ജപ്പാനിൽ അതിശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി

ഭൂചലനത്തിന് പുറമെ സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചു.
Powerful earthquake hits Japan
ജപ്പാനിൽ അതിശക്തമായ ഭൂചലനം
Published on
Updated on

ടോക്കിയോ: ജപ്പാനിൽ അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്. ക്യൂഷു ദ്വീപിലെ കുമമോട്ടോ പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്.

ഭൂചലനത്തിന് പുറമെ സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. 3.28 അടി ഉയരത്തിൽ വരെ തിരമാലകൾ ആഞ്ഞടിക്കാമെന്നാണ് പ്രവചനം. പ്രദേശവാസികളോട് ഉയരമുള്ള ഇടങ്ങളിലേക്ക് മാറാനും അധികൃതർ നിർദേശിച്ചിട്ടുണ്ട്.

Powerful earthquake hits Japan
യുക്രെയ്നിൽ ചരക്കുക്കപ്പലിന് നേരെ ആക്രമണം; രണ്ട് ഇന്ത്യക്കാർക്കായി തെരച്ചിൽ

കടലിനടിയിലെ പത്തു കിലോമീറ്റർ ആഴത്തിലാണ് ചലനത്തിൻ്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്. കുമാമോട്ടോയ്ക്ക് പുറമേ നാഗസാക്കി, കഗോഷിമ, ഫുക്കുവോക്ക, സാഗ, ഓയ്റ്റ, മിയാസാക്കി എന്നീ ജപ്പാൻ്റെ തെക്കൻ ക്യൂഷു ദ്വീപിലെ പ്രവിശ്യകളിൽ അടിയന്തര ഭൂചലന ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

Powerful earthquake hits Japan
ഇന്ത്യക്ക് 10 ശതമാനം, ചൈനയ്ക്കും ഇസ്രയേലിനും 12.5 ശതമാനം ഇറക്കുമതി തീരുവ; പുതിയ താരിഫ് പ്രഖ്യാപിച്ച് ട്രംപ്
News Malayalam 24x7
newsmalayalam.com