നൊബേല്‍ പുരസ്‌കാര ജേതാവ് നര്‍ഗീസ് മുഹമ്മദി ഇറാനില്‍ അറസ്റ്റില്‍, നടപടി അഭിഭാഷകന്റെ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ

നര്‍ഗീസിന്റെ അറസ്റ്റില്‍ ആശങ്കയെന്നും ഉപാധികളില്ലാതെ വെറുതെ വിടണമെന്നും നൊബേല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
നൊബേല്‍ പുരസ്‌കാര ജേതാവ് നര്‍ഗീസ് മുഹമ്മദി ഇറാനില്‍ അറസ്റ്റില്‍, നടപടി അഭിഭാഷകന്റെ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ
Published on
Updated on

2023ലെ നൊബേല്‍ പുരസ്‌കാര ജേതാവായ നര്‍ഗീസ് മുഹമ്മദിയെ അറസ്റ്റ് ചെയ്ത് ഇറാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍. അഭിഭാഷകന്റെ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് അറസ്റ്റ്. ഇറാനിലെ കിഴക്കന്‍ നഗരമായ മഷാദില്‍ വെച്ച് ഇറാനിയന്‍ സെക്യൂരിറ്റി ഫോഴ്‌നാണ് അറസ്റ്റ് ചെയ്തത്. നര്‍ഗീസിന്റെ അറസ്റ്റില്‍ ആശങ്കയെന്നും ഉപാധികളില്ലാതെ വെറുതെ വിടണമെന്നും നൊബേല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

2024ഡിസംബറിലാണ് ആരോഗ്യ കാരണങ്ങളാല്‍ നര്‍ഗീസ് മുഹമ്മദിക്ക് താല്‍ക്കാലിക ജയില്‍ മോചനം അനുവദിച്ചത്. മറ്റു ആക്ടിവിസ്റ്റുകള്‍ക്കൊപ്പമാണ് നര്‍ഗീസിനെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ ഓഫീസില്‍ കഴിഞ്ഞയാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയ ഖോസ്‌റോ അലികൊര്‍ദി എന്ന അഭിഭാഷകന്റെ അനുസ്മരണത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് അറസ്റ്റ്.

നൊബേല്‍ പുരസ്‌കാര ജേതാവ് നര്‍ഗീസ് മുഹമ്മദി ഇറാനില്‍ അറസ്റ്റില്‍, നടപടി അഭിഭാഷകന്റെ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ
പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കായി കാത്തുനിന്നത് 40 മിനിറ്റ്; ക്ഷമ നശിച്ച് ഡോർ തള്ളിത്തുറന്ന് ഉള്ളിൽ കയറി പാകിസ്ഥാൻ പ്രധാനമന്ത്രി

ചടങ്ങില്‍ പങ്കെടുത്ത നര്‍ഗീസിന്റെ സഹോദരന്‍ മെഹ്ദി അറസ്റ്റ് സംബന്ധിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്. അഭിഭാഷകന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് നര്‍ഗീസ് നടത്തിയ പരസ്യ പ്രതികരണങ്ങളുമായി നേരിട്ട് ബന്ധപ്പെടുത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് നര്‍ഗീസിന്റെ ടീമംഗം വ്യക്തമാക്കി

അനുസ്മരണത്തിനിടെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂടിയായിരുന്ന അലി കൊര്‍ദിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അത് സര്‍ക്കാര്‍ നടത്തിയ കൊലപാതകമാണെന്നും അനുസ്മരണത്തില്‍ പങ്കെടുത്ത മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു.

നൊബേല്‍ പുരസ്‌കാര ജേതാവ് നര്‍ഗീസ് മുഹമ്മദി ഇറാനില്‍ അറസ്റ്റില്‍, നടപടി അഭിഭാഷകന്റെ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ
ബ്രിട്ടണിലെ ബ്രിസ്റ്റോൾ മ്യൂസിയത്തിൽ വൻ കൊള്ള; മോഷണം പോയത് 600ലധികം അപൂർവ പുരാവസ്തുക്കൾ

ഹൃദയാഘാതത്തെ തുടര്‍ന്നാണ് അലികൊര്‍ദി മരിച്ചതെന്നാണ് ഇറാനിലെ റസാവി ഖൊറാസന്‍ പ്രവിശ്യയിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞത്. എന്നാല്‍ ഇദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെ ഏര്‍പ്പെടുത്തിയ സുരക്ഷാനടപടികള്‍ കര്‍ശനമാക്കിയത് മരണത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നതായാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് 80ഓളം അഭിഭാഷകര്‍ പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുമുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com