ഹൂതി ആക്രമണം; സൗദിക്ക് സംരക്ഷണം നൽകുമെന്ന് പാകിസ്ഥാനും തുർക്കിയും

മൂന്ന് രാജ്യങ്ങളിലെയും പ്രതിരോധസേനാ മേധാവികൾ റിയാദിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
Saudi will be protected
Pakistan and Turkey
സൗദിക്ക് സംരക്ഷണം നൽകുമെന്ന് പാകിസ്ഥാനും തുർക്കിയും
Published on: 
Updated on: 

ഇസ്ലാമാബാദ്: യെമനിലെ ഹൂതി വിമതർ ആക്രമണം ശക്തമാക്കിയതോടെ സൗദിക്ക് സുരക്ഷ ഉറപ്പാക്കാൻ സജ്ജമാണെന്ന് പാകിസ്ഥാനും തുർക്കിയും അറിയിച്ചു. മൂന്ന് രാജ്യങ്ങളിലെയും പ്രതിരോധസേനാ മേധാവികൾ റിയാദിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

സൗദി, പാകിസ്ഥാൻ, തുർക്കി എന്നീ രാജ്യങ്ങൾ ചേർന്ന് കഴിഞ്ഞമാസം ഒപ്പുവച്ച മക്ക പ്രതിരോധ കരാറിൻ്റെ ഭാഗമായാണ് പ്രതിരോധത്തിന് ധാരണയായത്. സഖ്യത്തിലെ ഏതെങ്കിലും ഒരു രാജ്യത്തിനെതിരായ സായുധ ആക്രമണം മൂന്ന് രാജ്യങ്ങൾക്കെതിരായ ആക്രമണമായി കണക്കാക്കുമെന്നതാണ് കരാർ.

Saudi will be protected
Pakistan and Turkey
ഇറാൻ്റെ ഏഴ് ദിവസത്തെ സമാധാന പദ്ധതി തള്ളി ട്രംപ്; ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം ആക്രമണം പുനരാരംഭിക്കും

സൗദി അറേബ്യ നേരിടുന്ന സുരക്ഷാഭീഷണികളും മേഖലയിലെ സാഹചര്യവും യോഗം വിലയിരുത്തി. വിശുദ്ധ നഗരമായ മക്കയെയും സിവിലിയൻ, സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഹൂതി ആക്രമണങ്ങളെ യോഗം അപലപിച്ചു.

Saudi will be protected
Pakistan and Turkey
അങ്ങനെ അതും സംഭവിച്ചു! എഐ ഏജന്റ് സര്‍ക്കാര്‍ വെബ്സൈറ്റ് ഹാക്ക് ചെയ്തു, അതും ആരുടെയും നിർദേശമില്ലാതെ!
News Malayalam 24x7
newsmalayalam.com