ടും 2028-ലേക്ക് നീട്ടിയത്. പത്ത് വർഷം മുൻപ് രണ്ട് ലക്ഷം ഡോളർ അടിസ്ഥാന വില പ്രഖ്യാപിച്ചിരുന്ന വാഹനത്തിന്റെ അന്തിമ വിപണി വില കമ്പനി വ്യക്തമാക്കിയിട്ടില്ല. എങ്കിലും വെബ്‌സൈറ്റിലെ ബുക്കിംഗ് വിവരങ്ങൾ പ്രകാരം പെർഫോമൻസ് വേരിയന്റിന് 50,000 ഡോളറും ആക്സിലറേഷൻ ത്രസ്റ്ററുകളുള്ള 'ത്രസ്റ്റ്' മോഡലിന് 2.5 ലക്ഷം ഡോളറുമാണ് അഡ്വാൻസ് തുക നിശ്ചയിച്ചിരിക്കുന്നത്.

ക്ഷണിക്കപ്പെട്ടവർക്ക് മാത്രമായി നൽകുന്ന 'റോക്കറ്റ്' വേരിയന്റിൽ സമ്പൂർണ്ണ ഫ്ലൈറ്റ് സിസ്റ്റമുള്ള സിംഗിൾ സീറ്റർ മോഡലായിരിക്കും ലഭിക്കുക. നിലവിൽ പരമ്പരാഗത കാർ നിർമ്മാണത്തിൽ നിന്ന് പിന്മാറി സ്റ്റിയറിംഗും പെഡലുകളുമില്ലാത്ത 'സൈബർക്യാബ്' റോബോട്ടാക്സികളിലേക്കും, ഒപ്റ്റിമസ് ഹ്യൂമനോയിഡ് റോബോട്ടുകളിലേക്കും ടെസ്‌ല തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമയത്താണ് ഈ പ്രദർശനം നടന്നത്. വാണിജ്യപരമായ പ്രായോഗികതയേക്കാൾ ടെസ്‌ലയുടെ സാങ്കേതിക മേധാവിത്വം ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനുള്ള നീക്കമാണിതെന്നും ടെസ്‌ലയും സ്പേസ് എക്സും തമ്മിലുള്ള ലയന സാധ്യതകളിലേക്കാണ് മസ്ക് വിരൽ ചൂണ്ടുന്നതെന്നും വിപണി നിരീക്ഷകർ വിലയിരുത്തുന്നു.

Tesla Unveils Flying Roadster With SpaceX Thrusters That Turns in Mid-Air; Production Delayed to 2028
ഇന്ത്യൻ സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് സ്പെക്ട്രം: മുകേഷ് അംബാനിയെ പിന്നിലാക്കി ഇലോണ്‍ മസ്ക്
News Malayalam 24x7
newsmalayalam.com