ജനപ്രിയ ബ്രിട്ടീഷ് എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു

ജെഫ്രി ആർച്ചറുടെ പുസ്തകങ്ങളുടെ പ്രസാധകരായ ഹാർപ്പർ കോളിൻസാണ് മരണ വിവരം പുറത്തുവിട്ടത്.
Renowned and popular British author Jeffrey Archer has passed away
വിഖ്യാത ജനപ്രിയ ബ്രിട്ടീഷ് എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു
Published on: 
Updated on: 

ലണ്ടൻ: വിഖ്യാത ജനപ്രിയ എഴുത്തുകാരനും മുൻ ബ്രിട്ടീഷ് എംപിയുമായ ജെഫ്രി ആർച്ചർ അന്തരിച്ചു. 86 വയസായിരുന്നു. ജെഫ്രിയുടെ പുസ്തകങ്ങളുടെ പ്രസാധകരായ ഹാർപ്പർ കോളിൻസാണ് മരണ വിവരം പുറത്തുവിട്ടത്.

119 ഓളം രാജ്യങ്ങളിലായി ആർച്ചറുടെ 30 കോടിയിലധികം പുസ്തകങ്ങളാണ് വിറ്റഴിഞ്ഞത്. പുതിയ പുസ്തകത്തിൻ്റെ പണിപുരയിലിരിക്കെയാണ് മരണം സംഭവിച്ചത്.

Renowned and popular British author Jeffrey Archer has passed away
സ്മിത്ത് മച്ചാറിനെ വധിച്ച് വിമാനം കെട്ടിടത്തിലേക്ക് ഇടിച്ചിറക്കാൻ പദ്ധതിയിട്ടു; വെളിപ്പെടുത്തലുമായി സഹ പൈലറ്റ് ഹമാം അൽ ഹമ്മാമി

കെയ്ൻ ആൻഡ് ആബേൽ, ദ ക്ലിഫ്റ്റൺ ക്രോണിക്കിൾസ് എന്നീ നോവലുകളിലൂടെയാണ് ആർച്ചർ ശ്രദ്ധേയനായത്. അ​ദ്ദേഹത്തിൻ്റെ പുതിയ നോവലായ ആദം ആൻഡ് ഈവ് ഇന്ന് പുറത്തിറങ്ങാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിത മരണം.

1940 ഏപ്രിൽ 15ന് വടക്കൻ ലണ്ടനിലായിരുന്നു ജെഫ്രി ആർച്ചറുടെ ജനനം. പിന്നീട് സോമർസെറ്റിലെ വെസ്റ്റേൺ സൂപ്പർ മേയറിലേക്ക് അദ്ദേഹം മാറി. 1969ൽ ലൗത്തിൽ നിന്നു കൺസർവേറ്റീവ് എംപിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് അദ്ദേഹം രാഷ്ട്രീയ ജീവിതത്തിൽ പ്രവേശിക്കുന്നത്. മാർ​ഗരറ്റ് താച്ചറുടെ കാലത്ത് കൺസർവേറ്റീവ് പാർട്ടിയുടെ ഡെപ്യൂട്ടി ചെയർമാനായിരുന്നു.

എന്നാൽ ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടതോടെ അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ജീവിതം ഉപേക്ഷിച്ചു. ഡെയ്ലി സ്റ്റാറിനെതിരായ അപകീർത്തി കേസിൽ വ്യാജ തെളിവുണ്ടാക്കുകയും നീതിനിർവഹണം തടസപ്പെടുത്തിയെന്ന കുറ്റത്തിനാണ് ആർച്ചർ തടവ് ശിക്ഷ അനുഭവിച്ചത്. 2003ൽ അദ്ദേഹം ജയിൽ മോചിതനായി.പിന്നീട് യുകെ പാർലിമെന്റിൻ്റെ അപ്പർ ഹൗസായ ഹൗസ് ഓഫ് ലോർഡ്സിലേക്ക് തിരിച്ചെത്തുകയും 2024ൽ വിരമിക്കുന്നതു വരെ അവിടെ തുടരുകയും ചെയ്തു.

Renowned and popular British author Jeffrey Archer has passed away
റഷ്യയിൽ പ്ലേഗ് ഭീതി: ലാബ് ഗവേഷകയുടെ ദുരൂഹമരണത്തെ തുടര്‍ന്ന് നൂറുകണക്കിന് ആളുകൾ ക്വാറന്റീനിൽ; പടരുന്നത് തടയാൻ കർശന നിയന്ത്രണം
News Malayalam 24x7
newsmalayalam.com