

കീവ്: ഊര്‍ജ സംവിധാനങ്ങള്‍ ലക്ഷ്യമിട്ട് റഷ്യ ആക്രമണം നടത്തിയതോടെ യുക്രെയ്‌നിലെ പല പ്രദേശങ്ങളും ഇരുട്ടിലായി. കീവ് അടക്കമുള്ള പ്രദേശങ്ങളിലാണ് ഊര്‍ജ തടസം നേരിടുന്നത്.
റഷ്യ നടത്തിയ പുതിയ ആക്രമണത്തില്‍ സൈത്തോമിര്‍ മേഖലയില്‍ നാല് വയസുള്ള കുട്ടി അടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കി പറഞ്ഞു.
റഷ്യയുടെ ഡ്രോണ്‍ ആക്രമണത്തില്‍ യുക്രെയ്‌ന്റെ ഊര്‍ജ സംവിധാനങ്ങള്‍ തകര്‍ന്നതോടെ റിവ്‌നെ, ടെര്‍ണോപില്‍, ഖ്‌മെല്‍നിത്സി തുടങ്ങിയ പ്രദേശങ്ങളില്‍ വൈദ്യുത തടസം നേരിട്ടു. മുഴുവന്‍ ഊര്‍ജ സംവിധാനങ്ങളെയും തകര്‍ക്കുന്ന തരത്തില്‍ 650 ഡ്രോണുകളും മൂന്ന് ഡസൺ മിസൈലുകളുമാണ് യുക്രെയിനെ ലക്ഷ്യം വച്ച് എത്തിയതെന്നും സെലന്‍സ്‌കി പറഞ്ഞു.
635 ഡ്രോണുകളും 38 മിസൈലുകളുമാണ് റഷ്യ തൊടുത്തതെന്നും അതില്‍ 587 ഡ്രോണുകളും 34 മിസൈലുകളും യുക്രെയ്ന്‍ തകര്‍ത്തെന്നും വ്യോമ സേന അറിയിച്ചു. എന്നാല്‍ 21 പ്രദേശങ്ങളിലായി 31 ഡ്രോണുകള്‍ പതിക്കുകയും ചെയ്തു.