2007 ന് ശേഷം ജനിച്ചവർക്ക് പുക വലിക്കാനാവില്ല; നിരോധനവുമായി മാലിദ്വീപ്

നവംബർ 1 മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരിക
പുകവലി ആരോഗ്യത്തിന് ഹാനികരം
പുകവലി ആരോഗ്യത്തിന് ഹാനികരംSource: freepik
Published on

2007ന് ശേഷം ജനിച്ചവർക്ക് സമ്പൂർണ പുകയില നിരോധനം ഏർപ്പെടുത്തി മാലിദ്വീപ്. ആരോഗ്യരംഗത്ത് വിപ്ലകരമായ മാറ്റം ലക്ഷ്യമിട്ടു കൊണ്ടാണ് പുതിയ നിയമം. നവംബർ 1 മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരിക. പുകവലി പൂർണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ഇത്തരമൊരു തലമുറ നിരോധനം നടപ്പിലാക്കാനൊരുങ്ങുന്ന ആദ്യ രാജ്യമാണ് മാലിദ്വീപ്.

ഈ നിയമമനുസരിച്ച് 2007 ജനുവരി 1ന് ശേഷം ജനിച്ചവർ പുകയില വാങ്ങുവാനോ, ഉപയോഗിക്കുവാനോ, പുകയില ഉൽപ്പന്നങ്ങൾ അവർക്ക് വിൽക്കുവാനോ പാടില്ലെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യകരമായ ഒരു പുതിയ തലമുറയെ വാർത്തെടുക്കുവാനും പുകയില ഉപയോഗം മൂലമുള്ള അസുഖങ്ങൾ തടയാനുമാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്.

പുകവലി ആരോഗ്യത്തിന് ഹാനികരം
മെക്സിക്കോയിൽ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; 23 മരണം

ഇത്തരം ഉൽപ്പന്നങ്ങളുടെ വിൽപ്പന നടത്തുന്നതിന് മുമ്പ് വിൽപ്പനക്കാർ വാങ്ങുന്നയാളിൻ്റെ പ്രായം ഉറപ്പു വരുത്തണമെന്നും നിയമത്തിൽ പറയുന്നു. എല്ലാത്തരം പുകയില ഉൽപ്പന്നങ്ങൾക്കും ഈ നിയമം ബാധകമാണ്. മാലിദ്വീപ് സന്ദർശിക്കുന്നവർക്കും ഈ നിയമം ബാധകമാണ്.

മുമ്പ്, രാജ്യത്ത് നിയമപരമായി പുകവലിക്കാവുന്നവരുടെ പ്രായം 18ൽ നിന്നും 21 ആക്കി ഉയർത്തിയിരുന്നു. രാജ്യത്ത് ഇലക്ട്രോണിക് സിഗരറ്റുകളുടെ ഉപയോഗവും പൂർണമായി നിരോധിച്ചിരുന്നു.

പുകവലി ആരോഗ്യത്തിന് ഹാനികരം
രക്തത്തില്‍ കുളിച്ച് യാത്രക്കാര്‍, രക്ഷപ്പെടാന്‍ വാഷ്‌റൂമില്‍ കയറി ഒളിച്ചു; ലണ്ടനില്‍ ട്രെയിനിനുള്ളില്‍ കത്തി ആക്രമണം

നിയമം അനുസരിച്ച് പ്രായത്തിൽ കുറവുള്ളവർക്ക് പുകയില ഉൽപ്പന്നം വിറ്റാൽ 50000 രൂപയും ഇലക്ട്രോണിക് വേപ്പുകൾ കൈവശം വെക്കുന്നവർക്ക് 5000 രൂപയുമാണ് പിഴയീടാക്കുക.

ഇത്തരത്തിൽ പുകയില നിരോധനം ആദ്യമായി നടപ്പിലാക്കിയ രാജ്യം ന്യൂസിലൻഡ് ആണെങ്കിലും ഒരു വർഷത്തിന് ശേഷം ഈ നിയമം റദ്ദാക്കിയിരുന്നു. നിലവിൽ യുകെയും ഈ നിയമം നടപ്പിലാക്കുവാനുള്ള ശ്രമം നടത്തി വരികയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com